India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നാഗ്പൂരില്‍ നിന്ന് പറന്ന് ലോകം കാണൂ'; ബോയ്കോട്ട് ക്യാംപെയ്നിംഗിനിടെ ശ്രദ്ധേയമായി ഖത്തര്‍ എയര്‍വേസിന്റെ പരസ്യം

Google Oneindia Malayalam News

ദോഹ: പ്രവാചക നിന്ദ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഖത്തറിനെതിരായ ബഹിഷ്‌കരണ ക്യാംപെയ്ന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നതിനിടെ ശ്രദ്ധേയമായി ഖത്തര്‍ എയര്‍വേസിന്റെ പരസ്യം. നാഗ്പൂരില്‍ നിന്ന് പറന്ന് ലോകം കാണൂ എന്ന ക്യാപ്ഷനോടെ ഖത്തര്‍ എയര്‍വേസിന്റെ വെബ്‌സൈറ്റായ ഖത്തര്‍ എയര്‍വേസ് ഡോട്ട് കോമിലാണ് ( qatarairways.com )പരസ്യം നല്‍കിയിരിക്കുന്നത്.

കമ്പനിയുടെ നാല് പ്രതിവാര വിമാനങ്ങളില്‍ ഏതിലെങ്കിലും ഒന്നില്‍ നാഗ്പൂരില്‍ നിന്ന് പറന്ന് ലോകം കാണൂ എന്ന ബാനര്‍ പോസ്റ്ററാണ് വെബ്‌സൈറ്റിന്റെ ഹോം പേജില്‍ തന്നെ കൊടുത്തിരിക്കുന്നത്. നേരത്തെ ബി ജെ പി നേതാവ് നൂപുര്‍ ശര്‍മ്മയുടെ പ്രവാചക നിന്ദയില്‍ ശക്തമായ പ്രതികരണമാണ് ഖത്തര്‍ നടത്തിയത്. ഇന്ത്യന്‍ അംബാസഡറെ വിളിച്ചുവരുത്തിയും ഇന്ത്യ മാപ്പ് പറയണം എന്ന് ആവശ്യപ്പെട്ടുമാണ് ഖത്തര്‍ രംഗത്തെത്തിയത്.

ഇതിന് പിന്നാലെ ഖത്തര്‍ എയര്‍വേസിനെ ബഹിഷ്‌കരിക്കണം എന്ന് ആവശ്യപ്പെട്ട് തീവ്ര വലതുപക്ഷ ഗ്രൂപ്പുകള്‍ ട്വിറ്ററില്‍ ആഹ്വാനം നടത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പരസ്യം എന്നതും ശ്രദ്ധേയമാണ്. ആര്‍ എസ് എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്നത് നാഗ്പൂര്‍ ആണ് എന്നതാണ് ബഹിഷ്‌കരണ ക്യാംപെയ്‌നിംഗിനിടയിലെ ഖത്തര്‍ എയര്‍വേസിന്റെ പരസ്യം ശ്രദ്ധിക്കപ്പെടുന്നത്.

ഇന്ത്യയിലെ വെക്കേഷനില്‍, നീണ്ടുകിടക്കുന്ന വിശാലമായ ഇരിപ്പിടങ്ങളിലെ ഖത്തര്‍ എയര്‍വേയ്‌സിലെ ആഢംബര യാത്ര എന്നും ഓര്‍ക്കുന്നതായിരിക്കും എന്നാണ് പരസ്യത്തില്‍ പറയുന്നത്. ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി ലോകത്തിലെ 140 ല്‍ അധികം സ്ഥലങ്ങളിലേക്കുള്ള സര്‍വീസാണ് തങ്ങള്‍ വാഗ്ദാനം ചെയ്യുന്നതെന്നും ഖത്തര്‍ എയര്‍വേസ് പരസ്യത്തില്‍ പറയുന്നുണ്ട്.

ഇതൊക്കെ എങ്ങനെ വിശേഷിപ്പിക്കും ഇനിയാ.... സൗന്ദര്യം എന്നാല്‍ നിങ്ങളാണ്

ഇതിനിടെ ഖത്തര്‍ എയര്‍വേസിന് പിന്നാലെ ഖത്തര്‍ ലോകകപ്പും ബഹിഷ്‌കരിക്കണം എന്ന ആവശ്യവും സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകളില്‍ നിന്ന് ഉയരുന്നുണ്ട്. അതേസമയം പ്രവാചക നിന്ദ വിവാദത്തില്‍ അറബ് രാജ്യങ്ങളുടെ അതൃപ്തി പരിഹരിക്കാന്‍ ഇന്ത്യ തീവ്ര ശ്രമമാണ് നടത്തുന്നത്.

ഖത്തറിനെ കൂടാതെ സൗദി അറേബ്യ, ഒമാന്‍, യു എ ഇ, ഇറാന്‍, ജോര്‍ദാന്‍, അഫ്ഗാനിസ്ഥാന്‍, ബഹ്റൈന്‍, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളും പ്രവാചകനെതിരായ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ നയതന്ത്രതലത്തില്‍ അനുനയത്തിനായി തീവ്രശ്രമം നടത്തുന്നുണ്ട്.

cmsvideo
  മെമ്മറി കാര്‍ഡില്‍ മാറ്റം, ക്രൈംബ്രാഞ്ച് ഹൈക്കോടതിയിലേക്ക് | OneIndia Malayalam

   നടിയെ ആക്രമിച്ച കേസ്; ബൈജു കൊട്ടാരക്കരക്ക് തിരിച്ചടി; ശ്രീജിത്തിനെ മാറ്റിയതിനെതിരായ ഹര്‍ജി തള്ളി നടിയെ ആക്രമിച്ച കേസ്; ബൈജു കൊട്ടാരക്കരക്ക് തിരിച്ചടി; ശ്രീജിത്തിനെ മാറ്റിയതിനെതിരായ ഹര്‍ജി തള്ളി

  ചാനല്‍ ചര്‍ച്ചയ്ക്കിടെ പ്രവാചകനെ കുറിച്ച് ബി ജെ പി വക്താവ് നൂപുര്‍ ശര്‍മ നടത്തിയ പരാമര്‍ശമാണ് വിവാദത്തിന് കാരണമായത്. ഇതിന് പിന്നാലെ നവീന്‍ കുമാര്‍ ജിന്‍ഡാലിനെ ട്വീറ്റും വിവാദമായി. അതേസമയം ഇരുവരേയും ബി ജെ പി പ്രാഥമികാംഗത്വത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയിട്ടുണ്ട്.

  English summary
  Explore the world from Nagpur; Qatar Airways new ad during boycott campaign
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X