യുഎസ് തെരഞ്ഞെടുപ്പ്; ട്രംപിനെ തോല്‍പ്പിക്കാന്‍ ഫേസ്ബുക്ക് സ്ഥാപകന്‍ വക 133 കോടി
ന്യൂയോര്‍ക്ക്: റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവും അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപിനെ തോല്‍പ്പിക്കാന്‍ ഫേസ്ബുക്ക് സഹഉടമ ഡസ്റ്റിന്‍ മോസ്‌കോവിറ്റ്‌സ് രണ്ടു കോടി ഡോളര്‍ (ഏകദേശം 133 കോടി രൂപ) സംഭാവന നല്‍കും. എതിര്‍ സ്ഥാനാര്‍ഥി ഹിലാരി ക്ലിന്‍ണെ സഹായിക്കുകയാണ് ഡസ്റ്റിന്റെ ലക്ഷ്യം.
ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ സഹപാഠിയായിരുന്നു ഡസ്റ്റിന്‍. കൃത്യമായ ലക്ഷ്യമില്ലാത്തെയാണ് ഡൊണാള്‍ഡ് ട്രംപും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് മോസ്‌കോവിറ്റ്‌സ് പറയുന്നു.

ജീവിതത്തിലാദ്യമായാണ് ഒരു തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ പരസ്യമായി പിന്തുണയ്ക്കുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളാണ് ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ തന്നെയും ഭാര്യയെയും പ്രേരിപ്പിച്ചതെന്നും ഡസ്റ്റിന്‍ മോസ്‌കോവിറ്റ്‌സ് പറഞ്ഞു. അമേരിക്കയില്‍ ഇപ്പോള്‍ രൂപപ്പെട്ടിരിക്കുന്ന ധ്രൂവികരണരാഷ്ട്രീയം കേവലം ആശയത്തിന്റെ മാത്രം പ്രശ്‌നമല്ല, മോസ്‌കോവിറ്റ്‌സ് കൂട്ടിച്ചേര്‍ത്തു.
യുഎസിലുള്ളവരുടെ ജീവിതം മെച്ചപ്പെടുത്താനെന്ന പേരില്‍ കുടിയേറ്റ വിഷയങ്ങളിലടക്കം ട്രംപും അദ്ദേഹത്തിന്റെ പാര്‍ട്ടിയും സ്വീകരിക്കുന്ന പല നിലപാടുകളും പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതാണെന്ന് മോസ്‌കോവിറ്റ്‌സ് വിശദീകരിക്കുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ശരിയായ മാതൃക കാണിക്കുവാന്‍ ഹിലരി ക്ലിന്റന് സാധിക്കും എന്നാണ് എന്റെ പ്രതീക്ഷ മോസ്‌കോവിറ്റ്‌സ് പറഞ്ഞു.












Click it and Unblock the Notifications