നഗ്നരായി ഉറങ്ങിക്കോളൂ.. എളുപ്പത്തില്‍ അച്ഛനാകാം..പഠനങ്ങള്‍ പറയുന്നു
നഗ്നരായി ഉറങ്ങുന്നത് വന്ധ്യതയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങള്‍
വന്ധ്യത എക്കാലത്തും സ്ത്രീകളുടേയും പുരുഷന്മാരുടേയും പ്രശ്‌നമാണ്. പലരും പൂര്‍ണ ആരോഗ്യവാന്മാരായിരുന്നിട്ടും കുഞ്ഞിന് ജന്മം നല്‍കാനാവാതെ വിഷമിക്കാറുണ്ട്. വന്ധ്യത വരാതിരിക്കാന്‍ ഒരു മാര്‍ഗമുണ്ടെന്നാണ് പുതിയ പഠനം പറയുന്നത്.
പുതിയ പഠനം പറയുന്നത് പുരുഷന്മാരായാലും സ്ത്രീകളായാലും നഗ്നരായി ഉറങ്ങണമെന്നാണ്. അച്ഛനോ അമ്മയോ ആകണമെങ്കില്‍ ഉറങ്ങുമ്പോള്‍ അടിവസ്ത്രം ഒഴിവാക്കണമത്രേ.

വസ്ത്രങ്ങള്‍ അഴിച്ചുവെച്ച് ഉറങ്ങുന്നത് ബീജോത്പാദനത്തിന് ഏറെ സഹായിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. പുരുഷന്മാര്‍ ഉറങ്ങുമ്പോള്‍ അടിവസ്ത്രങ്ങള്‍ ധരിക്കരുതെന്നും പഠനം പറയുന്നു.

വസ്ത്രം ധരിച്ച് ഉറങ്ങുമ്പോള്‍ ഉള്ളതിനേക്കാള്‍ അച്ഛനാകാനുള്ള സാധ്യത വസ്ത്രമില്ലാതെ ഉറങ്ങുമ്പോഴാണത്രേ. സ്ത്രീകള്‍ക്കും ഇത് ബാധകമാണെന്ന് പഠനം പറയുന്നു.

അടി വസ്ത്രങ്ങള്‍ ധരിച്ച് ഉറങ്ങുന്ന പുരുഷന്മാരുടെ ബീജത്തിന് ഗുണം കാണില്ലത്രേ.അടിവസ്ത്രം കാലിടുക്കിലെ ചൂട് കൂട്ടുമെന്നും അത് ബീജോദ്പാദനത്തെ ബാധിക്കുമെന്നും പഠനം പറയുന്നു.

നഗ്നരായി ഉറങ്ങുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് നേരത്തെ ഉള്ള പഠനങ്ങള്‍ തന്നെ തെളിയിച്ചതാണ്. നഗ്നരായി ഉറങ്ങുമ്പോഴുള്ള ഗുണങ്ങള്‍ വേറെയുമുണ്ട്.

ഉറങ്ങുമ്പോള്‍ മനുഷ്യശരീരം വ്യത്യസ്ത രീതിയാലാണ് പ്രവര്‍ത്തിക്കുന്നത്. ഉറങ്ങുമ്പോള്‍ താപനില കുറയുന്ന രീതിയിലാണ് ശരീരത്തിന്റെ പ്രവര്‍ത്തനം.

നഗ്നരായി കിടക്കുകയാണെങ്കില്‍ സുഖകരമായി ഉറങ്ങാം എന്നത് മാത്രമല്ല മെച്ചം. ശരീരത്തില്‍ വസ്ത്രമില്ലാതിരിക്കുമ്പോള്‍ ദേഹത്തിലെ ചൂട് കുറയുകയും ചെയ്യുന്നു.

ശരീരത്തിലെ താപനില കുറയുമ്പോള്‍ അത് ഗുണകരമാണ്. ആ സമയം ശരീരത്തിലെ കലോറി കത്തി തീരുമെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

സ്ത്രീകളെ സംബന്ധിച്ചും നഗ്നരായി ഉറങ്ങുന്നതാണ് നല്ലത്. ഇങ്ങനെ ചെയ്യുന്നതിലൂടെ ഗര്‍ഭധാരണത്തിന് സാധ്യത കൂടുമെന്ന് മാത്രമല്ല, അണുബാധയും ഒഴിവാക്കാം.

നഗ്നരായി പുരുഷനും സ്ത്രീയും ഒരുമിച്ചുറങ്ങു്‌മ്പോള്‍ ശരീരങ്ങള്‍ തമ്മിലുണ്ടാവുന്ന അടുപ്പം തലച്ചോറിലെ ലൗ ഹോര്‍മോണിനെ ഉത്തേജിപ്പിക്കുന്നതായും പഠനത്തില്‍ പറയുന്നു.

ഇങ്ങനെ ഉറങ്ങുമ്പോള്‍ പങ്കാളികള്‍ തമ്മിലുള്ള അടുപ്പം വര്‍ധിക്കുന്നു. ഇതും പ്രതിരോധ ശേഷി കൂട്ടുമെന്നും രക്ത സമ്മര്‍ദം കുറയ്ക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications