അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: പ്രസിഡന്റിനെ നിര്‍ണ്ണയിക്കാന്‍ ഫേസ്ബുക്കും

നവംബര്‍ എട്ടിന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ അടുത്ത പ്രസിഡന്റിനെ തീരുമാനിക്കാന്‍ സഹായിക്കുന്ന ഫീച്ചറാണ് ഫേസ്ബുക്ക് അവതരിപ്പിച്ചിട്ടുള്ളത്.

കാലിഫോര്‍ണിയ: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് പുതിയ ഫീച്ചറുമായി ഫേസ്ബുക്ക്. നവംബര്‍ എട്ടിന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ അടുത്ത പ്രസിഡന്റിനെ തീരുമാനിക്കാന്‍ സഹായിക്കുന്ന ഫീച്ചറാണ് ഫേസ്ബുക്ക് അവതരിപ്പിച്ചിട്ടുള്ളത്. ഫീച്ചര്‍ പുറത്തിറക്കുന്നതായി ഫേസ്ബുക്ക് വെള്ളിയാഴ്ചയാണ് പ്രഖ്യാപനം നടത്തിയത്.

പ്രസിഡന്റിന് വോട്ട് രേഖപ്പെടുത്തുന്നതിന് മുമ്പായി സ്ഥാനാര്‍ത്ഥികളുടെ ഓരോ വിഷയങ്ങളിലുള്ള നിലപാടുകള്‍ ഫേസ്ബുക്ക് വോട്ട് പ്ലാനറില്‍ കാണുമെന്നതാണ് ഫീച്ചറിന്റെ മേന്മ. എന്നാല്‍ വോട്ടര്‍മാരുടെ താല്‍പ്പര്യങ്ങളില്‍ തങ്ങള്‍ ഇടപെടില്ലെന്നും ഫേസ്ബുക്ക് ഉറപ്പുനല്‍കുന്നു. ബാലറ്റില്‍ എന്ത് സംഭവിക്കുന്നുവെന്ന് ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് കാണാന്‍ കഴിയുമെന്നും ഫേസ്ബുക്ക് പറയുന്നു.

 സെലക്ഷന്‍ എങ്ങനെ...

സെലക്ഷന്‍ എങ്ങനെ...

പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളില്‍ ഒരാളെ തിരഞ്ഞെടുത്തുകഴിഞ്ഞാല്‍ ഓപ്ഷന്‍ രഹസ്യമാക്കി വയ്ക്കാനുള്ള സൗകര്യവും ഫേസ്ബുക്ക് മുന്നോട്ടുവയ്ക്കുന്നു.

അടുത്ത പ്രസിഡന്റ്

അടുത്ത പ്രസിഡന്റ്

അമേരിക്കയെ നയിക്കാനുള്ള പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും പുറമേ പുതിയ കോണ്‍ഗ്രസ് അംഗങ്ങള്‍, സ്റ്റേറ്റ് ഗവര്‍ണര്‍മാര്‍ എന്നിവരെയും തിരഞ്ഞെടുപ്പ് ദിനത്തില്‍ തന്നെ തിരഞ്ഞെടുക്കും.

സ്ഥാനാര്‍ത്ഥികളെക്കുറിച്ച്

സ്ഥാനാര്‍ത്ഥികളെക്കുറിച്ച്

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെക്കുറിച്ചുള്ള വിവരങ്ങളും സ്ഥാനങ്ങളും അറിയുന്നതിനൊപ്പം സ്ഥാനാര്‍ത്ഥികള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങളും പുതിയ ഫീച്ചറില്‍ നിന്ന് ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് തിരിച്ചറിയാന്‍ സാധിക്കും.

പോസ്റ്റുകളും വെബ്ബ്‌സൈറ്റുകളും

പോസ്റ്റുകളും വെബ്ബ്‌സൈറ്റുകളും

വിവിധ വിഷയങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ സ്വീകരിച്ചിട്ടുള്ള നിലപാടുകള്‍ വെബ്ബ്‌സൈറ്റിലെ പോസ്റ്റുകള്‍ എന്നിവയും ഈ ഫീച്ചറില്‍ കാണാന്‍ സാധിക്കും. ഇതിന് പുറമേ സ്ഥാനാര്‍ത്ഥികളുടെ നയങ്ങളും നയപരമായ മാറ്റങ്ങളും ഫീച്ചറില്‍ ലഭ്യമാകും.

വിധി കാത്ത് ട്രംപും ഹിലരിയും

വിധി കാത്ത് ട്രംപും ഹിലരിയും

നവംബര്‍ എട്ടിന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ജനം വിധിയെഴുതുന്ന സ്ഥാനാര്‍ത്ഥിയെ കാത്തിരിക്കുകയാണ് അമേരിക്കന്‍ ജനത. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ മുന്‍പിലായിരുന്നു മൂന്ന് സംവാദങ്ങളിലും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റന്റെ സ്ഥാനം. ലോകം കാത്തിരിക്കുന്നതും അമേരിക്കന്‍ വിധിയെഴുത്ത് കാണുന്നതിനായാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+