കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതില്‍ എവിടെയാണ് ഫേസ്ബുക്കേ നിങ്ങളുടെ 'നഗ്നത'... സുക്കര്‍ബര്‍ഗ്ഗിന് ഇത് എന്ത് പറ്റി?

ലോകപ്രശസ്തമായ ചിത്രങ്ങള്‍ ബ്ലോക്ക് ചെയ്ത് ഫേസ്ബുക്ക് ഇതിന് മുന്പും വിവാദത്തില്‍ പെട്ടിട്ടുണ്ട്

  • By നരേന്ദ്രൻ
Google Oneindia Malayalam News

റോം: നഗ്നത, സെക്‌സ്, ബാലപീഡനം, മതവിദ്വേഷം തുടങ്ങിയ സംഗതികളൊന്നും തന്നെ ഫേസ്ബുക്ക് അംഗീകരിക്കില്ല. ഒരുപരിധിവരെ ഇത് ഒരു നല്ല കാര്യവും ആണ്. എന്നാല്‍ എല്ലാത്തിനേയും ഒരേ കണ്ണുകൊണ്ട് കാണാന്‍ പാടുണ്ടോ?

ലോക പ്രശസ്തമായ പല ചിത്രങ്ങളിലും 'നഗ്നത' കണ്ടെത്തിയിട്ടുണ്ട് ഫേസ്ബുക്ക് മുമ്പ് പലപ്പോഴും. അതെല്ലാം വലിയ വിവാദങ്ങളും ആയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഒരു ശില്‍പത്തെയാമ് ഫേസ്ബുക്ക് വീണ്ടും വിവാദത്തിലാക്കിയത്.

നെപ്ട്യൂണ്‍ സ്റ്റാച്യു എന്നറിയപ്പെടുന്ന ലോകപ്രശസ്ത ശില്‍പം ഫേസ്ബുക്കിനെ സംബന്ധിച്ച് 'ലൈംഗികത നിറഞ്ഞതായിരുന്നു'. അത് പോസ്റ്റ് ചെയ്തതിനെ ബ്ലോക്ക് ചെയ്യുകയും ചെയ്തു. ഒടുവില്‍ പണികിട്ടിയെന്ന് മനസ്സിലായപ്പോള്‍ പതിവ് പരിപാടി തന്നെ!!!

നെപ്ട്യൂണ്‍ സ്റ്റാച്യു

ഇറ്റലിയിലെ ബൊലോങ്ക്‌നയിലാണ് ഈ പ്രതിമയുള്ളത്. എഡി 16-ാം നൂറ്റാണ്ടില്‍ സൃഷ്ടിക്കപ്പെട്ടതാണ് ഈ പ്രതിമ. വരുണദേവനാണ് ഇത്. 1560 കളില്‍ ജീന്‍ ഡി ബൗലോങ്കേ എന്ന ശില്‍പിയാണ് പ്രതിമ നിര്‍മിച്ചത്.

നഗ്ന രൂപം തന്നെ

പൂര്‍ണ നഗ്നമായ രൂപം തന്നെ ആണിത്. എന്നാല്‍ ലോകം അംഗീകരിക്കുന്ന മഹത്തായ ഒരു കലാസൃഷ്ടികൂടിയാണ്. പക്ഷേ ഫേസ്ബുക്കിന് ഇത് ആദ്യം പിടികിട്ടിയില്ല.

എലിസ ബാര്‍ബാറിയുടെ പോസ്റ്റ്

എഴുത്തുകാരിയായ എലിസ ബാര്‍ബാറി നെപ്റ്റിയൂണ്‍ സ്റ്റാച്യുവിന്റെ ഒരു ചിത്രം എടുത്ത് ഫേസ്ബുക്കിലിട്ടു. പക്ഷേ, ഫേസ്ബുക്കിന് അത് തീരെ പിടിച്ചില്ല. ബൊലോങ്കനയെ കുറിച്ചുള്ള കുറിപ്പുകള്‍ക്കൊപ്പം ആയിരുന്നു ഇത്.

സ്പഷ്ടമായ സെക്‌സ് ആണത്രെ

ഫേസ്ബുക്കിന്‍രെ കണക്കില്‍ നെപ്ട്യൂണ്‍ സ്റ്റാച്ചുയ സ്പഷ്ടമായ സെക്‌സ് ആണെന്നാണ് പറയുന്നത്. ഇത് വ്യക്തമാക്കി എലിസയ്ക്ക് സന്ദേശവും അയച്ചു. എന്തിന്റെ പേരിലായാലും നഗ്ന ചിത്രങ്ങളോ വീഡിയോകളോ , കലാരൂപങ്ങളായി പോലും പോസ്റ്റ് ചെയ്യാന്‍ പാടില്ലത്രെ.

യെസ് ടു നെപ്ട്യൂണ്‍, നോ ടു സെന്‍സര്‍ഷിപ്പ്

സാമാന്യ ബോധമുള്ള ആരേയും ചൊടിപ്പിക്കുന്നതായിരുന്നു ഫേസ്ബുക്കിന്റെ നടപടി എന്ന് വ്യക്തം. സന്ദേശം ലഭിച്ച ഉടന്‍ തന്നെ എലിസ ഒരു പോസ്റ്റ് ഇട്ടു- യെസ് ടു നെപ്ട്യൂണ്‍, നോ ടു സെന്‍സര്‍ഷിപ്പ്!!!

ഫേസ്ബുക്കിന് പണി കിട്ടി

എലിസയുടെ ഫേസ്ബുക്ക് പോസ്റ്റ് പിന്നീട് വൈറല്‍ ആയി. ഒടുവില്‍ ഫേസ്ബുക്കിന് ഇക്കാര്യത്തില്‍ അവരുടെ നിലപാട് പറയേണ്ടി വന്നു.

അറിയാതെ പറ്റിപ്പോയി

ലക്ഷക്കണക്കിന് ചിത്രങ്ങളാണ് ഓരോ ദിവസവും പരിശോധിക്കപ്പെടുന്നത്. അറിയാതെ പറ്റിപ്പോയതാണ് ഇത് എന്ന വിശദീകരണവുമായി ഫേസ്ബുക്ക് വക്താവ് രംഗത്തെത്തി. നെപ്ട്യൂണ്‍ സ്റ്റാച്യുവില്‍ ഒരു അശ്ലീലവും ഇല്ലെന്നും അവര്‍ ഒടുവില്‍ വ്യക്തമാക്കി.

English summary
Facebook is facing renewed criticism after its software appears to have blocked a photograph of a 16th-century statue of Neptune that stands in the Piazza del Nettuno in the Italian city of Bologna, claiming it is “sexually explicit”.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X