കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈവ് ആത്മഹത്യകള്‍ തടയാന്‍ ഫേസ്ബുക്ക്...ആത്മഹത്യയ്ക്ക് ശ്രമിക്കുന്നവരെ രക്ഷിക്കാന്‍ പുതിയ ഓപ്ഷന്‍...

ലൈവ് സൗകര്യം പലരും ദുരുപയോഗം ചെയ്തതിനാലാണ് ഫേസ്ബുക്കിന് വിമര്‍ശനം നേരിടേണ്ടി വന്നത്.

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ഫേസ്ബുക്ക് ലൈവ് അവതരിപ്പിച്ചപ്പോള്‍ ഇത്രയേറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുമെന്ന് സുക്കര്‍ബര്‍ഗ് പോലും വിചാരിച്ചുകാണില്ല. ലൈവ് സൗകര്യം പലരും ദുരുപയോഗം ചെയ്തതിനാലാണ് ഫേസ്ബുക്കിന് വിമര്‍ശനം നേരിടേണ്ടി വന്നത്. ഫേസ്ബുക്ക് ലൈവിലൂടെ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതായിരുന്നു പ്രധാന വിമര്‍ശനം.

എന്നാല്‍ ലൈവ് ഓപ്ഷന്‍ ഉപയോഗിച്ച് തത്സമയം ആത്മഹത്യ ചെയ്യുന്നത് തടയാനുള്ള പുതിയ സാങ്കേതിക വിദ്യകള്‍ ഫേസ്ബുക്ക് തന്നെ കണ്ടെത്തിയിരിക്കുകയാണ്. ഏതെങ്കിലും ഒരു ലൈവ് വീഡിയോ അപകടകരമാണെന്ന് തോന്നിയാല്‍ ഫേസ്ബുക്ക് എമര്‍ജന്‍സി ടീമിന്റെ ശ്രദ്ധയില്‍പ്പെടുത്താം. ഉടന്‍ തന്നെ ഫേസ്ബുക്ക് ഈ വ്യക്തിയുടെ ഫ്രണ്ട്‌ലിസ്റ്റിലുള്ളവര്‍ക്കും ഫേസ്ബുക്കിലുള്ള ബന്ധുക്കള്‍ക്കും അപകടവിവരം കൈമാറും. ഇത്തരത്തില്‍ ലൈവ് ആത്മഹത്യ ചെയ്യുന്നവരെ തടയാമെന്നാണ് ഫേസ്ബുക്ക് കരുതുന്നത്.

വിമര്‍ശനങ്ങള്‍...

വിമര്‍ശനങ്ങള്‍...

പ്രണയനൈരാശ്യം കാരണവും, കുടുംബ പ്രശ്‌നങ്ങള്‍ കാരണവും ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുന്നവര്‍ മരിക്കുന്നതിന് മുന്‍പ് തങ്ങള്‍ക്ക് പറയാനുള്ളത് മറ്റുള്ളവരെ അറിയിക്കാന്‍ ഫേസ്ബുക്ക് ലൈവ് ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് ഫേസ്ബുക്കിന് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ഒട്ടേറെ പേരാണ് ഫേസ്ബുക്ക് ലൈവിലൂടെ തത്സമയം ആത്മഹത്യ ചെയ്തത്.

എമര്‍ജന്‍സി...

എമര്‍ജന്‍സി...

ഏതെങ്കിലും ഒരു ലൈവ് വീഡിയോ അപകടകരമാണെന്ന് കണ്ടാല്‍ ഫേസ്ബുക്ക് എമര്‍ജന്‍സി ടീമിനെ അറിയിക്കാനുള്ള സംവിധാനമാണ് നിലവില്‍ വരുന്നത്. തുടര്‍ന്ന് ഫേസ്ബുക്ക് എമര്‍ജന്‍സി ടീം ലൈവ് വീഡിയോ ചെയ്യുന്നയാളുടെ ഫ്രണ്ട്‌സ് ലിസ്റ്റിലുള്ളവര്‍ക്കും ബന്ധുക്കള്‍ക്കും സന്ദേശം കൈമാറും. ഇവരുടെ ഫോണുകളില്‍ ലൈവ് വീഡിയോ ദൃശ്യങ്ങളടക്കം പോപ് അപ് സന്ദേശമായി പ്രത്യക്ഷപ്പെടുകയും ചെയ്യും.

മെസഞ്ചറിനും...

മെസഞ്ചറിനും...

ആദ്യഘട്ടത്തില്‍ ഫേസ്ബുക്ക് ലൈവില്‍ മാത്രമാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്. പിന്നീട് മെസഞ്ചറിലും, പോസ്റ്റുകളിലും ഈ സംവിധാനം നടപ്പിലാക്കാനാണ് ഫേസ്ബുക്ക് ആലോചിക്കുന്നത്. നിലവില്‍ ലൈവ് ആത്മഹത്യകള്‍ തടയുക എന്നതാണ് ഫേസ്ബുക്കിന്റെ ലക്ഷ്യം.

English summary
Facebook is beefing up its suicide prevention tools, including new options.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X