കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക വ്യാപകമായി ഫേസ്ബുക്കും വാട്സാപ്പും നിലച്ചു; ഇൻസ്റ്റാഗ്രാമിലും പ്രശ്നമുള്ളതായി റിപ്പോർട്ട്!!

Google Oneindia Malayalam News

ദില്ലി: ലോകമെമ്പാടും ഫേസ്ബുക്ക് സേവനങ്ങൾക്ക് തടസ്സം നേരിടുന്നതായി റിപ്പോർട്ട്. ഇതേ പ്രശ്നം ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്സാപ്പിലും ഇൻസ്റ്റാഗ്രാമിലും അനുഭവപ്പെടുന്നതായി റിപ്പോർട്ടുണ്ട്. അതേസമയം എന്താണ് പ്രശ്നമെന്നതിനെ പറ്റി ഔദ്യോഗിക വിശദീകരണം ഇത് വരെ വന്നിട്ടില്ല.

<strong> അധ്യാപികമാര്‍ ശാസിച്ചു; വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് ആശുപത്രിയില്‍... കണ്ണൂര്‍ ചിന്‍മയാകോളജ് എസ്എഫ് ഐക്കാര്‍ അടിച്ചുതകര്‍ത്തു</strong> അധ്യാപികമാര്‍ ശാസിച്ചു; വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് ആശുപത്രിയില്‍... കണ്ണൂര്‍ ചിന്‍മയാകോളജ് എസ്എഫ് ഐക്കാര്‍ അടിച്ചുതകര്‍ത്തു

സമാനമായ പ്രശ്നം കഴിഞ്ഞ മാർച്ച് പതിമൂന്നിനും സംഭവിച്ചിരുന്നു. അന്നും വാട്സാപ്പ്, ഇൻസ്റ്റഗ്രാം സേവനങ്ങൾ താറുമാറാകുകയും പലർക്കും ലോഗിൻ ചെയ്യാനാകാത്ത സാഹചര്യമുണ്ടാകുകയും ചെയ്തിരുന്നു.

Facebook

ബുധനാഴ്ട വൈകിട്ട് ആറ് മണിയോടെയാണ് ഫേസ്ബുക്കിൽ പ്രശ്നം തുടങ്ങുന്നത്. അമേരിക്കയിലും യൂറോപ്പിലുമാണ് പ്രശ്നം വ്യാപകമായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇന്ത്യയിലും ആസ്ട്രേലിയയിലും, ബ്രസീലിലും സേവനങ്ങൾക്ക് തടസം നേരിടുന്നുണ്ട്.

കൊളമ്പിയ, ജപ്പാൻ, സിംഗപ്പൂർ എന്നിവടങ്ങളിൽ നിന്നുള്ള ഉപഭോക്താക്കളും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ചിത്രങ്ങൾ ലോഡ് ചെയ്യുന്നതിന് ബുദ്ധിമുട്ട് നേരിടുന്നതായാണ് ഭൂരിപക്ഷം ഉപയോക്താക്കളും പരാതിപ്പെടുന്നത്.

ലോകത്തെ സുപ്രധാന കണ്ടന്റ് ഡെലിവറി നെറ്റ്‌വർക്ക് സേവന ദാതാവും ഇന്റർനെറ്റ് ഹോസ്റ്റിങ് പ്ലാറ്റ്ഫോമുമായ ക്ലൗഡ് ഫെയറിലെ തകരാറാണു പ്രശ്നത്തിനു കാരണമെന്ന് റിപ്പോർട്ടുണ്ട്. ഇന്റർനെറ്റ് സേവനങ്ങളുടെ പകുതിയോളം ക്ലൗഡ്ഫെയർ തകരാറിനെ തുടർന്നു നിശ്ചലമായെന്നാണു സൂചന. നെറ്റ്‌വർക്കിൽ ഉടനീളം പ്രശ്നം നേരിടുന്നതായി മനസ്സിലാക്കുന്നുവെന്നും പ്രശ്ന പരിഹാരത്തിനായി ശ്രമിച്ചുവരികയാണെന്നും ക്ലൗഡ്ഫെയർ സിഇഒ മാത്യൂ പ്രൈസ് പറഞ്ഞു.

English summary
Facebook has stopped working properly, at the same time as WhatsApp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X