ഇറ്റലിയിലെ മിലാനിൽ സ്‌ഫോടനം; നിരവധി വാഹനങ്ങൾക്ക് തീപിടിച്ചു
ഇറ്റലിയിലെ മിലാനിൽ സ്‌ഫോടനം. നഗരത്തെ ഞെട്ടിച്ച സ്ഫോടനത്തിൽ നിരവധി വാഹനങ്ങൾക്ക് തീപിടിച്ചു. പാർക്ക് ചെയ്തിരുന്ന വാൻ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് സംഭവം ഉണ്ടായതെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ

പ്രാദേശിക മാധ്യമങ്ങൾ പറയുന്നതനുസകരിച്ച് ഇറ്റാലിയൻ നഗരമായ മിലാന്റെ മധ്യഭാഗത്ത് ഓക്സിജൻ ടാങ്കുകൾ കയറ്റിക്കൊണ്ടിരുന്ന ഒരു വാൻ പൊട്ടിത്തെറിക്കുകയായിരുന്നു, ഇതിന് പിന്നാലെ ഇറ്റലിയിലെ ഒരു നഴ്സറി സ്കൂളും റെസിഡൻഷ്യൽ അപ്പാർട്ട്മെന്റ് കെട്ടിടങ്ങളും ഒഴിപ്പിക്കേണ്ടട അവസ്ഥ ഉണ്ടായി. ഒരാൾക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.
ഇറ്റലിയുടെ സാമ്പത്തിക, ഫാഷൻ തലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് പോർട്ട റൊമാനയ്ക്ക് സമീപമുള്ള ഇടുങ്ങിയ തെരുവിൽ നിന്ന് ഇരുണ്ട പുക ഉയരുന്നതായി സ്കൈ TG24-ലെ ചിത്രങ്ങളിൽ കാണിന്നു. അഗ്നിശമന സേനാംഗങ്ങൾ തീയണയ്ക്കുക്കാൻ എത്തിയിരുന്നു, വാഹനത്തിലെ വാഹനങ്ങളിലേക്ക് പടരുകയും കെട്ടിടങ്ങളിലൊന്നിന്റെ മുൻഭാഗം കത്തിക്കുകയും ചെയ്തുവെന്നാണ് വാർത്താ ഏജൻസി ലാപ്രെസ് റിപ്പോർട്ട് ചെയ്തത്. ഡേകെയറിലെ കുട്ടികളെ അപകടമില്ലാതെ ഒഴിപ്പിച്ചതായി സ്കൈ റിപ്പോർട്ട് ചെയ്തു. രാവിലെ 11.45 ഓടെ ആണ് വലിയ സ്‌ഫോടനം ഉണ്ടായതായി ദൃക്‌സാക്ഷികൾ പറഞ്ഞു.












Click it and Unblock the Notifications