Get Updates
Get notified of breaking news, exclusive insights, and must-see stories!

പിടിച്ചുനിൽക്കാനാവുന്നില്ല! പരസ്യമായി ക്ഷമ ചോദിച്ച് മാർക്ക് സുക്കർബർഗ്; പത്രങ്ങളിൽ ഫുൾപേജ് പരസ്യം...

ബ്രിട്ടനിലെ വാർത്താ ദിനപ്പത്രങ്ങളിൽ പ്രസിദ്ധീകരിച്ച ഫുൾപേജ് പരസ്യത്തിലൂടെയാണ് ഫേസ്ബുക്ക് സ്ഥാപകൻ ജനങ്ങളോട് മാപ്പ് പറഞ്ഞത്.

Recommended Video

cmsvideo
    ബ്രിട്ടനിലെ വാർത്താ ദിനപ്പത്രത്തിന്റെ പരസ്യത്തിലൂടെ സുക്കർബർഗ് മാപ്പ് പറഞ്ഞു

    ലണ്ടൻ: കേംബ്രിഡ്ജ് അനലിറ്റിക്ക ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ സംഭവത്തിൽ പരസ്യമായി മാപ്പ് ചോദിച്ച് മാർക്ക് സുക്കർബർഗ്. ബ്രിട്ടനിലെ വാർത്താ ദിനപ്പത്രങ്ങളിൽ പ്രസിദ്ധീകരിച്ച ഫുൾപേജ് പരസ്യത്തിലൂടെയാണ് ഫേസ്ബുക്ക് സ്ഥാപകൻ ജനങ്ങളോട് മാപ്പ് പറഞ്ഞത്.

    ''നിങ്ങളുടെ വിവരങ്ങൾ സൂക്ഷിക്കുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്വമാണ്. എന്നാൽ ‍ഞങ്ങൾക്ക് അതിന് കഴിഞ്ഞില്ലെങ്കിൽ, ഞങ്ങൾ ഒന്നും അർഹിക്കുന്നില്ല''- എന്ന വാചകത്തോടെയാണ് ഫേസ്ബുക്ക് പരസ്യം ആരംഭിക്കുന്നത്. ഇതിനുപിന്നാലെ മാർക്ക് സുക്കർബർഗിന്റെ ലഘു സന്ദേശവും ഉൾക്കൊള്ളിച്ചിരിക്കുന്നു.

     അറിഞ്ഞു കാണും...

    അറിഞ്ഞു കാണും...

    ഒരു സർവകലാശാല ഗവേഷകൻ തയ്യാറാക്കിയ ക്വിസ് ആപ്ലിക്കേഷനിലൂടെ ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നതായി നിങ്ങൾ കേട്ടുകാണുമല്ലോ എന്നാണ് മാർക്ക് സുക്കർബർഗ് പത്രത്തിൽ നൽകിയ സന്ദേശത്തിലെ ആദ്യവരി. ഈ സംഭവമൊരു വിശ്വാസ വഞ്ചനയായിരുന്നുവെന്നും, ഇതിൽ ക്ഷമ ചോദിക്കുന്നതായും മാർക്ക് സുക്കർബർഗ് പിന്നീട് വ്യക്തമാക്കുന്നു. ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി ധാരാളം വിവരങ്ങൾ ചോദിക്കുന്ന ആപ്ലിക്കേഷനുകളുടെ പ്രവർത്തനം നിർത്തിവച്ചു. ഇതോടൊപ്പം ഫേസ്ബുക്കിലൂടെ വിവിധ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നതിന് നൽകേണ്ടതായുള്ള വിവരങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തി.-സുക്കർബർഗ് പത്ര പരസ്യത്തിൽ നൽകിയ സന്ദേശത്തിൽ പറഞ്ഞു.

     ഉറപ്പുതരുന്നു...

    ഉറപ്പുതരുന്നു...

    ഉപയോക്താക്കളുടെ ധാരാളം വിവരങ്ങൾ ശേഖരിക്കുന്ന ആപ്ലിക്കേഷനുകളെക്കുറിച്ച് ഞങ്ങൾ അന്വേഷണം നടത്തി കൊണ്ടിരിക്കുകയാണ്. ഇത്തരത്തിൽ എന്തെങ്കിലും അപാകതയുള്ള ആപ്ലിക്കേഷനുകൾ കണ്ടെത്തിയാൽ അതിന് നിരോധനം ഏർപ്പെടുത്തും. ഏതെങ്കിലും ആപ്ലിക്കേഷനുകളിൽ നിങ്ങൾ വിവരങ്ങൾ നൽകിയിട്ടുണ്ടെങ്കിൽ, അത്തരം ആപ്ലിക്കേഷനുകൾ നിങ്ങൾക്ക് ഇനി ആവശ്യമില്ലെങ്കിൽ അതെല്ലാം ഒഴിവാക്കാനും ഞങ്ങൾ ഓർമ്മിപ്പിക്കുന്നു. ഫേസ്ബുക്കിനെ വിശ്വസിച്ചതിന് നിങ്ങൾക്ക് നന്ദി, ഇതിലും മികച്ച സേവനങ്ങൾ നിങ്ങൾക്ക് നൽകുമെന്ന് ഉറപ്പുനൽകുന്നു- എന്നു പറഞ്ഞാണ് മാർക്ക് സുക്കർബർഗ് തന്റെ വാക്കുകൾ അവസാനിപ്പിക്കുന്നത്. ബ്രിട്ടനിൽ പുറത്തിറങ്ങിയ മിക്ക പത്രങ്ങളിലും ഫേസ്ബുക്ക് ഫുൾപേജ് പരസ്യം നൽകിയാണ് ഉപയോക്താക്കളോട് ക്ഷമ ചോദിച്ചിരിക്കുന്നത്.

     ഇടിവ്...

    ഇടിവ്...

    കേംബ്രിഡ‍്ജ് അനലിറ്റിക്ക ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ ഫേസ്ബുക്കിന് ബിസിനസ് രംഗത്ത് കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഓഹരി വിപണിയിൽ ഏകദേശം 67000 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. ഇതോടൊപ്പം ഫേസ്ബുക്കിന്റെ ഓഹരി വില 14 ശതമാനത്തോളം കൂപ്പുകുത്തി. ഓഹരി വിപണിയിൽ ഫേസ്ബുക്കിന് തകർച്ച നേരിട്ടതോടെ മാർക്ക് സുക്കർബർഗിന്റെ വ്യക്തിഗത ആസ്തിമൂല്യത്തിലും ഇടിവുണ്ടായിരുന്നു. ഫേസ്ബുക്കിൽ 17 ശതമാനം ഓഹരി പങ്കാളിത്തമുള്ള സുക്കർബർഗിന് കഴിഞ്ഞ ദിവസങ്ങളിൽ വൻ നഷ്ടമാണ് രേഖപ്പെടുത്തിയത്. ഇതിനുപുറമേ ബ്ലൂംബെർഗ് സമ്പന്ന പട്ടികയിലും അദ്ദേഹം പിന്നോക്കം പോയി.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+