സൗദി ജയിലില്‍ വീണ്ടും പഞ്ചനക്ഷത്ര വിവാഹം, തടവുകാരന്‍റെ ഹണിമൂണും ജയിലില്‍ തന്നെ, ചിത്രങ്ങള്‍
റിയാദ്: സൗദി അറേബ്യയിലെ ജയിലില്‍ വീണ്ടും പഞ്ചനക്ഷത്ര വിവാഹം. തടവുകാരുടെ വിവാഹം ആഡംബരപൂര്‍വ്വം ജയിലിനുള്ളില്‍ വച്ച് തന്നെ നടത്തുന്നത് സൗദിയില്‍ പതിവായി മാറുകയാണ്. ബുറൈദയിലെ ഒരു ജയിലിലാണ് വിവാഹം നടന്നത്.
വിവാഹത്തോട് അനുബന്ധിച്ച് ബന്ധുക്കള്‍ക്ക് വിരുന്നൊരുക്കിയത് ജയില്‍ അധികൃതരാണ്. ജയിലില്‍ വച്ചുതന്നെ ഹണിമൂണ്‍ ആഘോഷിയ്ക്കാനുള്ള സൗകര്യവും ഒരുക്കിക്കൊടുത്തു. തടവുകാരനായ വരന് 10000 സൗദി റിയാല്‍ ഒരു രാജകുമാരന്‍ പാരിതോഷികമായി നല്‍കുകയും ചെയ്തു. 19 സ്ത്രീകള്‍ ഉള്‍പ്പടെ വിവാഹത്തില്‍ പങ്കെടുത്തു. കൂടുതല്‍ വിശേഷങ്ങളിലേയ്ക്ക്...

ബുറൈദയില്‍
ബുറൈദയിലെ ജയിലിലാണ് ആഢംബര വിവാഹം നടന്നത്

വിരുന്ന്
വരന്റേയും വധുവിന്റെയും ചുരുക്കം ബന്ധുക്കളാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇവര്‍ക്കായി പഞ്ചനക്ഷത്ര വിരുന്ന്

ഹണിമൂണ്‍
ഹണിമൂണ്‍ ആഘോഷിയ്ക്കാന്‍ നവദമ്പതിമാര്‍ക്ക് പ്രത്യേക മുറിയും തയ്യാറാക്കി നല്‍കി.

സമ്മാനം
10000 സൗദി റിയാല്‍ വരന് സമ്മാനമായി നല്‍കി. മറ്റ് വിലപിടിപ്പുള്ള ഒട്ടേറെ സമ്മാനങ്ങളും ഇവര്‍ക്ക് നല്‍കി.

പതിവ്
സൗദിയിലെ ജയിലുകളില്‍ ഇത്തരം ആഢംബര വിവാഹങ്ങള്‍ നടക്കുന്നത് പതിവായി മാറുകയാണ്.












Click it and Unblock the Notifications