ലൈവ് ആത്മഹത്യകള്‍ തടയാന്‍ ഫേസ്ബുക്ക്...ആത്മഹത്യയ്ക്ക് ശ്രമിക്കുന്നവരെ രക്ഷിക്കാന്‍ പുതിയ ഓപ്ഷന്...
ലൈവ് സൗകര്യം പലരും ദുരുപയോഗം ചെയ്തതിനാലാണ് ഫേസ്ബുക്കിന് വിമര്‍ശനം നേരിടേണ്ടി വന്നത്.
ന്യൂയോര്‍ക്ക്: ഫേസ്ബുക്ക് ലൈവ് അവതരിപ്പിച്ചപ്പോള്‍ ഇത്രയേറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുമെന്ന് സുക്കര്‍ബര്‍ഗ് പോലും വിചാരിച്ചുകാണില്ല. ലൈവ് സൗകര്യം പലരും ദുരുപയോഗം ചെയ്തതിനാലാണ് ഫേസ്ബുക്കിന് വിമര്‍ശനം നേരിടേണ്ടി വന്നത്. ഫേസ്ബുക്ക് ലൈവിലൂടെ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്ദ്ധിച്ചതായിരുന്നു പ്രധാന വിമര്‍ശനം.
എന്നാല്‍ ലൈവ് ഓപ്ഷന് ഉപയോഗിച്ച് തത്സമയം ആത്മഹത്യ ചെയ്യുന്നത് തടയാനുള്ള പുതിയ സാങ്കേതിക വിദ്യകള്‍ ഫേസ്ബുക്ക് തന്നെ കണ്ടെത്തിയിരിക്കുകയാണ്. ഏതെങ്കിലും ഒരു ലൈവ് വീഡിയോ അപകടകരമാണെന്ന് തോന്നിയാല്‍ ഫേസ്ബുക്ക് എമര്‍ജന്‍സി ടീമിന്റെ ശ്രദ്ധയില്‍പ്പെടുത്താം. ഉടന്‍ തന്നെ ഫേസ്ബുക്ക് ഈ വ്യക്തിയുടെ ഫ്രണ്ട്ലിസ്റ്റിലുള്ളവര്ക്കും ഫേസ്ബുക്കിലുള്ള ബന്ധുക്കള്‍ക്കും അപകടവിവരം കൈമാറും. ഇത്തരത്തില്‍ ലൈവ് ആത്മഹത്യ ചെയ്യുന്നവരെ തടയാമെന്നാണ് ഫേസ്ബുക്ക് കരുതുന്നത്.

വിമര്‍ശനങ്ങള്‍...
പ്രണയനൈരാശ്യം കാരണവും, കുടുംബ പ്രശ്നങ്ങള്‍ കാരണവും ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുന്നവര്‍ മരിക്കുന്നതിന് മുന്‍പ് തങ്ങള്‍ക്ക് പറയാനുള്ളത് മറ്റുള്ളവരെ അറിയിക്കാന്‍ ഫേസ്ബുക്ക് ലൈവ് ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് ഫേസ്ബുക്കിന് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ഒട്ടേറെ പേരാണ് ഫേസ്ബുക്ക് ലൈവിലൂടെ തത്സമയം ആത്മഹത്യ ചെയ്തത്.

എമര്‍ജന്‍സി...
ഏതെങ്കിലും ഒരു ലൈവ് വീഡിയോ അപകടകരമാണെന്ന് കണ്ടാല്‍ ഫേസ്ബുക്ക് എമര്‍ജന്‍സി ടീമിനെ അറിയിക്കാനുള്ള സംവിധാനമാണ് നിലവില്‍ വരുന്നത്. തുടര്‍ന്ന് ഫേസ്ബുക്ക് എമര്‍ജന്‍സി ടീം ലൈവ് വീഡിയോ ചെയ്യുന്നയാളുടെ ഫ്രണ്ട്സ് ലിസ്റ്റിലുള്ളവര്‍ക്കും ബന്ധുക്കള്‍ക്കും സന്ദേശം കൈമാറും. ഇവരുടെ ഫോണുകളില്‍ ലൈവ് വീഡിയോ ദൃശ്യങ്ങളടക്കം പോപ് അപ് സന്ദേശമായി പ്രത്യക്ഷപ്പെടുകയും ചെയ്യും.

മെസഞ്ചറിനും...
ആദ്യഘട്ടത്തില്‍ ഫേസ്ബുക്ക് ലൈവില്‍ മാത്രമാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്. പിന്നീട് മെസഞ്ചറിലും, പോസ്റ്റുകളിലും ഈ സംവിധാനം നടപ്പിലാക്കാനാണ് ഫേസ്ബുക്ക് ആലോചിക്കുന്നത്. നിലവില്‍ ലൈവ് ആത്മഹത്യകള്‍ തടയുക എന്നതാണ് ഫേസ്ബുക്കിന്റെ ലക്ഷ്യം.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications