കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ട് ദിവസത്തെ ഖത്തര്‍ സന്ദര്‍ശനം; ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ ഇന്ന് ദോഹയില്‍

Google Oneindia Malayalam News

ദോഹ: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഞായറാഴ്ച ഖത്തറിലെത്തി. വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് അദ്ദേഹം ഖത്തര്‍ സന്ദര്‍ശനം നടത്തുന്നത്. ഖത്തര്‍ ഉപ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്മാന്‍ ബിന്‍ ജാസിം അല്‍ത്തനിയുമായും മറ്റ് പ്രമുഖ വ്യക്തിത്വങ്ങളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

jai shankar

അന്താരാഷ്ട്രതലത്തിലും ഉഭയകക്ഷി പ്രധാന്യമുള്ള വിഷയങ്ങളിലും മേഖലയിലും അദ്ദേഹം ചര്‍ച്ചകള്‍ നടത്തും. ഇരു രാജ്യങ്ങള്‍ക്ക് താല്‍പര്യമുള്ള പൊതു വിഷയങ്ങളിലും ചര്‍ച്ച നടത്തുമെന്നാണ് വിവരം. 2019- 2020 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 10.95 ബില്യണ്‍ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് ഇന്ത്യ നടത്തിയത്. ഖത്തറില്‍ ഏകദേശം ഏഴ് ലക്ഷത്തിലധികം ഇന്ത്യക്കാര്‍ താമസിക്കുന്നുണ്ട്. കൊവിഡ് കാലത്ത് ഇന്ത്യന്‍ സമൂഹത്തിന് ആവശ്യമായ പരിരക്ഷയും പരിഗണനയും നല്‍കിയ ഖത്തര്‍ സര്‍ക്കാരിന് വിദേശകാര്യ മന്ത്രി നന്ദി അറിയിക്കും.

ഖത്തറും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ വലിയ വളര്‍ച്ചയാണ് ഈ അടുത്ത കാലങ്ങളില്‍ രൂപപ്പെട്ടത്. സാമ്പത്തിക സാംസ്‌കാരിക മേഖലകളില്‍ ഖത്തറും ഇന്ത്യയും തമ്മില്‍ അടിയുറച്ച ബന്ധമാണ് തുടര്‍ന്ന് പോരുന്നത്. കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ ഇന്ത്യയും ഖത്തറും ചേര്‍ന്ന് ഖത്തറിലുള്ളവരെ നാട്ടിലെത്തിച്ചിരുന്നു.

കോടതിയെ കബളിപ്പിക്കാൻ വ്യാജ കൊവിഡ് സർട്ടിഫിക്കറ്റ്: ബിജെപി എംഎൽഎയെ കുരുക്കി ഉദ്യോഗസ്ഥർകോടതിയെ കബളിപ്പിക്കാൻ വ്യാജ കൊവിഡ് സർട്ടിഫിക്കറ്റ്: ബിജെപി എംഎൽഎയെ കുരുക്കി ഉദ്യോഗസ്ഥർ

2020ല്‍ ലഭിച്ചത്‌ 5000ത്തിലധികം ഗാര്‍ഹിക പീഡന പരാതികള്‍; പീഡനങ്ങള്‍ വര്‍ധിക്കാന്‍ കാരണമായത്‌ കൊവിഡ്‌ 192020ല്‍ ലഭിച്ചത്‌ 5000ത്തിലധികം ഗാര്‍ഹിക പീഡന പരാതികള്‍; പീഡനങ്ങള്‍ വര്‍ധിക്കാന്‍ കാരണമായത്‌ കൊവിഡ്‌ 19

New Year 2021: പ്രിയപ്പെട്ടവര്‍ക്കായി സന്തോഷത്തിന്‍റെയും സമാധാനത്തിന്‍റേയും പുതുവത്സരാംശകള്‍ നേരാംNew Year 2021: പ്രിയപ്പെട്ടവര്‍ക്കായി സന്തോഷത്തിന്‍റെയും സമാധാനത്തിന്‍റേയും പുതുവത്സരാംശകള്‍ നേരാം

രജനീകാന്ത് ആശുപത്രി വിട്ടു, ഇനി ഒരാഴ്ച്ചക്കാലം പൂര്‍ണ വിശ്രമം, സന്ദര്‍ശകരെ അനുവദിക്കില്ല!!രജനീകാന്ത് ആശുപത്രി വിട്ടു, ഇനി ഒരാഴ്ച്ചക്കാലം പൂര്‍ണ വിശ്രമം, സന്ദര്‍ശകരെ അനുവദിക്കില്ല!!

English summary
External Affairs Minister S Jaishankar arrives in Qatar for two days visit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X