സൈബര്‍ അക്രമത്തിനെതിരെ പുതിയ ഫീച്ചറുമായി ഫേസ്ബുക്ക്; ആദ്യമായി അവതരിപ്പിക്കുന്നത് ഇന്ത്യയില്‍
വാഷിംഗ്ടണ്‍: ഫേസ്ബുക്ക് അൗൈണ്ട് നഷ്ടമായവര്‍ നിരാശപ്പെടേണ്ട പുതിയ ഫീച്ചറുമായി ഫേസ്ബുക്ക് വരുന്നു. അമേരിക്കയിലെ ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ക്കാണ് പുതിയ ഫീച്ചര്‍ ഒരുക്കിയിരിക്കുന്നതെന്നാണ് ഫേസ്ബുക്ക് അറിയിച്ചത്.
നഷ്ടപ്പെട്ട്‌പോയ അക്കൗണ്ട് എങ്ങനെ വീണ്ടെടുക്കും എന്നറിയാത്തവര്‍ക്ക് വളരെ പ്രയോജനമായിരിക്കും ഇതെന്ന് ഫേസ്ബുക്ക് അധികൃതര്‍ അറിയിച്ചു. നിയുക്ത റിലേഷന്‍ഷിപ്പ് മാനേജരല്ലാത്തവരുമായി ഫേസ്ബുക്ക് ഇതിന്റെ പരീക്ഷണം ആരംഭിച്ച് കഴിഞ്ഞു.

ലോകമെമ്പാടുമുള്ള ഇംഗ്ലീഷ് സംസാരിക്കാന്‍ കഴിവുള്ളവര്‍ക്ക് വേണ്ടി അവരുടെ ഫേസ്ബുക്ക് അക്കൗണ്ട് ലോക്കായിപോയാല്‍ എങ്ങനെ റിക്കവര്‍ ചെയ്‌തെടുക്കാം എന്ന് അറിയുന്നതിനായി ഒരു ലൈവ് ചാറ്റ് എന്ന പരീക്ഷണം ആരംഭിച്ചിട്ടുണ്ട്. അസാധാരണമായ പ്രവര്‍ത്തനം കാരണം അക്കൗണ്ട് തുറക്കാന്‍ സാധിക്കാത്തവര്‍ക്കോ കമ്മ്യൂണിറ്റി സ്റ്റാന്‍ഡോറ്ഡ് ലംഘനത്തിന്റെ ഫലമായി അക്കൗണ്ട് തുറക്കാന്‍ കഴിയാത്തവര്‍ക്കുമാണ് ആദ്യമായി ഫീച്ചര്‍ പുറത്തിറക്കുന്നത്.

അക്കൗണ്ട് വീണ്ടെടുക്കുന്നതിനായി സഹായിക്കാന്‍ ആളുകളുമുണ്ടാകും. ഈ ആളുകളുമായി നടത്തുന്ന ഓണ്‍ലൈന്‍ തത്സമയ സംഭാഷണത്തിലൂടെയാണ് നമ്മുടെ അക്കൗണ്ടുകള്‍ വീണ്ടെടുക്കുന്നത്. അക്കൗണ്ട് തിരിച്ച് ലഭിച്ചയുടന്‍ ഫേസ്ബിുക്ക് ഇന്‍സ്റ്റഗ്രാം സുഹൃത്തുക്കള്‍ക്ക് നോട്ടിഫിക്കേഷനും പോകും. അക്കൗണ്ട് ബ്ലോക്ക് ആവുകയോ, അക്കൗണ്ട് തുറക്കാന്‍ സാധിക്കാതെ വരികയോ ചെയ്യുന്ന ഘട്ടത്തില്‍ ഫേസ്ബുക്ക് ഒരു പോപ്പപ് മെസേജ് കാണിക്കും.

അതില്‍ ചാറ്റ് വിത്ത് അസ് എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്ത് കഴിഞ്ഞാല്‍ അത് ഫേസ് ബുക്ക് ഉപഭോക്തൃ സേവന കേന്ദ്രവുമായി ബന്ധിപ്പിക്കും. തുടര്‍ന്ന് ചാറ്റ് ചെയ്യാനുള്ള പേജ് തുറന്ന് വരും. പിന്നീട് ഒരു കസ്റ്റമര്‍ കെയര്‍ പ്രതിനിധി നമ്മുടെ അക്കൗണ്‍് വീണ്ടെടുക്കാനായി സഹായിക്കുകയും ചെയ്യും. ഇതാണ് ഈ ഫീച്ചറിന്റെ രീതി.

ഇതിന് പുറമെ പോസ്റ്റിന് കീഴെ വരുന്ന അശ്ലീലമായ കമന്റ് ഫില്‍റ്റര്‍ ചെയ്യാനുള്ള ഓപ്ഷനും കൂടി ഫേസ്ബുക്ക് പുറത്തിറക്കുന്നുണ്ട്. അത് പുതിയ നിബന്ധനകളെ അടിസ്ഥാനമാക്കിയുള്ളതാണ്. ആ നിബന്ധന പ്രകാരം അല്ലാത്ത കമന്റുകളില് വരുന്ന ചിത്രങ്ങളും സന്ദേശങ്ങളും ഒട്ടോമാറ്റിക്കായി മായുകയാണ് ചെയ്യുക. അതേസമയം ആ മാഞ്ഞ കമന്റുകളുടെ സ്ഥാനത്ത് ഹിഡന്‍ എന്നാണ് കാണിക്കുക.

സൈബറിടങ്ങളില്‍ നേരിടുന്ന അക്രമങ്ങളെ ഒഴിവാക്കാനാണ് ഫേസ്ബുക്ക് ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത്. ഇന്ത്യയിലാണ് ഇത് ആദ്യമായി അവതരിപ്പിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ഫേസ്ബുക്ക് പ്രൊട്ടക്ഷന്‍ ടൂള്‍ പ്രവര്‍ത്തനക്ഷമമാക്കാനും, രണ്ട് തവണ ഒതന്റിക്കേഷന്‍ നടത്തുന്നതിലൂടെ ഇത് ഒരു സുരക്ഷാ വലയം തീര്‍ക്കുമെന്നും അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications