• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ഫേസ്ബുക്ക് വെറും 'ഫെയ്ക്ക് ബുക്ക്'; ഇങ്ങനെ പോയാൽ പണി കിട്ടും, വ്യാജന്മാർ ജാഗ്രതൈ!!!

  • By Desk

ഇപ്പോൾ വ്യാജന്മാരുടെ കാലമാണ്. ഫേസ്ബുക്കിലാണെങ്കിൽ വ്യാജന്മാരെ കൊണ്ട് നിരഞ്ഞിരിക്കുകയാണ്. അതുകൊണ്ട് തന്നെ പെൺകുട്ടികൾക്ക് അശ്ലീല മെസേജുകൾ അയക്കലും കമന്റിടലും ഇപ്പോൾ കൂടി വരികയും ചെയ്യുന്നുണ്ട്. ജനിച്ചുവീഴുന്ന കൊച്ചു കുട്ടിയുടെ പേരിൽ വരെ വ്യാജ അക്കൗണ്ടുകൾ ഉള്ള കാലമാണെന്ന് പറഞ്ഞാൽ തെറ്റുണ്ടാവില്ല. ഇത് സാധൂകരിക്കുന്ന കണക്കാണ് ഫേസ്ബുക്ക് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്.

തടവുകാരെകൊണ്ട് സർക്കാർ ഉണ്ടാക്കുന്നത് കോടികളുടെ ലാഭം; എറ്റവും കൂടുതൽ പണമെത്തുന്നത് കണ്ണൂരിൽ നിന്ന്

270 മില്ല്യൺ ഫേക്ക് അക്കൗണ്ടുകൾ ഉണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണം മുൻ വർഷത്തേതിനേക്കാൾ ആകെ രണ്ടു മുതൽ നാല് ശതമാനം വരെ മാത്രം വർധിച്ചപ്പോൾ വ്യാജ അക്കൗണ്ടുകളുടെ എണ്ണത്തിൽ എഴ് ശതമാനത്തിന്റെ വർധനയാണ് ഉണ്ടായത്. ഇത് അതിശയപ്പെടുത്തുന്നതും അതേപോലെ ഭയക്കേണ്ടതുമാണ്. ഇത്തരത്തിൽ വ്യാജ അക്കൗണ്ടുകൾ വർദ്ധിക്കുന്നതുകൊണ്ടുതന്നെ കൂടുതൽ നടപടികൾ സ്വീകരിക്കാൻ ഫേസ്ബുക്ക് അധികൃതർ ഒരുങ്ങുന്നതായാണ് വിവരം.

കടുത്ത നിബന്ധനകൾ

കടുത്ത നിബന്ധനകൾ

ഇനി മുതൽ വ്യാജ അക്കൗണ്ട് രൂപീകരിക്കാൻ സാധിക്കാത്ത വിധമായിരിക്കും അടുത്ത അപ്ഡേഷൻ എന്നും സൂചനയുണ്ട്. ഇനിമുതൽ കർശന പരിശോധനകൾക്ക് വിധേയമാക്കാനും ഉപയോക്താക്കൾ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങുന്നതിനു നൽകുന്ന വിവരങ്ങൾ വ്യാജമാണെങ്കിൽ അത് കണ്ടെത്തി നപടികൾ സ്വീകരിക്കാനുമുള്ള ഒരുക്കത്തിലാണ് ഫേസ്ബുക്ക് അധികൃതർ.

118 കോടിയിലേറെ ഉപഭോക്താക്കൾ

118 കോടിയിലേറെ ഉപഭോക്താക്കൾ

സ്വകാര്യ ഉടമസ്ഥതയിൽ ഉള്ള ഒരു സോഷ്യൽ നെറ്റ്‌വർക്കിംഗ് വെബ്‌സൈറ്റാണ് ഫേസ്‌ബുക്ക്. 2004ൽ ആരംഭിച്ച ഫേസ്‌ബുക്ക് 2015 ആഗസ്റ്റ് വരെയുള്ള കണക്കനുസരിച്ച 118 കോടി ഉപയോക്താക്കളുള്ള സൈറ്റാണ്.

ശരാശരി 130 സുഹൃത്തുക്കൾ

ശരാശരി 130 സുഹൃത്തുക്കൾ

ഓരോ ഉപയോക്താവിനും ശരാശരി 130 സുഹൃത്തുക്കൾ വീതമുണ്ട്. ഫേസ്‌ബുക്കിന്റെ ഉപയോക്താക്കളിൽ 70 ശതമാനവും അമേരിക്കക്ക് പുറത്താണ്. ഹാർവാർഡ് സർവ്വകലാശാല വിദ്യാർത്ഥികൾ ആയ മാർക്ക് സക്കർബർഗും, ദസ്ടിൻ മോസ്കൊവിത്സും, ക്രിസ് ഹ്യുസും ചേർന്നാണ്‌ ഈ വെബ്സൈറ്റ് ആരംഭിച്ചത്‌.

 വ്യക്തികളുടെ സാമൂഹികജീവിതത്തെ പല രീതിയിലും സ്വാധീനിച്ചു

വ്യക്തികളുടെ സാമൂഹികജീവിതത്തെ പല രീതിയിലും സ്വാധീനിച്ചു

ഫേസ്‌ബുക്ക് അടക്കമുള്ള സോഷ്യൽ നെറ്റ്‌വർക്കിംഗ് വെബ്‌സൈറ്റുകൾ വ്യക്തികളുടെ സാമൂഹികജീവിതത്തെ പല രീതിയിലും സ്വാധീനിച്ചിട്ടുണ്ട്. മുറിഞ്ഞു പോയ സൗഹൃദങ്ങളെയും ബന്ധങ്ങളെയും കൂട്ടി യോജിപ്പിക്കുവാൻ ഫേസ്‌ബുക്കിന് സാധിക്കാറുണ്ട്. ജോൺ വാട്സൺ എന്ന വ്യക്തിക്ക് 20 വർഷം മുൻപ് നഷ്ടപ്പെട്ട തന്റെ മകളെ അവളുടെ ഫേസ്‌ബുക്ക് പ്രൊഫൈൽ വഴിയായി കണ്ടെത്തുവാൻ സാധിച്ചത് അത്തരത്തിലുള്ള ഒരു സംഭവമാണ്.

കുടുംബ ബന്ധം

കുടുംബ ബന്ധം

അതേ സമയം, ചില പഠനങ്ങൾ കുടുംബബന്ധങ്ങളിലുണ്ടാകുന്ന വിള്ളലുകൾക്ക് ഫേസ്‌ബുക്കിനെ കുറ്റപ്പെടുത്തുന്നുണ്ട്. ദാമ്പത്യബന്ധത്തിലെ അവിശ്വസ്ത, വിവാഹമോചനം തുടങ്ങിയവക്ക് ഫേസ്‌ബുക്ക് കാരണമാകുന്നുവെന്ന നിലയിലുള്ള വാർത്തകളും ഉണ്ട്. എന്നാൽ ഈ വാർത്തകളുടെ നിജസ്ഥിതി ചോദ്യം ചെയ്യപ്പെട്ടിട്ടുമുണ്ട്.

ഫേസ്‌ബുക്ക് ഉപയോക്തൃകൂട്ടായ്മ

ഫേസ്‌ബുക്ക് ഉപയോക്തൃകൂട്ടായ്മ

അടുത്ത കാലത്ത് വിവിധ രാജ്യങ്ങളിൽ ഏകാധിപത്യ ഭരണകൂടങ്ങൾക്കെതിരെ യുവജനതയുടെ വൻപങ്കാളിത്തത്തോടെ നടന്ന വിപ്ലവങ്ങളുടെ മുഖ്യ ചാലകങ്ങളായി വർത്തിച്ചത് ഫേസ്‌ബുക്ക് അടക്കമുള്ള ഇന്റർനെറ്റ് മാധ്യമങ്ങളായിരുന്നു. ഇവയിൽ ഈജിപ്തിലെ ഏപ്രിൽ 6 യുവജനപ്രസ്ഥാനം തികഞ്ഞ ഒരു ഫേസ്‌ബുക്ക് ഉപയോക്തൃകൂട്ടായ്മ തന്നെയായിരുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇന്ത്യയിൽ മൂന്നാം സ്ഥാനം

ഇന്ത്യയിൽ മൂന്നാം സ്ഥാനം

ഗൂഗിൾ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ആൾക്കാർ ഉപയോഗിക്കുന്ന സൈറ്റ് ആണ് ഫേസ്‌ബുക്ക്. ഇന്ത്യയിൽ ഇതിന് മൂന്നാം' സ്ഥാനമാണുള്ളത്. ഇന്ത്യയിലെ സോഷ്യൽ നെറ്റ്വർക്കിംഗ് ഉപയോക്താക്കൾക്ക് സ്വന്തം ഭാഷയിൽ തന്നെ ആശയവിനിമയം നടത്താനുള്ള സംവിധാനവുമായാണ് ഫേസ് ബുക്ക് ഇന്ത്യയിൽ രംഗത്തെത്തിയിരിക്കുന്നത്.

മാർക്ക് സക്കർബർഗ്

മാർക്ക് സക്കർബർഗ്

ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ധനികരിൽ ഒരാൾ കൂടിയാണ് മാർക്ക് സക്കർബർഗ്. ഫേസ്‌ബുക്കിന്റെ വളർച്ച അമ്പരപ്പിക്കുന്നതായിരുന്നു. ഇന്ന് ഫേസ്‌ബുക്കിന്റെ ചുവടു പിടിച്ച് ധാരാളം സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റുകൾ ഉണ്ട്.

English summary
Already under the lens for its role in Russia's meddling into the 2016 US election, Facebook has admitted that up to 270 million accounts on the platform are either fake or duplicate. The social media giant this week released its third-quarter earning and buried in those results, it disclosed that there are tens of millions more fake and duplicate accounts than it had previously thought, The Telegraph reported on Saturday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more