ഫേസ്ബുക്ക് ദാമ്പത്യം തകര്‍ക്കുന്ന ബുള്‍ഡോസര്‍!
സാന്‍ഫ്രാന്‍സിസ്‌കോ: സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ മനുഷ്യരുടെ ജീവിതത്തില്‍ എത്രമാത്രം സ്വാധീനം ചെലുത്തുന്നുണ്ടെന്ന് നമുക്ക് ഓരോരുത്തര്‍ക്കും അറിയാം. എന്നാല്‍, സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ നിങ്ങള്‍ക്ക് വില്ലനാകുമെന്നാണ് പറയുന്നത്. ഫേസ്ബുക്ക് ദാമ്പത്യം തകര്‍ക്കുന്ന ബുള്‍ഡോസര്‍ എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാം.
ദാമ്പത്യ ജീവിതത്തെ പെട്ടെന്ന് താറുമാറാക്കാന്‍ ഫേസ്ബുക്ക് കാരണമാകുന്നുവെന്നാണ് യുഎസില്‍ നിന്നുള്ള പുതിയ വിവരം. വിവാഹം കഴിക്കുന്നതിനുമുന്‍പ് പ്രണയം ഇല്ലാത്തവര്‍ ഉണ്ടാകുമോ എന്നു ചോദിച്ചാല്‍ ചുരുക്കം ചിലര്‍ക്ക് മാത്രമേ ഇല്ല എന്ന ഉത്തരം ഉണ്ടാകുകയുള്ളൂ. എന്നാല്‍, വിവാഹം കഴിഞ്ഞാല്‍ പഴയ ബന്ധങ്ങള്‍ കൊണ്ടുപോകുന്നവരും ഇല്ലാതില്ല.

ഫേസ്ബുക്ക് പോലുള്ള സൈറ്റുകളിലൂടെയാണ് മുന്‍കാല കാമുകീ-കാമുകന്മാരുമായുള്ള ബന്ധം പലരും പുതുക്കുന്നത്. അവര്‍ എന്തു ചെയ്യുന്നു, അവര്‍ എന്തു പോസ്റ്റിടുന്നു എന്ന പരിശോധനകളാണ് ഫേസ്ബുക്കിലൂടെ നടക്കുന്നതെന്ന് പ്രൊഡക്ട് മാനേജര്‍ കെല്ലി വിന്‍ഡേഴ്‌സ് വ്യക്തമാക്കുന്നു. പിന്നീട് മെസേജുകളിലൂടെ അവരുമായി ദമ്പതികള്‍ ബന്ധം പുതുക്കുന്നു.
ബന്ധം പുതുക്കാനുള്ള ഒരു ഉപകരണമാകുകയാണ് ഫേസ്ബുക്ക് എന്നാണ് പറയുന്നത്. ഈ ബന്ധം ദീര്‍ഘകാലം നിലനില്‍ക്കുന്നുമില്ല. ഫേസ്ബുക്കില്‍ പഴകാല പങ്കാളിയെ ദമ്പതികള്‍ അണ്‍ഫ്രണ്ട് ചെയ്യുന്നുണ്ടെങ്കിലും ഇവരുമായി ബന്ധങ്ങള്‍ മറ്റ് വഴികളിലൂടെ നടത്തുന്നുണ്ടെന്നാണ് പറയുന്നത്.
അവരുടെ പ്രൊഫൈല്‍ ചിത്രങ്ങള്‍ കാണാനും മറ്റും ഇവര്‍ ഫേസ്ബുക്കാണ് ഉപയോഗിക്കുന്നത്. ഇത്തരം ബന്ധങ്ങളും പ്രവൃത്തികളും വളരുന്നതോടൊപ്പം ദാമ്പത്യ ജീവിതവും പെട്ടെന്ന് നശിക്കുമെന്നാണ് കെല്ലി വിന്‍ഡേഴ്‌സ് പറയുന്നത്.












Click it and Unblock the Notifications