ഫേസ്ബുക്ക് സുഹൃത്തിന്റെ പ്രൈസ് മണി സെല്‍ഫി ഉപയോഗിച്ച് തട്ടിയെടുത്തു
മെല്‍ബണ്‍: അതിസാമര്‍ഥ്യം കാട്ടിയ ഒരു ഫേസ്ബുക്ക് സുഹൃത്ത്, ഫേസ്ബുക്കിലെ സെല്‍ഫി ഉപയോഗിച്ച് പ്രൈസ് മണി തട്ടിയെടുത്തു. ഓസ്ട്രേലിയയിലെ മെല്‍ബണിലാണ് സംഭവം. ലോകത്തുതന്നെ ഇത്തരത്തില്‍ നടക്കുന്ന ആദ്യ സംഭവമായിരിക്കും ഇത്. യുവതി തന്നെയാണ് ഫേസ്ബുക്ക് സുഹൃത്ത് പണം തട്ടിയകാര്യം തന്റെ പോസ്റ്റിലൂടെ അറിയിക്കുന്നത്.
പെര്‍ത്തില്‍ നടക്കുന്ന മെല്‍ബണ്‍ കപ്പ് കുതിരപ്പന്തയം കാണാനായി സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയതായിരുന്നു ഷാന്റലെ എന്ന യുവതി. പന്തയത്തില്‍ താന്‍ തെരഞ്ഞെടുത്ത കുതിര വിജയിച്ചതിനെ തുടര്‍ന്ന് യുവതിക്ക് 900 ഡോളര്‍ സമ്മാനം ലഭിച്ചു. സമ്മാനം ലഭിച്ച സന്തോഷത്തില്‍ ടിക്കറ്റ് പിടിച്ചു നില്കുന്ന ഒരു സെല്‍ഫിയും ഇവര്‍ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തു.

'Winner winner chicken dinner' എന്നായിരുന്നു ചിത്രത്തിന് നല്കിയ കാപ്ഷന്‍. സുഹൃത്തുക്കള്‍ക്കൊപ്പം ഡിന്നര്‍ അടിച്ചുപൊളിക്കാമെന്നു കരുതിയ യുവതിക്ക് സന്തോഷം ഇല്ലാതാകാന്‍ മിനിറ്റുകളേ വേണ്ടിവന്നുള്ളൂ. സെല്‍ഫി പോസ്റ്റ് ചെയ്ത് 15 മിനിറ്റിനുശേഷം കൗണ്ടറില്‍ പണം മാറാന്‍ ചെന്നപ്പോഴാണ് അറിയുന്നത് പ്രൈസ് മണി നേരത്തെ മറ്റാരോ വാങ്ങിയെന്ന്.
യുവതിയുടെ സെല്‍ഫിയില്‍ നിന്നും ടിക്കറ്റുമാത്രം വ്യക്തമാക്കി പ്രിന്റ് എടുത്തശേഷം ഓട്ടോമാറ്റിക് മെഷീനിലൂടെ പണം പിന്‍വലിക്കുകയായിരുന്നു എന്നാണ് കരുതുന്നത്. പണം പിന്‍വലിക്കാന്‍ ചിത്രത്തിലെ ബാര്‍കോഡ് ധാരാളമായിരുന്നു. എന്തായാലും ഒരു സെല്‍ഫികൊണ്ട് യുവതിക്ക് 900 ഡോളര്‍ നഷ്ടമായി. ഒപ്പം ഫേസ്ബുക്ക് സുഹൃത്തുക്കളിലുള്ള വിശ്വാസവും.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications