ഓസീ ഒളിംപിക് ടീമിന് എക്‌സ്ട്രാ സ്‌ട്രോങ് 'കോണ്ടം' ; പ്രത്യേകതകള്‍ ഏറെയാണ്...
ഓസ്‌ട്രേലിയയിലെ ഓസീ ഒളിംപിക് ടീമിന് എക്‌സ്ട്രാ സ്‌ട്രോങ് കോണ്ടം വിതരണം ചെയ്യുന്നു. സിക്ക വൈറസിനെ എതിര്‍ക്കാനുള്ള മാര്‍ഗമായാണ് സൂപ്പര്‍ കോണ്ടം പുറത്തിറക്കിയിരിക്കുന്നത്. സിക്ക വൈറസുകള്‍ വ്യാപകമായ ബ്രസീലില്‍ സെക്‌സിലൂടെ സിക്ക വൈറസുകള്‍ പരകാതിരിക്കാന്‍ വേണ്ടിയാണ് അധികൃതര്‍ പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തുന്നത്.
കഴിഞ്ഞ വര്‍ഷം അവസാനത്തിലാണ് ബ്രസിലില്‍ ജനിക്കുന്ന കുട്ടികളില്‍ സിക്ക വൈറസുകള്‍ കണ്ടെത്തിയത്. ഇതോടെ കനത്ത സുരക്ഷ ഒരുക്കിയിരുന്നെങ്കിലും സെക്‌സിലൂടെ രോഗം പകരും എന്നായിരുന്നു കണ്ടെത്തല്‍. ഇതോടെ ജനനനിരക്ക് ആനുപാതികമായി കുറയ്ക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

എക്‌സ്ട്രാ സ്‌ട്രോങ് കോണ്ടത്തില്‍ ഉപയോഗിച്ചിരിക്കുന്ന ലൂബ്രിക്കന്റ് സിക്ക വൈറസിനെ ഇല്ലാതാകുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്. ടീമിലെ എല്ലാ അംഗങ്ങള്‍ക്കും കോണ്ടം അസോസിയേഷന്‍ ലഭ്യമാക്കുന്നുണ്ട്.


Click it and Unblock the Notifications