ഫേസ്ബുക്ക് പണിമുടക്കി; ന്യൂസ് ഫീഡ് ലോകവ്യാപകമായി പ്രവര്‍ത്തന രഹിതം, ഇൻസ്റ്റാഗ്രാമും നിശ്ചലം!!
ദില്ലി: ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ലോക വ്യാപകമായി പണിമുടക്കി. ഇന്ത്യ, ബ്രസീല്‍, അമേരിക്ക തുടങ്ങിയ മിക്ക രാജ്യങ്ങളിലെയും ഉപയോക്താക്കള്‍ക്ക് തടസ്സം നേരിട്ടു. ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും മൊബൈല്‍, ഡെസ്‌ക്ടോപ് സൈറ്റുകള്‍ക്ക് പുറമേ മൊബൈല്‍ ആപ്പുകളും പ്രവര്‍ത്തിക്കുന്നില്ല.
അതേസമയം, വാടേസ്ആപ്പിന് തകരാറൊന്നും സംഭവിച്ചിട്ടില്ല. ഫെയ്‌സ്ബുക്കില്‍ ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ പരാജയപ്പെട്ടതോടെയാണ് ഫെയ്‌സ്ബുക്ക് പ്രവര്‍ത്തിക്കുന്നില്ലെന്ന കാര്യം പലരും ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി ഫീഡ് റീഫ്രഷാകുന്നില്ലെന്നും പ്രവര്‍ത്തനംനിലച്ചെന്നും ഉപയോക്താക്കള്‍ പറയുന്നു.













Click it and Unblock the Notifications