ഫേസ്ബുക്ക് ലൈക്ക് പറ്റിച്ച പണി യുവാവിനെ ജയിലിലാക്കി!!!
ഫ്‌ളോറിഡ: ഫേസ്ബുക്ക് ലൈക്ക് യുവാവിനെ തിരിച്ച് ജയിലിലെത്തിച്ചു. ഒരു കേസില്‍ യുവാവിനെതിരെ സാക്ഷി പറഞ്ഞ യുവതിയുടെ ഫോട്ടോ ഫേസ്ബുക്കില്‍ ലൈക്ക് ചെയ്തതാണ് അറസ്റ്റിനുള്ള കാരണം. മെയ്‌ഡെ കുറ്റക്കാരനായ കൊലപാതക കേസിന്റെ വിചാരണ നടന്നുകൊണ്ടിരിക്കെ തനിക്കെതിരെ സാക്ഷി പറഞ്ഞ യുവതിയെ സ്വാധീനിക്കുന്നതിനുള്ള ശ്രമവും ഇയാള്‍ നടത്തിയെന്ന് ആരോപണമമുണ്ട്.
വെസ്റ്റ് ബാം ബീച്ച് ജഡ്ജി ക്രിസ്റ്റ മാര്‍ക്‌സാണ് പോള്‍ മെയ്ഡ ജൂനിയര്‍ എന്ന യുവാവിനെ ജയിലിലടക്കാന്‍ ഉത്തരവിട്ടത്. മുന്‍ കാമുകി ബിയാന്‍ക ഫിച്ചലുമായി യാതൊരു ബന്ധവും പുലര്‍ത്തരുതെന്ന കോടതി വിധി ലംഘിച്ചതിനാണ് യുവാവിനെ ജയിലിലടച്ചത്. കഴിഞ്ഞ മാസമായിരുന്നു സംഭവം.

മെയ്ഡയ്‌ക്കെതിരെയുള്ള കൊലപാതക്കേസിലെ മുഖ്യ ദൃക്‌സാക്ഷിയാണ് മെയ്‌ഡെന്റെ കാമുകി ബിയാങ്ക. 65കാരനായ ജോര്‍ജ്ജ് മൊറീലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാള്‍. 2014 ഏപ്രിലിലിരുന്നു സംഭവം. നിലവില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന മെയ്‌ഡെയെ ഇതോടെ ജയിലിലേക്ക് മാറ്റും.












Click it and Unblock the Notifications