കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനില്‍ തീവ്ര ഇസ്ലാമിക സംഘം ക്ഷേത്രം തകര്‍ത്തു; അപലപിച്ച് മന്ത്രി, നിരവധി പേര്‍ അറസ്റ്റില്‍

Google Oneindia Malayalam News

ലാഹോര്‍: പാകിസ്ഥാനില്‍ യാഥാസ്ഥിക ഇസ്ലാമിക പാര്‍ട്ടി അംഗങ്ങളുടെ നേതൃത്വത്തില്‍ ക്ഷേത്രം തകര്‍ത്തു. വടക്കു പടിഞ്ഞാറന്‍ മേഖലയിലെ കാരക നഗരത്തിലാണ് സംഭവം. ക്ഷേത്രം തകര്‍ത്ത ശേഷം തീയിടുകയായിരുന്നെന്നാണ് പൊലീസ് ഉദ്യോഗസ്ഥനെ കേന്ദ്രീകരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സംഭവത്തെ ശക്തമായി അപലപിച്ച് മനുഷ്യാവകാശ പ്രവര്‍കനും വകുപ്പ് മന്ത്രിയുമായ ഷിരീന്‍ മസാരി രംഗത്തെത്തി. സംഭവമുായി ബന്ധപ്പെട്ടവരെ അറസ്റ്റ് ചെയ്യുന്നത് ഉറപ്പാക്കാനും അദ്ദേഹം നിയമപാലകരോട് ആവശ്യപ്പെട്ടു.

ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഇതിനോടകം തന്നെ നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ഇർഫാൻ ഉല്ലയും വ്യക്തമാക്കി. തീവ്രവാദികളായ ജാമിയത്ത് ഉലമ-ഇ-ഇസ്ലാം പാർട്ടിയുടെ പ്രവർത്തകരുടെയും പ്രാദേശിക നേതാക്കളുടെയും നേതൃത്വത്തിലുള്ള ജനക്കൂട്ടമാണ് ആക്രമണം നടത്തിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

 pakistan

പുരോഹിതരുടെ സമിതിയുടെ ശുപാർശ പ്രകാരം ന്യൂനപക്ഷ ഹിന്ദുക്കൾക്ക് ഇസ്ലാമാബാദിൽ പുതിയ ക്ഷേത്രം പണിയാൻ സർക്കാർ അനുമതി നൽകിയതിന് പിന്നാലെയാണ് ഈ സംഭവം. പാകിസ്ഥാനിൽ മുസ്ലീങ്ങളും ഹിന്ദുക്കളും പൊതുവെ സമാധാനപരമായി ജീവിക്കുന്നുണ്ടെങ്കിലും അടുത്ത കാലത്തായി ക്ഷേത്രങ്ങൾക്കെതിരായ മറ്റും നിരവധി ആക്രമണങ്ങളും ഉണ്ടായിട്ടുണ്ട്. 1947 ൽ ബ്രിട്ടൻ സർക്കാർ ഇന്ത്യ വിഭജിച്ചപ്പോൾ പാകിസ്ഥാനിലെ ഭൂരിഭാഗം ഹിന്ദുക്കളും ഇന്ത്യയിലേക്ക് കുടിയേറിയെങ്കിലും വലിയൊരു വിഭാഗം ഹിന്ദുക്കള്‍ ഇപ്പോഴും പാകിസ്താനില്‍ ജീവിക്കുന്നുണ്ട്.

ബാറിൽ ഇരുന്നാല്‍ വരാത്ത വൈറസ് തീയറ്ററിലെത്തുമെന്ന് നാസാ കണ്ടുപിടിച്ചോ; വിമര്‍ശനവുമായി ജോയ് മാത്യുബാറിൽ ഇരുന്നാല്‍ വരാത്ത വൈറസ് തീയറ്ററിലെത്തുമെന്ന് നാസാ കണ്ടുപിടിച്ചോ; വിമര്‍ശനവുമായി ജോയ് മാത്യു

English summary
Extremist Islamist group destroys temple in Pakistan; Condemned minister, several arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X