• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സുക്കർബർഗ് സമ്മതിച്ചു; 8.70 കോടി അക്കൗണ്ടുകൾ ചോർന്നു, 11 ലക്ഷം അക്കൗണ്ടുകൾ യുകെയിൽ നിന്ന്!

  • By Desk

ന്യൂയോർക്ക്: ഫേസ്ബുക്ക് മേധാവി നേരത്തതെ പറഞ്ഞതിൽ നിന്നും കൂടുതൽ വ്യക്തിഗത വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. ഇതിനു മുന്നെ 5 കോടി അക്കൗണ്ടുകലിൽ നിന്നും വ്യക്തിഗത വിവരങ്ങൾ ചോർന്നതായാണ് ഫേസ്ബുക്ക് സ്ഥിരീകരിച്ചത്. എന്നാൽ എന്നാൽ നേരത്തെ പറഞ്ഞതിനേക്കാൾ 3.70 കോടി അക്കൗണ്ടുകളിലെ വിവരങ്ങൾ കൂടി കേംബ്രിജ് അനലിറ്റിക്ക എന്ന സ്ഥാപനെ ചോർത്തി. അതായാത് 8.70 കോടി അക്കൗണ്ടുകളുടെ വ്യക്തിഗക വിവരങ്ങൾ ചോർത്തിയെന്നാണ് പുതിയ വെളിപ്പെടുത്തൽ.

ഫേസ്ബുക്ക് ചീഫ് ടെക്നോളജി ഓഫീസറാണ് ഈ വെളിപ്പെടുത്തൽ ബ്ലോഗിലൂടെ നടത്തിയിരിക്കുന്നത്. വ്യക്തിഗത വിവരങ്ങൾ ചോർന്നതിൽ 11 ലക്ഷം അക്കൗണ്ടുകൾ യുകെയിൽ നിന്നുള്ളതാണെന്നാണ് പുറത്ത് വരുന്ന വിവരം. ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ന്ന സാഹചര്യത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തി ക്രമീകരിക്കാന്‍ കുറച്ച് വര്‍ഷങ്ങളെടുക്കുമെന്ന് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് നേരത്തെ അറിയിച്ചിട്ടുണ്ട്.

പ്ലീസ്... ഒരവസരം കൂടി

പ്ലീസ്... ഒരവസരം കൂടി

തന്റെ കമ്പനി തേഡ് പാർട്ടിയുമായി ഉപയോക്താക്കളുടെ വിവരങ്ങൾ പങ്കുവെച്ചതിന് വിമർശനം നേരിട്ടുകൊണ്ടിരിക്കുന്നതിനിടയിൽ തനിക്ക് ഒരു അവസരം കൂടി നൽകണമെന്ന ആപേക്ഷയുമായി മാർക്ക് സക്കര്ബർഗ് രംഗത്ത് വന്നു. വലിയ തെറ്റാണ് ചെയ്തത്. പക്ഷെ തെറ്റിൽ നിന്നുമാണ് നാം പാഠങ്ങൾ പഠിക്കുക. ഭാരിച്ച ഉത്തരവാദിത്തങ്ങളെക്കുറിച്ച് വിശാലമായ കാഴ്ചപ്പാടല്ല തങ്ങൾ വെച്ചുപുലർത്തിയിരുന്നത് എന്ന് ഇപ്പോൾ മനസിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അനലിറ്റിക്ക വിവാദവുമായി ബന്ധപ്പെട്ട് സിഇഒ സ്ഥാനത്തു നിന്നും സുക്കർ ബർഗ് മാറി നിൽക്കണമെന്ന് ബോർഡ് ആവശ്യപ്പെട്ടുവെന്ന വാർത്ത നേരത്തെ വന്നിരുന്നു. എന്നാൽ ഇത് അടിസ്ഥാന രഹിതനമാണെന്നാണ് അദ്ദേഹം പറയുന്നത്.

വിശദീകരണം നൽകാൻ പ്രതിനിധിസഭയ്ക്ക് മുന്നിൽ

വിശദീകരണം നൽകാൻ പ്രതിനിധിസഭയ്ക്ക് മുന്നിൽ

ചോർച്ചാ വിഷയത്തിൽ വിശദീകരണം നൽകാൻ സgക്കൻബർഗ് ഈ മാസം പതിന്നൊന്നിന് യുഎസ് പ്രതിനിധി സഭയ്‌ക്ക് മുമ്പാകെ ഹാജരാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കുറ്റം ഏറ്റുപറഞ്ഞ് കമ്പനി സി.ഇ.ഒ തന്നെ രംഗത്തെത്തിയത്. എന്നാൽ സമിതിക്ക് മുമ്പിൽ താൻ ഹാജരാകില്ലെന്നു ഫെയ്സ്ബുക്കിന്റെ മറ്റൊരു പ്രതിനിധിയായിരിക്കും ഹാജരാകുകയെന്നും സക്കർബർഗ് അറിയിച്ചിട്ടുണ്ട്. യൂറോപ്യൻ സ്വകാര്യത നിയമം അനുശാസിക്കുന്ന മുഴുവൻ സംവിധാനങ്ങളും എല്ലാ ഉപഭോക്താക്കൾക്കും ലഭ്യമാക്കുമെന്നും സുക്കർബർഗ് വ്യക്തമാക്കിയിട്ടുണ്ട്. ഇത് തന്റെ മാത്രം തെറ്റാണെന്നും തെറ്റുകളിൽ നിന്നാണ് വലിയ പാഠങ്ങൾ പഠിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ക്യാംപെയിൻ ശക്തമാകുന്നു...

ക്യാംപെയിൻ ശക്തമാകുന്നു...

ജനങ്ങളെ പരസ്പരം അടുപ്പിക്കുന്നതിന്റെ നല്ല വശങ്ങളെ മാത്രം കേന്ദ്രീകരിച്ചു എന്നതാണ് ഫേസ്ബുക്കിന്റെ ഒരു പ്രശ്‌നം. സേവനങ്ങളെ ദുരുപയോഗം ചെയ്യാനുള്ള സാധ്യതകളെ കുറിച്ച് മനസിലാക്കാന്‍ വേണ്ടത്ര സമയം ചെലവഴിച്ചില്ലെന്ന് സുക്കർബർഗ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത്തരം കാര്യങ്ങൾ മനസിലാക്കി പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കും. അതിന് കുറച്ച് വര്‍ഷങ്ങളെടുക്കും. മൂന്നോ ആറോ മാസങ്ങള്‍ കൊണ്ട് പ്രശ്‌നങ്ങളെ പരിഹരിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിലും ചിലതിനായി അധികം സമയം വേണ്ടിവരുമെന്നാതാണ് യാഥാര്‍ത്ഥ്യമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം വ്യക്തിപരമായ വിവരങ്ങള്‍ ചോര്‍ന്നുവെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് സമൂഹമാധ്യമമായ ഫേസ്ബുക്ക് ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് ആരംഭിച്ച ക്യാംപെയിന്‍ ശക്തി പ്രാപിക്കുന്നുമുണ്ട്.

ഹാഷ് ടാഗ് ക്യാംപെയിൻ

ഹാഷ് ടാഗ് ക്യാംപെയിൻ

അഞ്ചു കോടിയോളം ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നുവെന്നും ഇത് അമേരിക്കന്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനായി ഉപയോഗിച്ചുവെന്നും ഉള്ള വാര്‍ത്ത പുറത്തു വന്നതോടെയാണ് #DeleteFacebook എന്ന ഹാഷ്ടാഗില്‍ ക്യാംപെയിന്‍ ആരംഭിച്ചത്. വാട്ട്‌സ്ആപ്പിന്റെ സഹസ്ഥാപകനായ ബ്രയാന്‍ ആക്ടന്‍ ആണ് ഈ ക്യാംപെയിന് തുടക്കം കുറിച്ചത്. ഇതിനു ശേഷം സ്‌പേസ് എക്‌സ് സ്ഥാപകന്‍ ഇലോണ്‍ മസ്‌ക് സ്‌പേസ് എക്‌സിന്റേയും വൈദ്യുത കാര്‍ നിര്‍മ്മാണ കമ്പനിയായ ടെസ്‌ലയുടേയും ഔദ്യോഗിക പേജുകള്‍ ഫേസ്ബുക്കില്‍ നിന്നും നീക്കം ചെയ്തിരുന്നു. പ്രശസ്ത വ്യക്തികളും കമ്പനികളും ഇതിനകം ഫേസ്ബുക്ക് ഒഴിവാക്കിയിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് പ്ലേ ബോയ് മാസികയും എത്തിയിട്ടുണ്ട്. രണ്ടര കോടിയോളം പേരായിരുന്നു പ്ലേ ബോയ് മാസികയ്ക്ക് ആരാധകരായി ഫേസ്ബുക്കില്‍ ഉണ്ടായിരുന്നത്. നേരത്തേ ഫേസ്ബുക്കാണ് തങ്ങളുടെ ഏറ്റവും വലിയ വായനക്കാര്‍ എന്ന് പ്ലേ ബോയ് പറഞ്ഞിരുന്നു. പേജുകള്‍ ഫേസ്ബുക്കില്‍ നിന്നും നീക്കം ചെയ്‌തെങ്കിലും ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാമില്‍ നിന്നും കമ്പനി അക്കൗണ്ടുകള്‍ പിന്‍വലിച്ചിട്ടില്ല.

ഇവരെ ശ്രദ്ധിക്കാം.. അപകടകാരികളായ രാശിക്കാരാണ് ഇവര്‍!

കർണാടകയിൽ കോൺഗ്രസ് ഇറക്കുന്നത് 35 പ്രകടന പത്രികകൾ; എല്ലാ ജില്ലയിലും ഓരോന്ന്!!

English summary
FACEBOOK NOW SAYS the data firm Cambridge Analytica gained unauthorized access to up to 87 million users' data, mainly in the United States. This figure is far higher than the 50 million users that were previously reported.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more