കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാന്റെ എട്ടിരട്ടിയാണ് സൗദി; ദിവസവും കോടി ബാരല്‍ എണ്ണയും!! സൈനിക ശക്തി ഇറാന് തന്നെ

Google Oneindia Malayalam News

റിയാദ്/തെഹ്‌റാന്‍: ഗള്‍ഫ് മേഖലയെ എന്നും മുള്‍മുനയില്‍ നിര്‍ത്തുന്നത് സൗദിയും ഇറാനും തമ്മിലുള്ള പോരാണ്. രണ്ടു രാജ്യങ്ങളും അടുത്തകാലത്തൊന്നും ഒരു ഭാഗത്ത് നിലയുറപ്പിച്ചിട്ടില്ല. എപ്പോഴും രണ്ട് ഭാഗങ്ങളിലാണ് ഇവരുടെ സ്ഥാനം. അടിസ്ഥാനപരമായി ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങളുടെ പ്രധാന കാരണം സുന്നി-ഷിയാ വിഭാഗീയതയാണ്.
ഇപ്പോള്‍ ഇറാനും സൗദിയും തമ്മില്‍ യുദ്ധമുണ്ടായി എന്നിരിക്കട്ടെ... ആര്‍ക്കായിരിക്കും വിജയം. ഇരുരാജ്യങ്ങളുടെയും സൈനിക-സാമ്പത്തിക ശേഷി വച്ച് പരിശോധിച്ച ശേഷം വായനക്കാര്‍ക്ക് തന്നെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം. ആരാണ് മേഖലയിലെ വന്‍ശക്തിയെന്ന്. പക്ഷേ, ഒരുകാര്യം വ്യക്തമാണ്. ഗള്‍ഫിലെ ഭിന്നതയ്ക്കും ഭീഷണിക്കുമിടയില്‍ ലാഭം കൊയ്യുന്ന ഒരു സംഘമുണ്ട്....

യുദ്ധഭീതിയുള്ള പ്രദേശം

യുദ്ധഭീതിയുള്ള പ്രദേശം

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ നേരിട്ടോ പരോക്ഷമായോ യുദ്ധങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. ചില രാജ്യങ്ങള്‍ തമ്മില്‍ നേരിട്ടുള്ള യുദ്ധം നടക്കുമ്പോള്‍ മറ്റു പല രാജ്യങ്ങളും യുദ്ധങ്ങളില്‍ പക്ഷം പിടിച്ച് രംഗം കൊഴിപ്പിക്കുന്നു. ഇതാണ് അവസ്ഥ. യുദ്ധഭീതി മേഖലയില്‍ നിലനില്‍ക്കുന്നത് കൊണ്ടുതന്നെ എല്ലാ രാജ്യങ്ങളും സൈനികമായി ശാക്തീകരണത്തിന് കൊണ്ടുപിടിച്ച ശ്രമം നടത്തുന്നുണ്ട്.

32 ശതമാനം ആയുധങ്ങള്‍ ഇറക്കുന്നു

32 ശതമാനം ആയുധങ്ങള്‍ ഇറക്കുന്നു

ആഗോള തലത്തില്‍ ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന്റെ 32 ശതമാനം ഇറക്കുന്നത് പശ്ചിമേഷ്യന്‍ രാജ്യങ്ങളാണ്. ഏത് സമയവും യുദ്ധമുണ്ടാകാം എന്ന സാഹചര്യമാണ് ഇതിന് കാരണം. സൗദി അറേബ്യ ഓരോ വര്‍ഷവും അവരുടെ സൈനിക ബജറ്റ് വര്‍ധിപ്പിക്കുന്നതും ഈ ആശങ്കയുടെ പുറത്താണ്.

ഇറാന്റെ എട്ടിരട്ടി നീക്കിവച്ച് സൗദി

ഇറാന്റെ എട്ടിരട്ടി നീക്കിവച്ച് സൗദി

സൗദി അറേബ്യ കഴിഞ്ഞവര്‍ഷം സൈനിക ആവശ്യങ്ങള്‍ക്ക് നീക്കിവച്ച തുക 5600 കോടി ഡോളറാണ്. എന്നാല്‍ ഇറാന്‍ നീക്കിവച്ചത് 700 കോടി ഡോളര്‍. അമേരിക്കയുമായി സൗദി അടുത്തിടെ ഒപ്പുവച്ച ആയുധ കരാര്‍ ഈ നീക്കവച്ച സംഖ്യക്ക് പുറമെയാണ്. അമേരിക്കയുമായും സ്‌പെയിനുമായും സൗദി അടുത്തിടെ ഒപ്പുവച്ച സൈനിക കരാറിന്റെ മൂല്യം 300 കോടി ഡോളറാണ്.

സൗദിയുടെ ആയുധങ്ങള്‍ എത്തുന്നത്

സൗദിയുടെ ആയുധങ്ങള്‍ എത്തുന്നത്

അമേരിക്കയെയും യൂറോപ്യന്‍ രാജ്യങ്ങളെയുമാണ് സൗദി അറേബ്യ പ്രധാനമായും ആയുധത്തിന് ആശ്രയിക്കുന്നത്. ഇറാനാകട്ടെ റഷ്യയെയും. സൗദി റഷ്യയില്‍ നിന്നും ആയുധം വാങ്ങുന്നുണ്ട്. കഴിഞ്ഞ വര്‍ഷം റഷ്യയില്‍ നിന്ന് ഇറാന്‍ ഇറക്കിയത് നാല് മിസൈല്‍ പ്രതിരോധ സംവിധാനങ്ങളാണ്.

സൈനികരില്‍ ശക്തി ഇറാന്

സൈനികരില്‍ ശക്തി ഇറാന്

സൗദി അറേബ്യയ്ക്ക് 256000 കരസേനാംഗങ്ങളാണുള്ളത്. എന്നാല്‍ ഇറാന്‍ ഇക്കാര്യത്തില്‍ വളരെ മുന്നിലാണ്. ഇറാന് 934000 സൈനികരുണ്ട്. യുദ്ധവിമാനങ്ങളുടെ കാര്യത്തില്‍ സൗദിയാണ് മുന്നില്‍. സൗദിക്ക് 844 വിമാനങ്ങളുള്ളപ്പോല്‍ ഇറാന് 505 യുദ്ധവിമാനങ്ങളേ ഉള്ളൂ. സൗദിക്ക് 55 യുദ്ധക്കപ്പലുകളാണുള്ളത്. ഇറാനാകട്ടെ 398 കപ്പലുകളും ബോട്ടുകളുമുണ്ട്.

ടാങ്കുകള്‍ കൂടുതല്‍ ഇറാന് തന്നെ

ടാങ്കുകള്‍ കൂടുതല്‍ ഇറാന് തന്നെ

സൈനിക ടാങ്ക് കൂടുലുള്ളതും ഇറാനാണ്. ഇറാന്റെ കൈവശം 1650 സൈനിക ടാങ്കുകളുണ്ട്. സൗദിക്ക് 1142 ടാങ്കുകളാണുള്ളത്. കഴിഞ്ഞ എട്ട് വര്‍ഷത്തെ സൈനിക ചെലവ് പരിഗണിക്കുമ്പോള്‍ സൗദിയുടേത് ഓരോ വര്‍ഷവും വര്‍ധിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇറാന്‍ കുറച്ചിരിക്കുന്നത്. 2010ല്‍ സൗദിയുടെ സൈനിക ചെലവ് 2700 കോടിയായിരുന്നു. 2018ല്‍ 5600 കോടിയായി ഉയര്‍ന്നു. ഇറാന്റെത് 2010ല്‍ 1300 കോടിയായിരുന്നെങ്കില്‍ ഈ വര്‍ഷം 700 കോടിയായി കുറയുകയാണ് ചെയ്തത്.

 ഇറാന്‍ മെച്ചപ്പെടുന്നു, പക്ഷേ

ഇറാന്‍ മെച്ചപ്പെടുന്നു, പക്ഷേ

മുന്‍ വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇറാന്റെ സാമ്പത്തിക രംഗം 7.4 ശതമാനം വളര്‍ന്നിട്ടുണ്ട്. എണ്ണ ഉല്‍പ്പാദനം കൂട്ടിയതാണ് ഇറാന്റെ വളര്‍ച്ചയ്ക്ക് കാരണമെന്ന് ഐഎംഎഫ് അഭിപ്രായപ്പെടുന്നു. മാത്രമല്ല, അമേരിക്ക ഉപരോധം പിന്‍വലിച്ചത് ഇറാന് അനുകൂല ഘടകമായി. ഏഷ്യന്‍ വിപണി ലക്ഷ്യമിട്ടുള്ള ഇറാന്റെ കയറ്റുമതി വര്‍ധിച്ചിട്ടുണ്ട്.

കടുത്ത വെല്ലുവിളി നേരിടുന്നു

കടുത്ത വെല്ലുവിളി നേരിടുന്നു

എന്നാല്‍ ഇറാന്റെ സമ്പദ് വ്യവസ്ഥ കടുത്ത വെല്ലുവിളി നേരിടുന്നുണ്ട്. എല്ലാ വിദേശരാജ്യങ്ങളും സഹകരിക്കാത്തത് തന്നെയാണ് പ്രധാന പ്രശ്‌നം. മറ്റൊന്ന് അമേരിക്ക ഉപരോധം വീണ്ടും പ്രഖ്യാപിക്കുമെന്ന സൂചനകള്‍ വന്നതുമാണ്. അമേരിക്ക ഉപരോധം വീണ്ടും പ്രഖ്യാപിച്ചാല്‍ ഇറാന്റെ വളര്‍ച്ച താഴ്‌ന്നേക്കും.

സൗദി സാമ്പത്തിക രംഗം

സൗദി സാമ്പത്തിക രംഗം

എന്നാല്‍ സൗദിയുടെ കഴിഞ്ഞ ഒരുവര്‍ഷത്തെ വളര്‍ച്ച വന്‍ പുരോഗതിയില്ല. നെഗറ്റീവ് വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. സാമ്പത്തിക രംഗം വൈവിധ്യവല്‍ക്കരിക്കാന്‍ സൗദി ശ്രമം നടത്തുന്നുണ്ട്. സൗദിയുടെ 22 ശതമാനം വരുമാനം എണ്ണയില്‍ നിന്ന് തന്നെയാണ്.

എണ്ണവിലയില്‍ പ്രതീക്ഷ

എണ്ണവിലയില്‍ പ്രതീക്ഷ

ആഗോള വിപണിയില്‍ എണ്ണ വില ഉയരുന്നത് സൗദിക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. അരാംകോയുടെ ഓഹരി വില്‍പ്പന നടത്താനും സൗദി ആലോചിക്കുന്നു. സ്വകാര്യ വല്‍ക്കരണത്തിന് ഊന്നല്‍ നല്‍ക്കാനാണ് സൗദിയുടെ ശ്രമം. അതുവഴി 1000 കോടി സമീപ ഭാവിയില്‍ ലാഭം കൊയ്യാന്‍ സാധിക്കുമെന്നു സൗദി ഭരണകൂടം കരുതുന്നു. മെഗാസിറ്റി നിര്‍മാണവും സൗദിയെ പുരോഗതിയിലേക്ക് നയിക്കുമെന്നാണ് പ്രതീക്ഷ.

ഒരു കോടി ബാരല്‍ എണ്ണ

ഒരു കോടി ബാരല്‍ എണ്ണ

പെട്രോളിയത്തിന് പുറമെ, പ്രകൃതിവാതകം, ഇരുമ്പയിര്, ചെമ്പ് എന്നിവയെല്ലാം സൗദി കയറ്റുമതി ചെയ്യുന്നുണ്ട്. ഒരു കോടി ബാരല്‍ എണ്ണ എല്ലാ ദിവസവും സൗദി ഉല്‍പ്പാദിപ്പിന്നു. അതില്‍ 30 ലക്ഷം ബാരല്‍ സൗദിയില്‍ തന്നെയാണ് ചെലവഴിക്കുന്നത്.

ഇറാന്റെ ഉല്‍പ്പാദനം കുറവ്

ഇറാന്റെ ഉല്‍പ്പാദനം കുറവ്

ഇറാന്‍ ഓരോ ദിവസവും 40 ലക്ഷം ബാരല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുണ്ട്. 18 ലക്ഷം സ്വന്തം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു. ബാക്കി കയറ്റി അയക്കുകയും ചെയ്യും. 2015ന് ശേഷം വിദേശരാജ്യങ്ങള്‍ ഇറാന്റെ എണ്ണ വാങ്ങാന്‍ തുടങ്ങിയിട്ടുണ്ട്. മാത്രമല്ല, ഇറാന്റെ വാതക മേഖല അതിപ്രധാനമാണ്.

ഇറാനും ഖത്തറും

ഇറാനും ഖത്തറും

ഇറാനും ഖത്തറുമാണ് ലോകത്തെ ഏറ്റവും വലിയ പ്രകൃതി വാതക മേഖല പങ്കുവയ്ക്കുന്നത്. ഇറാന്റെ നിയന്ത്രണത്തില്‍ 3700 ചതുരശ്ര കിലോമീറ്ററാണ്. ബാങ്കി ഖത്തറിന്റെ കൈവശമാണ്. ഫ്രാന്‍സിന്റെ ടോട്ടല്‍ ഇറാന്റെ പ്രകൃതി വാതക മേഖലയില്‍ കോടികള്‍ മുടക്കി ഖനനം ചെയ്യുന്നുണ്ട്.

അ്‌മേരിക്കയും റഷ്യയും

അ്‌മേരിക്കയും റഷ്യയും

സൗദിയുടെയും ഇറാന്റെയും സൈനിക-സാമ്പത്തിക ശേഷി ഇങ്ങനെയാണ്. ആഗോള സാമ്പത്തിക അവലോകന സംഘടനകളുടെ കണക്കുകള്‍ പ്രകാരമുള്ള വിവരങ്ങളാണിത്. ഈ വിവരങ്ങള്‍ വച്ച് വിലയിരുത്തിയാല്‍ ഏത് രാജ്യത്തിനാണ് ശക്തി. സൗദിയുടെ ആയുധങ്ങള്‍ക്ക് പുറമെ അമേരിക്കയുടെ പൂര്‍ണ സഹായവും അവര്‍ക്കുണ്ട്. ഇറാനെ സഹായിക്കാന്‍ റഷ്യയുമുണ്ട്.

English summary
Face to Face: Saudi Arabia-Iran, Who are More Strong
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X