ഭാര്യയെ കൊന്ന് ചോരയൊലിക്കുന്ന ഫോട്ടോ ഫേസ്ബുക്കിലിട്ട ഭര്‍ത്താവിന് ജീവപര്യന്തം!
മിയാമി: ഭാര്യയെ വെടിവെച്ച് കൊന്ന ശേഷം സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കില്‍ കുറ്റം ഏറ്റുപറഞ്ഞ യുവാവിന് ജീവപര്യന്തം തടവുശിക്ഷ. അമേരിക്കയിലെ മിയാമി കോടതിയാണ് ഡെരക് മെദീന എന്ന എന്ന 33 കാരനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 2013 ആഗസ്തിലാണ് ഇയാള്‍ ഭാര്യയെ ക്രൂരമായി വെടിവെച്ച് കൊലപ്പെടുത്തിയത്.
സ്വന്തം വീട്ടിലെ അടുക്കളയില്‍ വെച്ച് എട്ട് തവണ ഇയാള്‍ ഭാര്യയുടെ നേര്‍ക്ക് നിറയൊഴിച്ചു. വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ഭാര്യ വീട്ടില്‍ വെച്ച് തന്നെ മരിച്ചു. ഭാര്യയുടെ ചോരയൊലിക്കുന്ന മൃതദേഹം സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ശേഷം ഡെരക് മെദീന കുറ്റം ഏറ്റുപറയുകയായിരുന്നു.

വര്‍ഷങ്ങളായി ഭാര്യ തന്നെ അപമാനിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവരുന്നു എന്നാണ് ഇയാള്‍ പറഞ്ഞത്. അടുക്കളയില്‍ വെച്ച് തന്നെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. ആത്മരക്ഷാര്‍ഥമാണ് താന്‍ ഭാര്യയെ വെടിവെച്ചത്. എന്നാല്‍ മെദീനയുടെ വാദങ്ങള്‍ പിന്നീട് അന്വേഷണ സംഘം തള്ളിക്കളയുകയായിരുന്നു.
27 കാരിയായ ഭാര്യയുടെ ചോരയൊലിക്കുന്ന മൃതദേഹം ഫേസ്ബുക്കിലിട്ടാണ് മെദീന നടന്ന സംഭവങ്ങള്‍ എല്ലാവരോടും പറഞ്ഞത്. ഇതിന് ശേഷം ഇയാള്‍ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഭാര്യയെ കൊന്ന താന്‍ ജയിലിലേക്കോ വധശിക്ഷയിലേക്കോ പോകുകയാണ് എന്ന് പറഞ്ഞ ശേഷമാണ് ഇയാള്‍ പോലീസില്‍ കീഴടങ്ങിയത്. ഇക്കാര്യം കൊണ്ട് തന്നെ ഈ കൊലപാതകം വളരെയധികം ശ്രദ്ധയാകര്‍ഷിച്ചിരുന്നു.












Click it and Unblock the Notifications