• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പാകിസ്താന്‍റെ ഭൂചലന പ്രവചനത്തിന് പിന്നില്‍ മലയാളി!! മലയാളി പ്രൊഫസര്‍ കൊടുത്തത് ഒരൊന്നൊന്നര പണി

ദില്ലി: പാക് ഐഎസ്ഐയുടെ ഭൂചലന പ്രവചനത്തിന് പിന്നിലെ രഹസ്യം പുറത്ത്. പാക് രഹസ്യാന്വേഷണ സംഘടനയെ ഉദ്ധരിച്ച് പാക് മാധ്യമങ്ങളാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഭൂചലനമുണ്ടാകുമെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 2017 ഡിസംബര്‍ 31 ന് മുമ്പായി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഭൂചലനമുണ്ടാകുമെന്നാണ് ബികെ റിസര്‍ച്ച് അസോസിയേഷനെ ഉദ്ധരിച്ച് പാക് ഐഎസ്ഐ ചൂണ്ടിക്കാണിച്ചത്.

മൊബൈല്‍- ആധാര്‍ ബന്ധിപ്പിക്കല്‍: ബയോമെട്രിക് വിവരങ്ങള്‍ നല്‍കരുതെന്ന് യുഐഡിഎഐ

സുനാമിയല്ല ഭൂചലനം: അടുത്ത ലോകാവസാനം നവംബറില്‍, ശാസ്ത്രജ്ഞര്‍ പറയുന്നത്!

മലയാളിയായ ഫിസിക്സ് പ്രൊഫസര്‍ ബാബു കളയിലിന്‍റെ പ്രവചനമാണ് ഇത്തരത്തില്‍ പാകിസ്താനെ ഭീതിയിലാഴ്ത്തിയിട്ടുള്ളത്. പാകിസ്താനിലെ എര്‍ത്ത് ക്വൈയ്ക്ക് റീ കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് റിഹാബിലിറ്റേഷന്‍ അതോറിറ്റിയാണ് ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ തീവ്രതയേറിയ ഭൂചലനമുണ്ടാകുമെന്ന് പ്രവചിച്ചിട്ടുള്ളത്. ബികെ റിസര്‍ച്ച് അസോസിയേഷന്‍റെ ലെറ്റര്‍ ഹെഡില്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്താണ് പാക് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഇന്ത്യയിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ അടുത്ത കാലത്തായി ഈ കത്ത് വ്യാപകമായി പ്രചരിച്ചിരുന്നു. കേരളത്തില്‍ നിന്നുള്ള ഫിസിക്സ് പ്രൊഫസറുടെ വാദം അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ സെന്‍റര്‍ ഫോര്‍ സീസ്മോളജിയിലെ ഡോ. വിനീത് ഗലൗട്ട് വ്യക്തമാക്കിയിട്ടുണ്ട്.

 ബിബിസി റിപ്പോര്‍ട്ട്

ബിബിസി റിപ്പോര്‍ട്ട്

ബിബിസി ഉര്‍ദു റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി പാകിസ്താന്‍ ദിനപത്രം ദി എക്സ്പ്രസ് ട്രിബ്യൂണാണ് 2017 ഡിസംബര്‍ 31 ന് മുമ്പായി ഇന്ത്യയില്‍ തീവ്രതയേറിയ ഭൂചലനത്തിന് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തില്‍ നിന്നുള്ള ബികെ റിസര്‍ച്ച് അസോസിയേഷന്‍റെ ലെറ്റര്‍ ഹെഡിലുള്ള ഫോട്ടോയും മാധ്യമങ്ങള്‍ നല്‍കിയിട്ടുള്ളത്.

 മലയാളി പ്രൊഫസറുടെ പ്രവചനം

മലയാളി പ്രൊഫസറുടെ പ്രവചനം

2017 ഡിസംബര്‍ 31 ന് മുമ്പായി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഭൂചലനമുണ്ടാകുകമെന്നാണ് മലയാളിയായ ഫിസിക്സ് പ്രൊഫസര്‍ ബാബു കളയിലിന്‍റെ പ്രവചനം. ബികെ റിസര്‍ച്ച് അസോസിയേഷന്‍റെ ലെറ്റര്‍ ഹെഡില്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്തും അടുത്ത ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്പോമുകളില്‍ അടുത്ത കാലത്തായി വ്യാപകമായി പ്രചരിക്കുകയും ചെയ്തിട്ടുണ്ട്.

 11 രാജ്യങ്ങള്‍ക്ക് ഭീഷണി

11 രാജ്യങ്ങള്‍ക്ക് ഭീഷണി

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഉണ്ടാകുന്ന സുനാമി ഇന്ത്യയുള്‍പ്പെടെ 11 രാഷ്ട്രങ്ങളെ ബാധിക്കുമെന്നും 120-180 കിലോമീറ്റര്‍ വേഗതയിലെത്തുന്ന ശീഷ്മ കാറ്റുകള്‍ തീരപ്രദേശത്തെ തകര്‍ക്കുമെന്നും കത്തില്‍ പ്രൊഫസര്‍ അവകാശപ്പെടുന്നു. 2017 ആഗസ്റ്റ് 20 നായിരുന്നു ഫിസിക്സ് പ്രൊഫസറുടെ പ്രവചനം പുറത്തുവരുന്നത്.

 അപൂര്‍വ്വ ദൃഷ്ടികൊണ്ട്

അപൂര്‍വ്വ ദൃഷ്ടികൊണ്ട്

നേരത്തെ മലയാളിയായ റേഡിയോ ജേണലിസ്റ്റ് ബിജു മാത്യൂവും ഇത്തരത്തില്‍ അപൂര്‍വ്വ ദൃഷ്ടികൊണ്ട് പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയുമെന്ന് പ്രഖ്യാപിച്ചിരുന്നു. എക്സ്ട്രാ സെന്‍സറി പെര്‍സെപ്ഷനെക്കുറിച്ചുള്ള റേഡിയോ ഡോക്യുമെന്‍ററിലായിരുന്നു അദ്ദേഹത്തിന്‍റെ വാദം.

പ്രവചനം എങ്ങനെ

പ്രവചനം എങ്ങനെ

2017 ഡിസംബര്‍ 31ന് മുമ്പായി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഭൂചലനം ഉണ്ടാകുമെന്ന് പ്രവചിച്ചത് എങ്ങനെയെന്ന് ബാബു കളയില്‍ വിശദീകരിക്കുന്നുണ്ട്. തന്‍റെ ശരീരവും തലച്ചോറും നന്നായി ചൂടു പിടിയ്ക്കുമ്പോള്‍ ഒരു സിനിമയിലെന്ന പോലെ ചില ചിത്രങ്ങള്‍ തന്‍റെ മനസ്സില്‍ തെളിഞ്ഞുവരുമെന്നും അതില്‍ സുനാമി സംഭവിക്കുന്നതായി കാണാന്‍ കഴിഞ്ഞുവെന്നും ഇയാള്‍ അവകാശപ്പെടുന്നു. തന്‍റെ കഴിവ് ഉപയോഗപ്പെടുത്തി പ്രകൃതി ദുരന്തത്തെ പ്രതികരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും ബാബു ചൂണ്ടിക്കാണിക്കുന്നു.

വാദം അടിസ്ഥാന രഹിതം

വാദം അടിസ്ഥാന രഹിതം

കേരളത്തില്‍ നിന്നുള്ള ഫിസിക്സ് പ്രൊഫസറുടെ വാദം അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ സെന്‍റര്‍ ഫോര്‍ സീസ്മോളജിയിലെ ഡോ. വിനീത് ഗലൗട്ട് വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം അവകാശ വാദങ്ങള്‍ സോഷ്യല്‍ മീഡിയകള്‍ വഴി ജനങ്ങളെ ഭീതിയിലാഴ്ത്താന്‍ മാത്രമേ ഉപകരിക്കുകയുള്ളൂവെന്നും വിനീത് ചൂണ്ടിക്കാണിച്ചു. ഇത് സംബന്ധിച്ച് തന്‍റെ വകുപ്പില്‍ നിന്ന് സ്ഥിരീകരണം ലഭിക്കുന്നതിന് വേണ്ടി കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച് വെളിപ്പെടുത്തല്‍‌ നടത്തിയേക്കും. പ്രമുഖ സയന്‍സ് ജേണലിസ്റ്റ് പല്ലവ ബഗ്ലയും പ്രൊഫസറുടെ വാദം തള്ളിക്കളഞ്ഞു.

 പ്രവചനം നേരത്തെയും

പ്രവചനം നേരത്തെയും

നേരത്തെ 2005 ല്‍ ബാബുവിനെ ഉദ്ധരിച്ചുകൊണ്ട് ഹിന്ദു ദിനപത്രം ഭൂചലനം പ്രവചനത്തിന്‍റെ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇഎസ്പി വഴിയാണ് ഭൂചലനം പ്രവചിച്ചതെന്നായിരുന്നു വാര്‍ത്തയുടെ ഉള്ളടക്കം. 2004ല്‍ ലോകത്തില്‍ നാശം വിതച്ച സുനാമിയും ഭൂചലനവും താന്‍ മുന്‍കൂട്ടി പ്രവചിച്ചിരുന്നുവെന്നും ബാബു അവകാശപ്പെടുന്നു. രണ്ട് മാസം മുമ്പുതന്നെ പ്രവചിച്ചിരുന്നുവെന്നാണ് പ്രൊഫസറുടെ വാദം.

 ആറാമിന്ദ്രീയത്തിന്‍റെ സഹായം!

ആറാമിന്ദ്രീയത്തിന്‍റെ സഹായം!

എക്സട്രാ സെന്‍സറി പെര്‍സെപ്ഷന്‍ അഥവാ ഇഎസ്പി എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നത് ആറാമിന്ദ്രീയത്തിന്‍റെ സാന്നിധ്യമാണ്. മാനസികവും ശാരീരികവുമായ കഴിവുകൊണ്ട് പ്രവചനം നടത്താനുള്ള കഴിവ് തനിക്കുണ്ടെന്നും പലപ്പോഴും അതുപയോഗിച്ച് താന്‍ ഇത്തരം പ്രവചനം നടത്തിയിട്ടുണ്ടെന്നും പ്രൊഫസര്‍ അവകാശപ്പെടുന്നു. ഡ്യൂക്ക് സര്‍വ്വകലാശാലയിലെ സൈക്കോളജിസ്റ്റായ ജെബി റിനേയാണ് മാനസികായ കഴിവിനെക്കുറിച്ച് പരാമര്‍ശിക്കുന്നതിനായി ഇഎസ്പി എന്ന പദം ഉപയോഗിക്കുന്നത്. എന്നാല്‍ ഇതിന് നിലവില്‍ തെളിവുകളോ സാധൂകരിക്കാന്‍ സിദ്ധാന്തങ്ങളോ ലഭ്യമല്ലെന്നാണ് വിവരം.

 എന്താണ് നിബിറു..?

എന്താണ് നിബിറു..?

നിബിറു എന്നത് ഒരു ഗ്രഹമാണ്. സെംപ്റ്റംബര്‍ 23 ന് ഭൂമിയില്‍ നിബിറു വന്നിടിക്കുമെന്നും വന്‍ വായു പ്രകമ്പനത്തിന് ഇടയാകുമെന്നാണ് പ്രവചനം. ഇതേത്തുടര്‍ന്ന് കടല്‍വെള്ളം ആകാശത്തോളം ഉയര്‍ന്നു പൊങ്ങുമെന്നും ഭൂമി അടിമുടി കീഴ്മേല്‍ മറിയുമെന്നുാമണ് പ്രവചനം. നിബിറുവിനെക്കുറിച്ചുള്ള കഥകള്‍ അനുസരിച്ച് 2003 ല്‍ തന്നെ ഈ ഗ്രഹം ഭൂമിയില്‍ വന്ന് ഇടിക്കേണ്ടതും ലോകം അവസാനിക്കേണ്ടതുമായിരുന്നു. എന്നാല്‍ ചില പ്രപഞ്ച ശക്തികളുടെ ഇടപെടല്‍ മൂലം ലോകാവസാനം 2012 ലേക്ക് നീണ്ടു. വീണ്ടും ഈ ശക്തികള്‍ ഇടപെട്ട് ലോകാവസാനം 2017 സെപ്റ്റംബര്‍ 23ലേക്ക് എത്തിച്ചവെന്നാണ് പ്രവചനക്കാര്‍ പറയുന്നത്.

 ലോകാവസാനം കെട്ടുകഥയോ

ലോകാവസാനം കെട്ടുകഥയോ

നിബിറുവുമില്ല, ലോകാവസാനവുമില്ല എന്നാല്‍ നിബിറു എന്ന ഗ്രഹം ഇല്ല എന്ന കാര്യത്തില്‍ ഗവേഷകര്‍ക്ക് 100 ശതമാനം ഉറപ്പാണ്. ശനിയാഴ്ച ലോകം അവസാനിക്കില്ല എന്ന ഉറപ്പും ഇവര്‍ നല്‍കുന്നു. ഇവ വെറും പറ്റിക്കല്‍ കഥകളാണെന്ന് നാസയും പറയുന്നു.

 കടല്‍ജീവികള്‍ മാത്രം ബാക്കിയാവും

കടല്‍ജീവികള്‍ മാത്രം ബാക്കിയാവും

അതിഭീമാകാരമായ പ്രകമ്പനത്തിനു ശേഷം കടലിലെ ഏതാനും ജീവികള്‍ മാത്രമായിരിക്കും അവശേഷിക്കുകയെന്നും പ്രവചനത്തില്‍ പറയുന്നു. മനുഷ്യരും ഭൂമിയിലെ മറ്റു ജീവജാലങ്ങളും സെപ്റ്റംബര്‍ 23 ലെ ലോകാവസാനത്തില്‍ ഇല്ലാതാകുമെന്നും പ്രവചനം പറയുന്നു.

 സെപ്റ്റംബര്‍ 23 ന്‍റെ പ്രത്യേകത

സെപ്റ്റംബര്‍ 23 ന്‍റെ പ്രത്യേകത

ഇവാഞ്ചലിക്കല്‍ സഭ ഒരു ലോകാവസാന മുന്നറിയിപ്പ് വീഡിയോ പുറത്തിറക്കിയിട്ടുണ്ട്. 33 എന്ന നമ്പറിന് ബൈബിളില്‍ പ്രത്യേകം സ്ഥാനം ഉണ്ടെന്നാണ് വീഡിയോയില്‍ പറയുന്നത്. ക്രിസ്തു ജീവിച്ചിരുന്നത് 33 വയസ്സു വരെയാണ്. ജൂതന്‍മാരുടെ ദൈവമായ എലോഹിമിനെക്കുറിച്ച് ബൈബിളില്‍ 33 തവണ പ്രതിപാദിച്ചിട്ടുണ്ട്.

 പുച്ഛിച്ചു തള്ളി

പുച്ഛിച്ചു തള്ളി

ഡേവിസ് മെയ്‌ഡെയുടെ പ്രവചനങ്ങള്‍ ശുദ്ധ അസംബംന്ധം ആണെന്നാണ് ഭൂരിഭാഗം വരുന്ന ക്രിസ്തീയ സമൂഹവും ശാസ്ത്രലോകവും വിശേഷിപ്പിക്കുന്നത്. ക്രിസ്തുമതത്തില്‍ സംഖ്യാശാസ്ത്രമേ ഇല്ലെന്ന് ക്രിസ്ത്യന്‍ പുരോഹിതനായ എഡ് ടെസ്റ്റര്‍ പറയുന്നു. പ്രവചനത്തിന് യാതൊരു അടിത്തറയുമില്ലെന്ന് നാസയും പറയുന്നു.

 അടുത്തത് നവംബര്‍ 19ന്

അടുത്തത് നവംബര്‍ 19ന്

2017 നവംബര്‍ 19ന് ശക്തമായ ഭൂചലനം ആരം‍ഭിക്കുമെന്നാണ് പ്ലാനറ്റ് എക്സ് ന്യൂസ് വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നിബിറു പ്രനചനം പൊള്ളയാണെന്ന് തെളിഞ്ഞതിന് പിന്നാലെയാണ് വെബ്സൈറ്റിന്‍റെ പുതിയ വെളിപ്പെടുത്തല്‍. ഒക്ടോബര്‍ പകുതി മുതല്‍ റിക്ടര്‍ സ്കെയിലില്‍ 7 തീവ്രത രേഖപ്പെടുത്തുന്ന ഭൂചലനം ഉണ്ടാകുമെന്നും പ്ലാനറ്റ് എക്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിബിറുവിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നാസ നേരത്തെ തന്നെ തള്ളിക്കളഞ്ഞതാണ്.

 നിബിറുവിന്‍റെ ആഘാതത്തില്‍

നിബിറുവിന്‍റെ ആഘാതത്തില്‍

നേരത്തെ സെപ്തംബര്‍ 23ന് ലോകം അവസാനിക്കുമെന്ന തരത്തിലുള്ള കഥകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് കഥ മാത്രമായി അവസാനിച്ചതിന് പിന്നാലെയാണ് പുതിയ കഥ കേരളത്തില്‍ നിന്ന് പിറവികൊള്ളുന്നത്. നിബിറു എന്ന പേരിലുള്ള ഗ്രഹം ഭൂമിയുമായി കൂട്ടിയിടിക്കുമെന്നും ഇതോടെ ഭൂമയില്‍ ഒന്നും അവശേഷിക്കില്ലെന്നുമായിരുന്നു പ്രവചനം. ജ്യോതി ശാസ്ത്രത്തിന്‍റെ സഹായത്തോടെയാണ് സെപ്തംബര്‍ 23 ന് ലോകം അവസാനിക്കുമെന്ന നിഗമനത്തില്‍ എത്തിയതെന്ന് ക്രിസ്ത്യന്‍ സംഖ്യാ ശാസ്ത്രജ്ഞനായ ഡേവിസ് മെയ്‌ഡെ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. ഇവാഞ്ചലിക്കല്‍ സഭയും ഒരു ലോകാവസാനത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് വീഡിയോ പുറത്തിറക്കിയിരുന്നു. എന്നാല്‍ എല്ലാ അവകാശവാദങ്ങളും തെറ്റാണെന്ന് തെളിയുകയും ചെയ്തു.

English summary
On Saturday, a document from Pakistan's Earthquake Reconstruction and Rehabilitation Authority (ERRA) quoted an "Information Report" from the country's intelligence agency, ISI, predicting the likelihood of a high-intensity earthquake in the Asian continental region.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more