കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്ക് അധികമായാല്‍ ഒറ്റപ്പെടലും വിഷാദവും!

Google Oneindia Malayalam News

ലണ്ടന്‍: സാധാരണയിലും കൂടുതല്‍ സമയം ഫേസ്ബുക്കില്‍ ചെലവഴിക്കുന്ന ആളാണോ നിങ്ങള്‍. രാപ്പകല്‍ ഫേസ്ബുക്കില്‍ കുത്തിയിരുന്ന ശേഷം അയ്യോ വെറുതെ ഒരു ദിവസം കളഞ്ഞല്ലോ എന്ന കുറ്റബോധം തോന്നാറുണ്ടോ നിങ്ങള്‍ക്ക്. കുറ്റബോധം മനസ്സിലുണ്ടെങ്കിലും ഫേസ്ഒബുക്ക് മറിച്ചുനോക്കി പുതിയ സ്റ്റാറ്റസുകളും മെസേജുകളും വായിച്ചാലേ പറ്റൂ എന്ന നിലയിലാണോ കാര്യങ്ങള്‍?

ഇത്രയും ചോദ്യങ്ങള്‍ക്ക് യെസ് എന്നാണ് മറുപടി എങ്കില്‍ സൂക്ഷിക്കണം, നിങ്ങളില്‍ നിങ്ങള്‍ പോലും അറിയാതെ വിഷാദരോഗം ഉടലെടുക്കാനുള്ള സാധ്യത കൂടുതലാണ്. കാര്യം അകലെയുള്ള പ്രിയപ്പെട്ടവരുമായി ബന്ധം സൂക്ഷിക്കാനുള്ള എളുപ്പവഴിയാണെങ്കിലും അധികമായാല്‍ ഫേസ്ബുക്കും പ്രശ്‌നമാണ് എന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.

facebook

ജീവിത സംതൃപ്തി കുറയുകയും ഒറ്റപ്പെടല്‍ അനുഭവിക്കുകയും തുടങ്ങി വിഷാദരോഗം വരെ എത്തിക്കും അമിതമായ ഫേസ്ബുക്ക് ഉപയോഗം എന്നാണ് ഏറ്റവും പുതിയ പഠനങ്ങള്‍ പറയുന്നത്. മോശം വൈകാരികസ്ഥിതിയും ഫേസ്ബുക്കും തമ്മില്‍ അടുത്ത ബന്ധമുണ്ട് എന്നാണ് ഓസ്‌ട്രേലിയന്‍ മനശാസ്ത്രജ്ഞ വിദഗ്ധരായ ക്രിസ്റ്റിന സാഗിഗ്ലോയും തോബിയാസ് ഗ്രേറ്റിമെയറും പറയുന്നത്.

ആദ്യഘട്ടത്തില്‍ 123 ജര്‍മന്‍കാരിലും രണ്ടാം ഘട്ടത്തില്‍ 263 പേരിലും മൂന്നാം ഘട്ടത്തില്‍ സജീവ ഫേസ്ബുക്ക് യൂസര്‍മാരായ 101 പേരിലുമാണ് പഠനം നടത്തിയത്. ഫേസ്ബുക്കില്‍ കൂടുതല്‍ സമയം ചെലവഴിച്ചു കഴിഞ്ഞാല്‍ സമയം വെറുതെ കളഞ്ഞു എന്ന കുറ്റബോധം തോന്നാറുണ്ട് എന്നാണ് ഇവരില്‍ ഭൂരിഭാഗവും മറുപടി പറഞ്ഞത്. ഫേസ്ബുക്കില്‍ നിന്നും ലോഗൗട്ട് ചെയ്താല്‍ ജീവിതത്തില്‍ ഒറ്റപ്പെട്ടതുപോലുള്ള തോന്നലാണത്രെ ഉണ്ടാകുക.

English summary
A recent study says that social networking website Facebook addiction can leave you lonely and depressed in your real life. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X