കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ ഭീതിയിക്കിടെ ജീവനക്കാര്‍ക്ക് അപ്രതീക്ഷിത കൈത്താങ്ങുമായി ഫേസ്ബുക്ക്, ബോണസായി 75000 രൂപ നല്‍കും

Google Oneindia Malayalam News

സാന്‍ഫ്രാന്‍സിസ്‌കോ: ലോകം മുഴുവന്‍ കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ ജീവനക്കാരെ സഹായിക്കാന്‍ ഫേസ്ബുക്കിന്റെ ബോണസ് പദ്ധതി. ഫേസ്ബുക്കില്‍ ജോലി ചെയ്യുന്ന 45000 ജീവനക്കാര്‍ക്ക് 1000 ഡോളര്‍ വീതമാണ് ബോണസ് ലഭിക്കുക. അതായത് 75000 ഇന്ത്യന്‍ രൂപ. ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. എല്ലാ ജീവനക്കാര്‍ക്കം ആറുമാസത്തെ കുറഞ്ഞ ബോണസ് നല്‍കാനാണ് കമ്പനിയുടെ തീരുമാനമെന്ന് സക്കര്‍ബര്‍ഗ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

facebook

കൊറോണ മഹാമാരി ലോകത്ത് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ തങ്ങളുടെ എല്ലാ ജീവനക്കാരിലും പണലഭ്യത ഉറപ്പുവരുത്തുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് കമ്പനി അറിയിച്ചു. കമ്പനിയുടെ പതിനാറ് വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് എല്ലാ ജീവനക്കാര്‍ക്ക് ബോണസ് അനവദിക്കുന്നത്. ഇതോടൊപ്പം, തിരഞ്ഞെടുത്ത 30 രാജ്യങ്ങളിലെ 30000 ചെറുകിടവ്യവസായങ്ങള്‍ക്ക് വായ്പയും ഫേസ്ബുക്ക് അനുവദിച്ചിട്ടുണ്ട്. അതേസമയം, ഫേസ്ബുക്കിലെ മിക്ക ജീവനക്കാരും വര്‍ക്ക് ഫ്രൊം ഹോമിലാണ്. കൂടാതെ ഫേസ്ബുക്ക് അടക്കമുള്ള മിക്ക കമ്പനികളും ഓഫീസുകളും കെട്ടിടങ്ങളും ശുചീകരിക്കുന്നതിന്റെ തിരിക്കിലാണ്.

ഇതിനിടെ ബംഗളൂരുവിലെ ഗൂഗിള്‍ ഓഫീസിലെ ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജീവനക്കാര്‍ എല്ലാവരോടും വീടുകളില്‍ നിന്ന് ജോലി ചെയ്യാന്‍ ഗൂഗിളും നിര്‍ദ്ദേശിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗൂഗിള്‍ ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയത്. രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് ഇയാളെ നിരീക്ഷണത്തിലാക്കിയതിന് ശേഷം പരിശോധനയ്ക്കയച്ചപ്പോഴാണ് ഫലം പോസിറ്റീവായത്. ഇന്‍ഫോസിസ് ജീവനക്കാരന് കൊറോണ ബാധിച്ചെന്ന സംശയത്തെ തുടര്‍ന്ന് ഓഫീസ് കെട്ടിടം ഒഴിപ്പിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സെന്റര്‍ ഹെഡ് നിര്‍ദ്ദേശം നല്‍കിയിരുന്നു.

അതേസമയം, കൊറോണ വൈറസ് ബാധ രാജ്യത്ത് രണ്ടാം ഘട്ടത്തിലേക്ക് കടുന്നുവെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ അറിയിപ്പ്. നിലവിലെ രണ്ടാംഘടത്തില്‍ നിന്നും മൂന്നാഘട്ടത്തിലേക്ക് കടന്നാല്‍ വൈറസ് ബാധ നിയന്ത്രണങ്ങള്‍ക്ക് അപ്പുറത്തേക്ക് പോവും. അതിലേക്ക് എത്താതിരിക്കാന്‍ കൂടുതല്‍ കരുതല്‍ വേണമെന്ന് ഐസിഎംആര്‍ അറിയിച്ചു. പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമായി തുടരാനാണ് സര്‍ക്കാര്‍ തീരുമാനം. കര്‍ശനമായ പരിശോധനങ്ങള്‍ തുടരാന്‍ എല്ലാം സംസ്ഥാനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Recommended Video

cmsvideo
Virus uncontrollably spreading world wide | Oneindia Malayalam

രാജ്യത്ത് ഇതുവരെ 148 പേര്‍ക്കാണ് വൈറസ് ബാധ ഏറ്റിട്ടുള്ളത്. പശ്ചിമ ബംഗാള്‍, ഹരിയാന എന്നിവിടങ്ങളാണ് വൈറസ് ബാധ അവസാനാമായി റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങള്‍. രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള വിലക്ക് കൂടുതല്‍ മലേഷ്യ, ഫിലിപ്പീന്‍സ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലേക്ക് കൂടി നീട്ടിയിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍, ബ്രിട്ടന്‍, സ്വിറ്റസര്‍ലാന്റ്, തുര്‍ക്കി എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണിത്.

English summary
Facebook Gives RS75000 To All Employee Amid corona Outbreak
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X