കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്ക് ഇനി ഡിസ്‌ലൈക്ക് കൊണ്ട് നിറയും

  • By Neethu
Google Oneindia Malayalam News

വാഷിങ്ടണ്‍: ഫേസ്ബുക്കില്‍ ആര്‍ക്കെങ്കിലും പണി കൊടുക്കണം എന്ന് കരുതി ഇരിക്കുമ്പോഴാ സുക്കര്‍ ബര്‍ഗിന്റെ പുതിയ വാര്‍ത്ത വന്നത്, കഷ്ടപ്പെട്ട് ഇനി നിങ്ങള്‍ ലൈക്കണ്ട, ഇഷ്ടമായിലേല്‍ ഡിസ്‌ലൈക്കും ചെയ്യാം. ശരിക്കും നല്ല എട്ടിന്റെ പണി കിട്ടിയത് പോലെയായി. എന്നാലും പണി കൊടുക്കാന്‍ കിട്ടിയ അവസരം പാഴാക്കരുതല്ലോ...

facebookdislikebutton

ഇനി ലൈക്കിനേക്കാള്‍ കൂടുതല്‍ ഡിസ്‌ലൈക്കാവും ഫെയ്‌സ് ബുക്കില്‍. ഏറെ നാളത്തെ ഫേസ്ബുക്ക് ഉപയോക്താക്കളുടെ ആവശ്യപ്രകാരമാണ് പുതിയ ഓപ്ഷന്‍ ഇന്നു മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഫേസ്ബുക്കില്‍ ഫോട്ടോ ഇടാന്‍ ജീവന്‍ വരെ ത്യാഗം ചെയ്തവരുടെ വീരസാഹസിക കഥകള്‍ കുറേ കേട്ടതാണ്, ലൈക്ക് കിട്ടി താരമായവരും ഇക്കൂട്ടത്തിലുണ്ട്. ഇതെല്ലാം ചെയ്തത് ലൈക്ക് എന്ന അത്ഭുത പ്രതിഭാസത്തിനു വേണ്ടിയായിരുന്നലോ... അപ്ലോഡ് ചെയ്ത ഫോട്ടോക്ക് ലൈക്കും കമന്റും കിട്ടിയിലേല്‍ ഉറക്കം വരാത്തവര്‍ ഇനി ജീവിതത്തില്‍ ഉറങ്ങും എന്ന് തോന്നുന്നില്ല. ലൈക്കിയിലേല്ലും കുഴപ്പമില്ല എങ്ങാനും ഡിസ്‌ലൈക്ക് വന്നാല്‍ പോയിലേ അഭിമാനം!!!

എന്നിട്ടും എന്തുകൊണ്ട് ഇങ്ങനൊരു ഓപ്ഷന്‍ വേണമെന്ന ആവശ്യം വന്നു എന്ന ചോദ്യം പ്രസക്തമാണ്, ജനിച്ചാലും മരിച്ചാലും ഫേസ്ബുക്കില്‍ പോസ്റ്റ് വരും. നമ്മുക്ക് പ്രിയപ്പെട്ട ഒരാളുടെ മരണത്തില്‍ ഏറെ ദു:ഖമുണ്ടെങ്കിലും ഇഷ്ടപ്പെട്ടു എന്ന അര്‍ത്ഥത്തില്‍ ലൈക്ക് ചെയ്യേണ്ടി വരുന്ന അവസ്ഥയാണ് അതിലും ദു:ഖം. ഈ സാഹചര്യത്തില്‍ ഡിസ്‌ലൈക്ക് ചെയ്യുന്നതാക്കും ഉചിതം.

ഇഷ്ടപ്പെട്ടാലും ഇലേല്ലും നിര്‍ബന്ധിച്ച് ലൈക്ക് ചെയ്യിപ്പിക്കുന്ന കൂട്ടുകാരോട് ഒന്നേ പറയാനുള്ളൂ, വേറെ വഴി ഇല്ലാത്തത് കൊണ്ടാ ലൈക്ക് ചെയ്തു കൊണ്ടിരുന്നേ ഇനി ആവര്‍ത്തിക്കില്ല...

English summary
Facebook is Finally Working on a 'Dislike' Button
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X