Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്വിറ്ററിന് സന്തോഷ ദിനം; ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും ഡൗണ്‍ ആയി

ദില്ലി: ട്വിറ്ററിനെ സംബന്ധിച്ചിടത്തോളം സന്തോഷകരമായ ദിവസമായിരുന്നു ഇന്നലെ. ഇന്ത്യയിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുമുള്ള ഉപയോക്താക്കള്‍ക്ക് വ്യാഴാഴ്ച വൈകുന്നേരം ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും ലഭ്യമല്ലാതായതാണ് ഇതിന് കാരണം. രണ്ടു ആപ്പുകളും ലോഗിന്‍ ചെയ്യാന്‍ സാധിക്കാത്തതോടെ ഉപയോക്താക്കള്‍ ഈ പ്രശ്‌നം ട്വിറ്ററില്‍ പങ്കിട്ടു. ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള രണ്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വ്യാഴാഴ്ച വൈകുന്നേരത്തോടെ ലോകമെമ്പാടും ഡൗണായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ക്ഷമിക്കണം, എന്തോ കുഴപ്പം സംഭവിച്ചു. ഞങ്ങള്‍ കഴിയുന്നത്ര വേഗം ഇത് പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്ന അറിയിപ്പായിരുന്നു ഫേസ്ബുക്ക് ലോഗിന്‍ പേജില്‍ ഉണ്ടായിരുന്നത്. അതേസമയം ഒരു പിശക് സംഭവിച്ചതായി ഇന്‍സ്റ്റാഗ്രാം ലോഗിന്‍ പേജ് പറയുന്നു.

facebook

ഈ പ്ലാറ്റ്‌ഫോമുകള്‍ ലഭ്യമല്ലാതായതോടെ എന്താണ് സംഭവിച്ചതെന്നറിയാന്‍ ഉപയോക്താക്കള്‍ ട്വിറ്ററിലേക്ക് ചേക്കേറി. ഫേസ്ബുക്ക് ഡൗണ്‍, ഇന്‍സ്റ്റാഗ്രാം ഡൗണ്‍ എന്നീ ഹാഷ് ടാഗുകള്‍ മിനിട്ടുകള്‍ക്കകം ട്വിറ്ററില്‍ ട്രെന്‍ഡായി. അതേസമയം സോഷ്യല്‍ മീഡിയ ഭീമന്‍മാരായ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നീ ആപ്പുകള്‍ പ്രവര്‍ത്തനരഹിതമായതിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+