പാകിസ്ഥാനിൽ സൈനിക കേന്ദ്രത്തിൽ ഭീകരാക്രമണം; 9 മരണം, നിരവധിപേർക്ക് പരിക്ക്
ലാഹോർ: വടക്ക് - പടിഞ്ഞാറൻ പാകിസ്ഥാനിലെ കേന്ദ്രത്തിൽ ചൊവ്വാഴ്ച ഉണ്ടായ ഇരട്ട സ്ഫോടനത്തിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തായാണ് റിപ്പോർട്ട്. പാകിസ്ഥാൻ താലിബാൻ ഗ്രൂപ്പുമായി ബന്ധമുള്ള ഒരു സംഘം ആക്രമണത്തിന്റെ ഉത്തരവാദിത്തം എറ്റെടുത്തു.
സ്‌ഫോടക വസ്തുക്കൾ നിറച്ച വാഹനങ്ങൾ ക്യാമ്പിലേക്ക് ഇടിച്ചുകയറ്റിയായിരുന്നു ആക്രമണം. അഞ്ചോ ആറോ ആക്രമികൾ കൂടി കന്റോൺമെന്റിലേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും അവരെ ഇല്ലാതാക്കിയെന്നും പ്രദേശത്ത് ഓപ്പറേഷൻ ഇപ്പോഴും തുടരുകയാണെന്നും പാകിസ്ഥാൻ സൈന്യം പറഞ്ഞു.

പാക് താലിബാൻ പോലുള്ള ഭാകര സംഘടനകൾ സജീവമായ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലാണ് ബന്നു സ്ഥിതി ചെയ്യുന്നത്. മുസ്ലീങ്ങളുടെ വിശുദ്ധ മാസമായ റമദാനിൽ ആളുകൾ നോമ്പ് തുറക്കുന്ന സമയത്താണ് സ്ഫോടനങ്ങൾ നടന്നത്. പാകിസ്ഥാൻ താലിബാനുമായി ബന്ധമുള്ള ഒരു സംഘം ജെയ്ഷ അൽ ഫുർസാൻ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
ഞായറാഴ്ച റമദാൻ ആരംഭിച്ചതിന് ശേഷം പാകിസ്ഥാനിൽ നടക്കുന്ന മൂന്നാമത്തെ തീവ്രവാദ ആക്രമണമാണ്. തങ്ങളുടെ പോരാളികൾ ഡസൻ കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെ വധിച്ചതായി ജെയ്‌ഷ് അൽ ഫുർസാൻ പ്രസ്താവനയിൽ പറഞ്ഞു. മരിച്ചവരുടെ ഔദ്യോഗിക കണക്കുകൾ സൈന്യം ഇതുവരെ നൽകിയിട്ടില്ല.












Click it and Unblock the Notifications