ബംഗ്ലാദേശില്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി, പൊട്ടിത്തെറിയ്ക്ക് പിന്നില്‍ ഭീകരര്‍!!!
ധാക്ക: ബംഗ്ലാദേശിലെ ഫാക്ടറിയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ 15 പേര്‍ കൊല്ലപ്പെട്ടു. ധാക്ക സമീപത്തുള്ള ഫാക്ടറിയില്‍ ബോയ്‌ലര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഗാസിപ്പൂര്‍ ജില്ലയില്‍ ശനിയാഴ്ചയായിരുന്നു സംഭവം.
പൊട്ടിത്തെറി ഉണ്ടായതോടെ ഫാക്ടറിക്കുള്ളില്‍ തീപിടുത്തമുണ്ടാവുകയായിരുന്നു. ആളുകള്‍ ജോലിയില്‍ പ്രവേശിച്ചതിന് ശേഷമാണ് അപകടമുണ്ടായത്. പരിക്കേറ്റ 50തോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഫാക്ടറിക്കുള്ളില്‍ രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നുണ്ടെങ്കിലും മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

നൂറോളം ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഫാക്ടറിക്കുള്ളില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നും പൊലീസ് പരിശോധിച്ച് വരികയാണ്. ജങ്ക് ഫുഡ് സൂക്ഷിക്കുന്നതിനുള്ള പ്ലാസ്റ്റിക് പാക്കറ്റുകളും മോസ്‌കിറ്റോ കോയിലുകളുമാണ് ഫാക്ടറിയില്‍ ഉല്‍പ്പാദിപ്പിക്കുന്നത്.
2012ല്‍ ബംഗ്ലാദേശിലെ ഫാക്ടറിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 111 ജീവനക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ആറ് മാസം മുമ്പ് വസ്ത്ര നിര്‍മ്മാണ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ 1,138 പേര്‍ കൊല്ലപ്പെട്ടിരുന്നു ഇതിന് പിന്നാലെയാണ് 15 പേരുടെ ജീവനെടുത്ത സ്‌ഫോടനത്തിന് രാജ്യം സാക്ഷ്യംവഹിക്കുന്നത്.












Click it and Unblock the Notifications