ജപ്പാൻ തീരത്തെ വിചിത്ര വസ്തു കരുതിയത് പോലല്ല! ഒടുവിൽ ആ സത്യം പുറത്ത്...
ചിലർ ഇത് ഗോഡ്‌സില്ലയുടെ മുട്ടയാണെന്ന് കരുതിയപ്പോൾ, ചിലർ ഇത് ഒരു ചാര ബലൂൺ ആയിരിക്കാമെന്നാണ് പറഞ്ഞത്. എന്നാൽ ഇത് അതൊന്നുമല്ല.

ജപ്പാന്‍ തീരത്ത് ഒരുവ വിചിത്ര വസ്തു കണ്ടെത്തിയതായുള്ള വാര്‍ത്തകള് പുറത്തുവന്നിരുന്നു, കടല്‍ത്തീരത്ത് അടിഞ്ഞ ഒരു വലിയ ഗോളാകൃതിയില്‍ പന്ത് പോലെ കാണപ്പെട്ട ആ സാധനം എന്താണ് എന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു എല്ലാവരും.
പലരും പലതും പറഞ്ഞു. സംഭവം അപകടകാരിയല്ല എന്നതായിരുന്നു ആശ്വാസം. സംഭവം ഗോഡ്സില്ലയുടെ മുട്ടയാണെന്നായിരുന്നു പറഞ്ഞത്..എന്നാൽ ഇപ്പോൾ ആ വിചിത്ര വസ്തുവിനെക്കിറിച്ചുള്ള പുതിയ വിവരം പുറത്തുവിട്ടിട്ടുണ്ട്...

ഗോഡ്സില്ലയുടെ മുട്ട അല്ല...
ചിലർ ഇത് ഗോഡ്‌സില്ലയുടെ മുട്ടയാണെന്ന് കരുതിയപ്പോൾ, ചിലർ ഇത് ഒരു ചാര ബലൂൺ ആയിരിക്കാമെന്നാണ് പറഞ്ഞത്. എന്നാൽ ഇത് അതൊന്നുമല്ല. മറ്റൊരു സംഭവമാണ്. ഹമാമത്‌സു സിറ്റിയിലെ എൻഷു ബീച്ച് സന്ദർശിച്ച ആളുകളാണ് ചൊവ്വാഴ്ച ഒരു കൂറ്റൻ പന്ത് കണ്ടത്. അമ്പരപ്പിലായ നാട്ടുകാർ സംഭവം അധികൃതരെ അറിയിച്ചിരുന്നു. പിന്നാലെയാണ് ഇതേപ്പറ്റിയുള്ള സംസാരം വരുന്നത്..

സംഭവം ഇതാണ്...
കടൽത്തീരത്ത് കണ്ടെത്തിയ ആ വിചിത്ര വസ്തു ഒരു മൂറിംഗ് ബോയായിരിക്കാം എന്നാണ് പറയുന്നത്. സാധാരണ സമുദ്ര ഉപകരണങ്ങളുടെ ഒരു ഭാഗമായിരിക്കാം. ചൈനീസ് കപ്പൽനിർമ്മാണ കമ്പനിയായ നാൻടോങ് യാങ്ഫാൻ നിർമ്മിച്ച സ്റ്റീൽ ബോയിന് സമാനമാണ് ഈ ഭീമൻ പന്തെന്ന് വിദഗ്ധർ പറയുന്നു. നാവികരെ നയിക്കാനോ സമുദ്രത്തിലെ സ്ഥാനങ്ങൾ അടയാളപ്പെടുത്താനോ ഇത് ഉപയോഗിക്കുന്നു. "പന്ത് ഒടുവിൽ സ്‌ക്രാപ്പ് ചെയ്യാൻ പോകുന്നു," ഷിസുവോക പ്രിഫെക്ചറിന്റെ റിവർ ആൻഡ് കോസ്റ്റൽ മാനേജ്‌മെന്റ് ബ്യൂറോയിലെ ഉദ്യോഗസ്ഥനായ ഹിരോയുകി യാഗി ജപ്പാൻ ടൈംസിനോട് പറഞ്ഞു.

ഒഴുകി എത്തിയ കൂറ്റൻ പന്ത്...
ലോഹം കൊണ്ട് നിർമ്മിച്ചതായി തോന്നിക്കുന്ന ഒരു കൂറ്റൻ പന്ത് തീരത്തേക്ക് ഒഴുകിയെത്തുകയായിരുന്നു. ആളുകൾ ആശങ്കയിൽ ആയതോടെ പ്രദേശം അടച്ചിട്ടിരുന്നു. ചൊവ്വാഴ്ച രാവിലെ ഹമാമത്സു നഗരത്തിലെ എൻഷു ബീച്ചിൽ ആ പ്രദേശത്ത് ഉള്ള സ്ത്രീയാണ് ദുരൂഹ വസ്തു കാണുന്നത്. അവർ ആകെ അമ്പരന്നു. ഇവർ ഉടൻ പോലീസിനെ ബന്ധപ്പെടുകയായിരുന്നു. കാണാൻ തന്നെ വലിയൊരു രൂപമായിരുന്നു.

വലുപ്പം...
അതിന് ഏകദേശം 1.5 മീറ്റർ വ്യാസമുണ്ട്. അത് തുരുമ്പിച്ച അവസ്ഥയിലായിരുന്നു, ഇരുമ്പ് കൊണ്ട് നിർമ്മിച്ചതാണെന്നാണ് കരുതുന്നത്, കൂടാതെ ഹാൻഡിൽ പോലെയുള്ള ലോഹക്കഷണങ്ങളുമുണ്ട്, അത് അതിനെ എന്തെങ്കിലും കൊളുത്താൻ വേണ്ടിയായിരിക്കാം അങ്ങനെയുള്ള കൊളുത്ത്. വിവരം അറിഞ്ഞയുടൻ അവിടേക്ക് സ്ഫോടകവസ്തു വിദഗ്ധർ വന്നിരുന്നു

ബലൂണിന് പിന്നാലെ വന്ന വിചിത്ര പന്ത്..
200 മീറ്റർ ചുറ്റപ്പെട്ട പ്രദേശത്തിനുള്ളിൽ, സ്ഫോടകവസ്തു വിദഗ്ധർ സംരക്ഷണ യൂണിഫോം ധരിച്ച് പന്ത് പരിശോധിക്കുന്നതിന്റെ ചിത്രം പുറത്തുവന്നിരുന്നു,. എക്‌സ്‌റേ സ്‌കാനിംഗിൽ ഇത് പൊള്ളയാണെന്ന് തെളിഞ്ഞിരുന്നു. എന്നാൽ ഈ വിചിത്ര വസ്തുവിന്റെ വലുപ്പം കണ്ട് ആളുകൾ ആകെ അന്തംവിട്ടുപോയി.. കാണാൻ ഭയാനകമാണെങ്കിലും അത് അപകടകാരിയല്ലെന്ന് അന്നുതന്നെ സൂചനകൾ വന്നിരുന്നു. വസ്തു സ്ഫോടനാത്മകമല്ലെന്ന് നിർണ്ണയിച്ചു, . ഇവ പരിശോധിക്കുന്നതിനായി ജാപ്പനീസ് സായുധ സേനയ്ക്കും കോസ്റ്റ് ഗാർഡിനും ചിത്രങ്ങൾ അയച്ചിട്ടുണ്ട്. അമേരിക്കയിലെ ആകാശത്ത് നിഗൂഢ വസ്തു കണ്ടെത്തിയതിന് തൊട്ടുപിന്നാലെ ഇങ്ങനൊരു വസ്തു കണ്ടപ്പോഴാണ് ആളുകൾ ആകെ ഭയപ്പെട്ടത്..












Click it and Unblock the Notifications