ഇന്തോനേഷ്യയില്‍ ബസ് സ്റ്റേഷന് സമീപം ഇരട്ടസ്ഫോടനം, രണ്ട് പേര്‍ മരിച്ചു
ഇന്തോനേഷ്യയില്‍ ബസ് സ്‌റ്റേഷന് സമീപത്തുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ രണ്ട് പേര്‍ മരിച്ചു. ഇന്തോനേഷ്യയുടെ കിഴക്ക് ഭാഗത്ത് ജക്കാര്‍ത്തയിലാണ് സ്‌ഫോടനം നടന്നത്.
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ബസ് സ്‌റ്റേഷന് സമീപത്തുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ രണ്ട് പേര്‍ മരിച്ചു. ഇന്തോനേഷ്യയുടെ കിഴക്ക് ഭാഗത്ത് ജക്കാര്‍ത്തയിലാണ് സ്‌ഫോടനം നടന്നത്. രണ്ട് സ്‌ഫോടനങ്ങളാണ് നടന്നത്. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

സ്‌ഫോടനത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പത്ത് മിനിറ്റ് ഇടവിട്ട് രണ്ട് സ്‌ഫോടനങ്ങളാണ് നടന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ബസ് സ്റ്റേഷന് സമീപവും മോട്ടോര്‍ സൈക്കിള്‍ പാര്‍ക്കിങ് സ്ഥലത്തുമാണ് സ്‌ഫോടനം നടന്നത്.
another bomb just blew in jakarta💔#PrayForJakarta pic.twitter.com/yoqLu5KrpP
— fanya (@onemorenightljp) May 24, 2017












Click it and Unblock the Notifications