വിനോദസഞ്ചാര കേന്ദ്രത്തില്‍ വന്‍ സ്‌ഫോടനം 10 പേര്‍ കൊല്ലപ്പെട്ടു, 15 പേർക്ക് പരിക്ക്
ഇസ്താംബൂള്‍: തുര്‍ക്കി തലസ്ഥാനമായ ഇസ്താംബൂളിലുണ്ടായ സ്‌ഫോടനത്തില്‍ വിനോദ സഞ്ചാരികളടക്കം 10 പേര്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരിക്കേറ്റു. വിനോദ സഞ്ചാര കേന്ദ്രമായ സുല്‍ത്താന്‍ അഹമ്മദ് ചത് വരത്തിലാണ് സ്‌ഫോടനമുണ്ടായത്. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം. മരിച്ചവരില്‍ ജര്‍മ്മന്‍ സഞ്ചാരികളാണെന്നാണ് സംശയം.
സ്‌ഫോടന വിവരം വ്യക്തമല്ല. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചു വരുന്നതേയുള്ളുവെന്ന് പോലീസ് പറഞ്ഞു. ചാവേര്‍ ആക്രമണമാണ് നടന്നതെന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് അന്വേഷണ വൃത്തങ്ങള്‍ അറിയിച്ചു. ഇതേ സമയം ഒന്നില്‍ കൂടുതല്‍ സ്‌ഫോടനം ഉണ്ടായെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ വര്‍ഷം രണ്ട് വന്‍ ബോംബ് സ്‌ഫോടനമാണ് തുര്‍ക്കി നേരിട്ടത്. സിറിയ - തുര്‍ക്കി അതിര്‍ത്തിയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഒക്ടോബറില്‍ അങ്കാരയിലെ പ്രധാന റെയില്‍വേസ്റ്റേഷനിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 100 ലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു.












Click it and Unblock the Notifications