Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫേസ്ബുക്ക് സഹ സ്ഥാപകന്‌ സിങ്കപ്പൂര്‍ സുന്ദരി വധു

ന്യൂയോര്‍ക്ക്: സുക്കര്‍ബര്‍ഗിനൊപ്പം ഫേസ്ബുക്ക് കെട്ടിപ്പടുക്കാന്‍ ഒപ്പമുണ്ടായിരുന്ന എഡ്വാര്‍ഡോ സാവെര്‍ വിവാഹിതനാകുന്നു. മുന്‍ മിസ് സിങ്കപ്പൂര്‍ റേച്ചല്‍ കുമ്മാണ് എഡ്വാര്‍ഡോയുടെ വധു. ജൂണ്‍ 27ന് നടക്കുന്ന വിവാഹത്തില്‍ ടെക്-ബിസിനസ് ലോകത്തെ വമ്പന്മാരെല്ലാം എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇവര്‍ക്കായി ഫ്രഞ്ച് റിവേറയിലെ ആഡംബര ഹോട്ടലില്‍ 74 സ്യൂട്ടുകളും റൂമുകളും ബുക്ക് ചെയ്തു കഴിഞ്ഞു.

അത്യാഡംബരപൂര്‍വമായിരിക്കും വിവാഹം. 5.1 ബില്യണ്‍ ഡോളര്‍ സ്വത്തുക്കള്‍ക്കുടമയായ എഡ്വാര്‍ഡോ അതിനിനുസരിച്ച് പണം പൊടിപൊടിക്കുമെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു. 33കാരനായ സാവേര്‍ ഏറെക്കാലമായി കുമ്മുമായി ഡേറ്റിങ്ങിലാണെന്ന് പറയുന്നു. കുമ്മിന്റെ കോസ്‌മെറ്റിക് കമ്പനിയില്‍ സാവെറിന് നിക്ഷേപവുമുണ്ട്.

eduardosaverin

ബ്രസീലിയന്‍ വംശജനായ സാവെര്‍ 1993ലാണ് മാതാപിതാക്കള്‍ക്കൊപ്പം അമേരിക്കയിലെത്തിയത്. പിന്നീട് അവിടുത്തെ പൗരത്വവും കരസ്ഥമാക്കി. 2011ല്‍ പൗരത്വം പുതുക്കിയ ഐടി ഭീമന്‍ ശേഷിക്കുന്ന കാലം സിങ്കപ്പൂരില്‍ കഴിയാനാണ് ആഗ്രഹിക്കുന്നത്. ഏഷ്യന്‍ രാജ്യത്ത് ജീവിക്കാനുള്ള ആഗ്രഹം ഇദ്ദേഹം നേരത്തെ തന്നെ പ്രകടിപ്പിച്ചിരുന്നു.

2009 ല്‍ മിസ് സിങ്കപ്പൂര്‍ മത്സരത്തില്‍ വിജയി ആയതോടെയാണ് റേച്ചല്‍ ശ്രദ്ധേയയാകുന്നത്. അതേവര്‍ഷം മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുത്തെങ്കിലും കുമ്മിന് വിജയം നേടാനായില്ല. പിന്നീട് മോഡലിങിലും ബിസിനസിലുമായി ശ്രദ്ധകേന്ദ്രീകരിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+