Get Updates
Get notified of breaking news, exclusive insights, and must-see stories!

പാക് പ്രതിരോധവകുപ്പിനെ മുട്ടുകുത്തിച്ച് മലയാളികള്‍

കൊടുത്താല്‍ പണി കൊല്ലത്തും കിട്ടുമെന്ന കാര്യം ഉറപ്പാണ്. സച്ചിനെ അറിയില്ലെന്നു പറഞ്ഞ മരിയ ഷറപ്പോവയെയും മംഗള്‍യാന്‍ ദൗത്യയെ കളിയാക്കിയ ന്യൂയോര്‍ക്ക് ടൈംസിനെയും മുട്ടുകുത്തിച്ചവരാണ് മലയാളികള്‍. ദേ ഇപ്പോള്‍ പണി കിട്ടിയിരിക്കുന്നത് പാകിസ്ഥാന്റെ പ്രതിരോധവകുപ്പിനാണ്. മോഹന്‍ലാലിന്റെ വെബ്‌സൈറ്റ് പേജ് ഹാക്ക് ചെയ്തതിലുളള മലയാളികളുടെ പ്രതിഷേധമാണ് പാക് പ്രതിരോധവകുപ്പിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് നിറയ...

മോഹന്‍ലാലിന്റെ വെബ്‌സൈറ്റ് പേജ് ഹാക്ക് ചെയ്ത സൈബര്‍ വാരിയേഴ്‌സ് എന്ന സംഘം സൈറ്റില്‍ പാകിസ്ഥാന്റെ പതാകയുടെ ചിത്രം നല്‍കുകയും ഫ്രീ വാരിയേഴ്‌സ് എന്ന് കുറിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ശക്തമായി പ്രതികരിച്ചിരിക്കുകയാണ് മലയാളികള്‍. മലയാളത്തിലും ഇംഗ്ലീഷിലും മംഗ്ലീഷിലുമെല്ലാമായി നിരവധി കമന്റുകളാണ് പേജില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

fb

ലാലേട്ടനെ തൊട്ടുകളിക്കരുത്, ഇന്ത്യയുടെ ക്ഷമയാണ് പാകിസ്ഥാന്‍ തുടങ്ങി ഒട്ടനവധി കമന്റുകളാണ് പേജിലെ പോസ്റ്റുകളില്‍ നിറഞ്ഞിരിക്കുന്നത്. മോഹന്‍ലാലിന്റെ വെബ്‌സൈറ്റ് പുനസ്ഥാപിച്ചപ്പോള്‍ത്തന്നെ കമന്റിടലും തുടങ്ങിയിരുന്നു. ഒടുവില്‍ പേജ് കൈകാര്യം ചെയ്യുന്നവര്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. എങ്കിലും മലയാളികളുടെ പ്രതികരണങ്ങള്‍ തുടരുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+