കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിം ജോങ് ഉന്‍ വീണ്ടും മരിച്ചു!!! സഹോദരി കിം യോ ജോങ് അധികാരത്തിലേക്ക്... സത്യമോ മിഥ്യയോ

Google Oneindia Malayalam News

പ്യോംഗ്യോങ്: ഉത്തര കൊറിയന്‍ സര്‍വ്വാധിപതി കിം ജോങ് ഉന്‍ മരിച്ചെന്ന് വാര്‍ത്തകള്‍. കിം കോമയില്‍ ആണ് എന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. എന്തായാലും ഉത്തര കൊറിയ ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല.

നിഗൂഢരാജ്യത്തെ ഈ 31 കാരി നയിക്കുമോ? ലോകം ഭയന്ന സ്വേച്ഛാധിപതിയേക്കാൾ ശക്ത? കിം ജോങ് ഉന്നിന്റെ സഹോദരിനിഗൂഢരാജ്യത്തെ ഈ 31 കാരി നയിക്കുമോ? ലോകം ഭയന്ന സ്വേച്ഛാധിപതിയേക്കാൾ ശക്ത? കിം ജോങ് ഉന്നിന്റെ സഹോദരി

കിം ജോങ് ഉന്‍ മരിച്ച സ്ഥിതിയ്ക്ക് സഹോദരി കിം യോ ജോങ് ആയിരിക്കും അടുത്തതായി അധികാരത്തില്‍ എത്തുക എന്ന മട്ടിലാണ് വാര്‍ത്തകള്‍. കിം ജോങ് ഉന്‍ കോമയില്‍ ആണെന്ന ഉത്തര കൊറിയന്‍ മാധ്യമ വാര്‍ത്തകള്‍ക്ക് പിറകേയാണ് വിദഗ്ധരുടെ വിലയിരുത്തലുകള്‍. പലതവണ മാധ്യമങ്ങള്‍ 'കൊന്നിട്ടുള്ള' ആളാണ് കിം ജോങ് ഉന്‍... വിശദാംശങ്ങള്‍

ഏപ്രില്‍ മാസത്തിലും

ഏപ്രില്‍ മാസത്തിലും

2020 ഏപ്രില്‍ മാസത്തിലാണ് ഏറ്റവും ഒടുവില്‍ കിം ജോങ് ഉന്‍ മരിച്ചു എന്ന മട്ടില്‍ വാര്‍ത്തകള്‍ പുറത്ത് വന്നത്. കിം ഗുരുതരാവസ്ഥയില്‍ ആണെന്നും ചികിത്സയില്‍ ആണെന്നും ഒക്കെ പറഞ്ഞ് പല വാര്‍ത്തകള്‍ വന്നു. എന്നാല്‍ ഒരുദിനം ഒരു പൊതുപരിപാടിയില്‍ പങ്കെടുത്തതോടെ എല്ലാം അവസാനിച്ചു.

Recommended Video

cmsvideo
South Korean official says Kim Jong Un is in coma, delegates power to sister and close aides
അസാന്നിധ്യം

അസാന്നിധ്യം

ദിവസങ്ങളോളം ഔദ്യോഗിക പരിപാടികളില്‍ കിം ജോങ് ഉന്നിന്റെ സാന്നിധ്യം ഇല്ലാതിരിക്കുകയും, സഹോദരി കിം യോ ജോങ് ഒട്ടുമിക്ക പരിപാടികളിലും പങ്കെടുക്കുകയും ചെയ്തതോടെ ആയിരുന്നു അന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നത്. എന്തായാലും ഉത്തര കൊറിയയില്‍ നിന്നുള്ള യഥാര്‍ത്ഥ വിവരങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.

മരിച്ചിട്ടുണ്ടാകുമെന്ന്

മരിച്ചിട്ടുണ്ടാകുമെന്ന്

ഉത്തര കൊറിയയിലുടെ യാത്ര ചെയ്തിട്ടുള്ള മാധ്യമ പ്രവര്‍ത്തകന്‍ റോയ് ചാലി പറയുന്നത് കിം ജോങ് ഉന്‍ മരിച്ചിട്ടുണ്ടാകും എന്നാണ്. ഭരണ മാറ്റത്തിന് വേണ്ടിയുള്ള ,സമയ ദൈര്‍ഘ്യം ആയിരിക്കാം അക്കാര്യം വെളിപ്പെടുത്താതിരിക്കുന്നതിന് പിന്നില്‍ എന്നാണ് ഇദ്ദേഹത്തിന്റെ വിലയിരുത്തല്‍.

മുന്‍ കാല ചരിത്രം

മുന്‍ കാല ചരിത്രം

ഉത്തര കൊറിയയുടെ മുന്‍കാല ചരിത്രവും ഇതിന് തെളിവായി മുന്നോട്ട് വയ്ക്കുന്നുണ്ട്. കിം ജോങ് ഉന്നിന്റെ പിതാവ് കിം ജോങ് ഇല്‍ മരിച്ചപ്പോഴും ആ വാര്‍ത്ത ഉടന്‍ പുറത്ത് വിട്ടിരുന്നില്ല. സംഭവം നടന്ന് മാസങ്ങള്‍ക്ക് ശേഷം ആയിരുന്നു പുറംലോകം ഇക്കാര്യം അറിഞ്ഞത് എന്നാണ് റോയ് ചാലി പറയുന്നത്.

ആരോഗ്യം പ്രശ്‌നത്തില്‍

ആരോഗ്യം പ്രശ്‌നത്തില്‍

എന്തായാലും കിം ജോങ് ഉന്നിന്റെ ആരോഗ്യം കടുത്ത പ്രതിസന്ധിയില്‍ ആണെന്ന മട്ടിലാണ് പലയിടങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. എഴുത്തുകാരിയായ റൂഥ് ആനി മോണ്ടിയും ഇക്കാര്യം സൂചിപ്പിച്ചിരുന്നു. എന്തായാലും കിം ജോങ് ഉന്‍ പൂര്‍ണ ആരോഗ്യവാന്‍ ആണെന്ന മട്ടിലാണ് ഉത്തര കൊറിയയുടെ പ്രതികരണങ്ങള്‍ എല്ലാം തന്നെ.

നിഗൂഢതകള്‍

നിഗൂഢതകള്‍

ഉത്തര കൊറിയയിലെ കാര്യങ്ങള്‍ എല്ലാം ഇപ്പോഴും നിഗൂഢമാണ്. എത്രവലിയ ചാരസംഘടനകള്‍ക്ക് പോലും അവിടെ നിന്നുള്ള യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്തെത്തിക്കാന്‍ അപൂര്‍വ്വമായി മാത്രമേ കഴിയാറുള്ളു. പലപ്പോഴും പുറത്ത് വരുന്നത് വ്യാജവാര്‍ത്തകളും ആയിരിക്കും.

ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ 'കോമ'യിലെന്ന് റിപ്പോര്‍ട്ട്; അധികാരം സഹോദരിക്ക്ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ 'കോമ'യിലെന്ന് റിപ്പോര്‍ട്ട്; അധികാരം സഹോദരിക്ക്

ഒന്നല്ല നാല് പേര്‍, കിമ്മിന്റെ പിന്‍മുറക്കാര്‍ ഇവര്‍, ഇതുവരെ വന്നത് ആണുങ്ങള്‍ മാത്രം, ഇതില്‍ ഒരാള്‍!ഒന്നല്ല നാല് പേര്‍, കിമ്മിന്റെ പിന്‍മുറക്കാര്‍ ഇവര്‍, ഇതുവരെ വന്നത് ആണുങ്ങള്‍ മാത്രം, ഇതില്‍ ഒരാള്‍!

English summary
Expert says that Kim Jong Un is no more and sister Kim Yo Jong is take power in North Korea
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X