കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്ക കുടിയേറ്റക്കാരുടെ രാഷ്ട്രം; ട്രംപും സക്കര്‍ബര്‍ഗ്ഗും പരസ്യമായി കൊമ്പുകോര്‍ക്കുന്നു

Google Oneindia Malayalam News

കാലിഫോര്‍ണിയ: അമേരിക്കന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങള്‍ക്കെതിരെ ഫേസ്ബുക്ക് സ്ഥാപകനും സിഇഒയുമായ മാര്‍ക് സക്കര്‍ബര്‍ഗ്ഗ്. മൂന്ന് മാസത്തേയ്ക്ക് അഭയാര്‍ത്ഥികളുടെയും കുടിയേറ്റക്കാരുടേയും വരവിനെ തടഞ്ഞുകൊണ്ടുള്ള ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചതോടെയാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്കില്‍ സക്കര്‍ബര്‍ഗ്ഗ് ട്രംപിനെതിരെ രംഗത്തെത്തിയിട്ടുള്ളത്.

അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റ് ഒരാഴ്ചയ്ക്കുള്ളില്‍ ട്രംപ് ഒപ്പുവച്ച നിര്‍ണായക ഉത്തരവുകള്‍ക്കെതിരെയാണ് ഫേസ്ബുക്ക് തലവന്‍ രംഗത്തെത്തിയിട്ടുള്ളത്. അഭയാര്‍ത്ഥികളുടെ ഒഴുക്ക് തടയുന്നതിനായി അമേരിക്ക- മെക്‌സികോ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കാനുള്ള തീരുമാനത്തേയും സക്കര്‍ബര്‍ഗ്ഗ് വിമര്‍ശിക്കുന്നു.

 ഉത്കണ്ഠയോടെ സക്കര്‍ബര്‍ഗ്ഗ്

ഉത്കണ്ഠയോടെ സക്കര്‍ബര്‍ഗ്ഗ്

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ഒപ്പുവച്ചിട്ടുള്ള എക്‌സിക്യൂട്ടീവ് ഓര്‍ഡറുകളുടെ ആഘാത്തെക്കുറിച്ച് ഉത്കണ്ഠയുണ്ടെന്നാണ് ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ സക്കര്‍ബര്‍ഗ്ഗ് വ്യക്തമാക്കുന്നത്. രാജ്യം സുരക്ഷിതമാക്കേണ്ടതുണ്ട് അതിന് ഭീഷണിയായ ജനങ്ങളെയാണ് കേന്ദ്രീകരിക്കേണ്ടത്, അഭയാര്‍ത്ഥികള്‍ക്കും സഹായം തേടിയെത്തുന്നവര്‍ക്കും വേണ്ടി വാതിലുകള്‍ തുറന്നിടമമെന്നും പോസ്റ്റില്‍ സക്കര്‍ബര്‍ഗ്ഗ് ചൂണ്ടിക്കാണിക്കുന്നു.

 ഭയന്നത് സംഭവിക്കുന്നു

ഭയന്നത് സംഭവിക്കുന്നു

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി ട്രംപ് മത്സരിക്കാനൊരുങ്ങുമ്പോള്‍ സക്കര്‍ബര്‍ഗ്ഗ് ഉള്‍പ്പെടെയുള്ള ടെക് ലോകത്തെ രാജാക്കന്മാര്‍ ട്രംപിനോടുള്ള എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ട്രംപിന്റെ മുസ്ലിം വിരുദ്ധത ഉള്‍പ്പെടെയുള്ള നിലപാടുകളായിരുന്നു ഇതിന് പിന്നിലുണ്ടായിരുന്നത്. 2016 ഏപ്രിലില്‍ സക്കര്‍ബര്‍ഗ്ഗ് നേരിട്ട് ട്രംപിനെതിരെ രൂക്ഷ പരിഹാസവുമായി രംഗത്തെത്തിയിരുന്നു.

 മെക്‌സിക്കന്‍- അമേരിക്കന്‍ അതിര്‍ത്തി

മെക്‌സിക്കന്‍- അമേരിക്കന്‍ അതിര്‍ത്തി

അമേരിക്കന്‍ പ്രസിഡന്റായി അവരോധിക്കപ്പെട്ട് ഒരാഴ്ചയ്ക്കുള്ളില്‍ ട്രംപ് സ്വീകരിച്ച നിലപാടുകളെ വിമര്‍ശിച്ച സക്കര്‍ബര്‍ഗ്ഗ് മെക്‌സികോ- അമേരിക്കന്‍ അതിര്‍ത്തിയില്‍ അഭയാര്‍ത്ഥികളുടെ വരവ് തടയുന്നതിനായി മതില്‍ നിര്‍മിക്കാനുള്ള നീക്കത്തേയും നിശിതമായി വിമര്‍ശിക്കുന്നു.

കുടിയേറ്റക്കാരുടെ രാഷ്ട്രം

കുടിയേറ്റക്കാരുടെ രാഷ്ട്രം

അമേരിക്ക കുടിയേറ്റക്കാരുടെ രാഷ്ട്രമാണെന്നും അതില്‍ അഭിമാനിയ്ക്കണമെന്നുമാണ് സക്കര്‍ബര്‍ഗ്ഗ് ട്രംപിനോടായി ചൂണ്ടിക്കാണിയ്ക്കുന്നത്. തങ്ങളുടെ തലമുറകള്‍ ജര്‍മനിയില്‍ നിന്നും പോളണ്ടില്‍ നിന്നും ആസ്ട്രിയയില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയതാണെന്നും ഭാര്യ പ്രിസില്ല ചാനിന്റെ മുത്തശ്ശനും മുത്തശ്ശിയും ചൈനയില്‍ നിന്നും വിയറ്റ്‌നാമില്‍ നിന്നും കുടിയേറിയവരാണെന്നും സക്കര്‍ബര്‍ഗ്ഗ് ചൂണ്ടിക്കാണിക്കുന്നു.

മുസ്ലിം അഭയാര്‍ത്ഥികള്‍ ഭീഷണി!!

മുസ്ലിം അഭയാര്‍ത്ഥികള്‍ ഭീഷണി!!

ഇറാന്‍, ഇറാഖ്, ലിബിയ, സിറിയ, സുഡാന്‍, യെമന്‍ എന്നിങ്ങനെ ഏഴ് മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളെയും സന്ദര്‍ശകരെയും വിലക്കിക്കൊണ്ടുള്ള ഉത്തരവില്‍ വെള്ളിയാഴ്ചയാണ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചത്.

നിലപാട് മാറ്റത്തില്‍ തീര്‍ന്നില്ല

നിലപാട് മാറ്റത്തില്‍ തീര്‍ന്നില്ല

തിരഞ്ഞെടുപ്പിലെ ട്രംപിന്റെ അപ്രതീക്ഷിത വിജയത്തോടെ നിലപാട് മാറ്റിയ ഫേസ്ബുക്ക്, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ആമസോണ്‍, ഇന്റെല്‍, എന്നീ കമ്പനികളുടെ തലവന്മാര്‍ ഡിസംബറില്‍ നേരിട്ടെത്തി ട്രംപിനെ സന്ദര്‍ശിച്ചിരുന്നു.

English summary
Facebook CEO Mark Zuckerberg took to his social network to criticise US President Donald Trump’s anti-immigration policies and his plans to build a wall along the border with Mexico.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X