കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോമാലിയയില്‍ ഉഗ്ര സ്‌ഫോടനം; ആറു മരണം, സ്‌കൂള്‍ കെട്ടിടം തകര്‍ന്നു

  • By Lekhaka
Google Oneindia Malayalam News

മൊഗാദിഷു: സോമാലിന്‍ തലസ്ഥാനമായ മൊഗാദിഷുവില്‍ ഞായറാഴ്ചയുണ്ടായ സ്‌ഫോടനത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പ്രാദേശിക സര്‍ക്കാര്‍ കെട്ടിടം ലക്ഷ്യമാക്കിയാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ തൊട്ടടുത്തുണ്ടായിരുന്ന സ്‌കൂള്‍ കെട്ടിടം പൂര്‍ണമായും തകര്‍ന്നു. സ്‌ഫോടന സ്ഥലത്തുനിന്ന് പുകച്ചുരുകള്‍ ആകാശത്തേക്ക് ഉയരുന്നത് കണ്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

somalia

കെട്ടിടത്തിനകത്തുള്ള ചെക്‌പോയിന്റ് വഴി സ്‌ഫോടക വസ്തുക്കള്‍ കയറ്റിയ വാഹനം കടന്നുപോവുന്നത് തടഞ്ഞപ്പോഴായിരുന്നു സ്‌ഫോടനം. ചെക്‌പോയിന്റിലുണ്ടായിരുന്ന മൂന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി മൊഗാദിഷു സര്‍ക്കാര്‍ വക്താവ് സലാഹ് ഹസന്‍ ഉമര്‍ പറഞ്ഞു. ഹൗല്‍വദാഗ് ജില്ലാ ഭരണകേന്ദ്രത്തിനു നേരെയാണ് ആക്രമണമുണ്ടായത്. സ്‌ഫോടനത്തില്‍ മൂന്നു സിവിലിയന്‍മാരും കൊല്ലപ്പെടുകയുണ്ടായി.

യുദ്ധത്തിന് സാധ്യതയില്ല; പക്ഷെ സൈന്യം എന്തിനും സജ്ജമായിരിക്കണമെന്ന് ഖാംനയീയുദ്ധത്തിന് സാധ്യതയില്ല; പക്ഷെ സൈന്യം എന്തിനും സജ്ജമായിരിക്കണമെന്ന് ഖാംനയീ

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ മൃതദേഹങ്ങള്‍ ചിന്നഭിന്നമായതായി സംഭവസ്ഥലത്തുണ്ടായിരുന്ന ഹലീമ മുഹമ്മദ് അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. തൊട്ടടുത്തുണ്ടായിരുന്ന പള്ളിയുടെ മേല്‍ക്കൂരയും സമീപത്തെ വീടുകളും സ്‌ഫോടനത്തില്‍ തകര്‍ന്നു. സായുധ സംഘമായ അല്‍ ശബാബ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. മൊഗാദുഷുവില്‍ യുഎന്‍ പിന്തുണയോടെ നിലനില്‍ക്കുന്ന ഭരണകൂടത്തെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന വിഭാഗമാണ് അല്‍ ശബാബ്. ഇവര്‍ക്ക് അല്‍ ഖാഇദയുമായി ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ട്. അടുത്ത കാലത്തായി വലിയ ആക്രമണങ്ങളൊന്നും ഇവരുടെ ഭാഗത്തുനിന്നുണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ടുണ്ട്.

English summary
explosion in somalian capital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X