ഫേസ്ബുക്കില്‍ 2000 സുഹൃത്തുക്കള്‍ ഉള്ളവര്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലില്‍ സൗജന്യം
ഫേസ്ബുക്കില്‍ മിനിമം രണ്ടായിരം സുഹൃത്തുക്കളെങ്കിലും ഉള്ളവര്‍ക്ക് സൗജന്യ താമസവുമായി ഒരു പഞ്ചനക്ഷത്ര ഹോട്ടല്‍ രംഗത്തെത്തി. ഒന്നും രണ്ടും ദിവസമല്ല, ഏഴുദിവസമാണ് സൗജന്യവാഗ്ദാനം. സ്വീഡനിലെ 'നോര്‍ഡിക് ലൈറ്റ്' എന്ന ഹോട്ടലാണ് ആരെയും ആകര്‍ഷിക്കുന്ന ഒരു ഓഫര്‍ മുന്നോട്ടുവച്ചിരിക്കുന്നത്. എന്നാല്‍ ചില നിബന്ധനകള്‍ക്ക് വിധേയമായാണ് ഓഫര്‍ നല്‍കപ്പെടുക.
തങ്ങളുടെ ഹോട്ടല്‍ ഫേസ്ബുക്കിലൂടെ പ്രചിപ്പിക്കുക എന്നതാണ് ഹോട്ടല്‍ അധികൃതരുടെ പ്രധാന ലക്ഷ്യം. ഇതിനായി ഫേസ്ബുക്കില്‍ കൂടുതല്‍ സുഹൃത്തുക്കള്‍ ഉള്ളവരെ ഹോട്ടലില്‍ താമസിപ്പിക്കുന്നതുവഴി അവരുടെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ ഹോട്ടലിന് പ്രചാരം ലഭിക്കുമെന്നാണ് ഹോട്ടലുടമയുടെ കണക്കുകൂട്ടല്‍.

ഹോട്ടലില്‍ സൗജന്യ താമസം ലഭിക്കുന്നവര്‍ ഓരോ പോസ്റ്റിലും ഹോട്ടലിന്റെ പേരില്‍ ഹാഷ് ടാഗ് ചെയ്യണം. കൂടാതെ ഹോട്ടലിന്റെ പേജ് ലൈക്ക് ചെയ്യുക, ഫേസ്ബുക്കില്‍ ഹോട്ടലിനെക്കുറിച്ചുള്ള പോസ്റ്റുകള്‍ ഇടുക മുതലായവയാണ് പ്രധാന നിബന്ധനകള്‍. ഇവര്‍ക്ക് ഒരു രാത്രി 230 പൗണ്ട് ഈടാക്കുന്ന ആഡംബര സ്യൂട്ടില്‍ ഏഴു ദിവസം സൗജന്യമായി താമസിക്കാം.
കൂടുതല്‍ സുഹൃത്തുക്കള്‍ ഉള്ളവര്‍ക്കായിരിക്കും മുന്‍ഗണന ലഭിക്കുക. സുഹൃത്തുക്കള്‍ കുറഞ്ഞു പോയവര്‍ വിഷമിക്കേണ്ടതുമില്ല. 1500 സുഹൃത്തുക്കള്‍ മാത്രമേ ഉള്ളൂ എങ്കില്‍ ബില്ലില്‍ 15 ശതമാനവും, ആയിരം സുഹൃത്തുക്കള്‍ ഉള്ളവര്‍ക്ക് ബില്ലില്‍ 10 ശതമാനവും, 500 സുഹൃത്തുക്കള്‍ ഉള്ളവര്‍ ബില്ലില്‍ 5 ശതമാനവും ഇളവ് അനുവദിക്കുമെന്നും ഹോട്ടല്‍ അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications