ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറിനടുത്ത് സ്‌ഫോടനം
വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് നഗരത്തിലെ ഏറ്റവും തിരക്കേറിയ സബ് വേ ടണലില്‍ സ്‌ഫോടനം. പ്രാദേശിക ചാനലുകള്‍ നല്‍കുന്ന വിവരമനുസരിച്ച് 4 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
അക്രമിയെ പോലിസ് കീഴ്‌പ്പെടുത്തിയതായാണ് വിവരം.ശരീരത്തില്‍ ബോംബ് ധരിച്ചെത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. ഗുരുതരമായി പരിക്കേറ്റ ബംഗ്ലാദേശ് സ്വദേശിയെ പോലിസ് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശ് സ്വദേശിയായ അകയേയ് ഉല്ലയാണ് പിടിയിലായത്.
കഴിഞ്ഞ വര്‍ഷം സെപ്തംബറിലും ഇതേ ഭാഗത്ത് സമാനമായ ആക്രമണം ഉണ്ടായിരുന്നു. പിടിയിലായ യുവാവിന് ഐസിസ് സംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നു.












Click it and Unblock the Notifications