രണ്ടാമത്തെ പെൺകുഞ്ഞിനായി കാത്തിരിയ്ക്കുന്നെന്ന് ഫേസ്ബുക്ക് സിഇഒ...ജീവിയ്ക്കാൻ പഠിപ്പിച്ചത് സഹോദരിമാർ
മാക്‌സിന് ഒരു അനിയത്തിയെ കൊടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം ഉണ്ടെന്നും സക്കര്‍ബര്‍ഗ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നു.
കാലിഫോര്‍ണിയ: തന്റെ പുതിയ സന്തോഷം പങ്കുവെച്ചിരിയ്ക്കുകയാണ് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്. രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് താനും പ്രസില്ലയുമെന്ന് സക്കര്‍ബര്‍ഗ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിയ്ക്കുന്നു. പെണ്‍കുഞ്ഞിനായുള്ള കാത്തിരിപ്പില്‍ ആണെന്നും മാക്‌സിന് ഒരു അനിയത്തിയെ കൊടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം ഉണ്ടെന്നും സക്കര്‍ബര്‍ഗ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നു.

രണ്ടാമതും പെണ്‍കുഞ്ഞിന്റെ അച്ഛനാകാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണെന്നാണ് സക്കര്‍ബര്‍ഗ് പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്. സക്കര്‍ബര്‍ഗിന്റെ ഭാര്യ പ്രസില്ലയ്ക്കും സഹോദരിമാര്‍ ഉണ്ട്, അവര്‍ എത്ര സന്തോഷത്തോടെ കഴിഞ്ഞിരുന്നോ ആ സന്തോഷം മാക്‌സിനും സഹോദരിയ്ക്കും അനുഭവിയ്ക്കാന്‍ കഴിയട്ടെ എന്ന് സക്കര്‍ബര്‍ഗിന്റെ പ്രതീക്ഷ.

ആദ്യ കുഞ്ഞ് മാക്‌സിന് ജന്മം നല്‍കിയപ്പോള്‍ പ്രസില്ലയ്ക്ക് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. 2 തവണ ഗര്‍ഭം അലസിയിരുന്നു. അതിനാല്‍ കൂടുതല്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ ഇല്ലാതെ കുഞ്ഞ് പിറക്കട്ടെ എന്ന് സക്കര്‍ ബര്‍ഗ് ആശംസിയ്ക്കുന്നു.

തന്റെ സഹോദരിമാര്‍ക്ക് ഒപ്പമുള്ള ഫോട്ടോയും സക്കര്‍ബര്‍ഗ് പോസ്റ്റ് ചെയ്തിട്ടുണ്ട്. കൂട്ടുകൂടാനും, സന്തോഷിയ്ക്കാനും, ചിരിയ്ക്കാനും ഇഷ്ടമുള്ളതെല്ലാം ചെയ്യാനും പഠിപ്പിച്ചത് ഇവരാണെന്നും ഫേസ്ബുക്ക് സിഇഒ ഓര്‍ത്തെടുക്കുന്നു.

മികച്ച ഒരു വനിതാദിന സന്ദേശമാണ് സക്കര്‍ബര്‍ഗിന്റെ ഫേസ്ബുക്ക് പോസ്റ്റ്. എല്ലാ സഹോദരിമാരേയും ഓര്‍മിപ്പിച്ചും, തന്റെ ജീവിതത്തില്‍ ഭാര്യയ്ക്കും മകള്‍ക്കുമുള്ള സ്ഥാനം അടയാളപ്പെടുത്തുന്നതുമാണ് സക്കര്‍ബര്‍ഗിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഒരു വയസ്സും 3 മാസവും പ്രായമുള്ള പെൺകുഞ്ഞിന്റെ അച്ഛനമ്മമാരാണ് സക്കർബർഗും പ്രസില്ലയും. മാക്സ് എന്നാണ് പേര്. ചാൻ ഇനിഷ്യേറ്റീവ് എന്ന പേരിൽ കുഞ്ഞുങ്ങളിൽ ഉണ്ടാകുന്ന ജനിതക രോഗങ്ങൾ പ്രതിരോധിയ്ക്കാനുള്ള പ്രവർത്തനങ്ങളും ഇരുവരും നടത്തുന്നുണ്ട്.

ലോകത്തിലെ മൂന്നാമത്തെ വലിയ പണക്കാരനാണ് മാർക്ക് സക്കർബർഗ്. തന്റെ സ്വത്തിന്റെ വലിയൊരു പങ്ക് ചാൻ ഇനിഷ്യേറ്റീന് എന്ന ജീവകാരുണ്യ സംഘടനയ്ക്കായാണ് സക്കർബർഗ് മാറ്റി വച്ചിരിയ്ക്കുന്നത്.
സക്കർബർഗിന്റെ വിശദമായ ഫേസ്ബുക്ക് പോസ്റ്റ് ഇതാ...












Click it and Unblock the Notifications