കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്കില്‍ പ്രവാചകനിന്ദ: സക്കര്‍ബര്‍ഗിന് വധഭീഷണി

Google Oneindia Malayalam News

കാലിഫോര്‍ണിയ: പാകിസ്താനില്‍ നിന്നുള്ള മുസ്ലിം തീവ്രവാദികള്‍ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ഫേസ്ബുക്ക് സി ഇ ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്. ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് വെബ്‌സൈറ്റായ ഫേസ്ബുക്കിലൂടെയാണ് സക്കര്‍ബര്‍ഗ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രവാചകനെ നിന്ദിക്കുന്ന പരാമര്‍ശങ്ങള്‍ ഫേസ്ബുക്കില്‍ നിന്നും നീക്കം ചെയ്തില്ലെങ്കില്‍ കൊല്ലുമെന്നായിരുന്നു ഭീഷണി.

പ്രവാചകനിന്ദ ആരോപിച്ച് പാരീസിലെ ആക്ഷേപ ഹാസ്യ പ്രസിദ്ധീകരണമായ ചാര്‍ലി ഹെബ്‌ഡോയുടെ ഹെഡ് ഓഫീസില്‍ തീവ്രവാദികള്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് സക്കര്‍ബര്‍ഗ് തനിക്കെതിരെയും ഭീഷണി ഉള്ള കാര്യം പുറത്തുവിട്ടത്. ഒരു പറ്റം തീവ്രവാദികള്‍ ലോകത്ത് എല്ലാവരുടെയും അഭിപ്രായങ്ങള്‍ നിശബ്ദമാക്കാന്‍ ശ്രമം നടത്തുകയാണ്. ഇത് അനുവദിക്കാന്‍ പറ്റില്ല.

mark-zuckerberg

ഫേസ്ബുക്കില്‍ അത് നടക്കാന്‍ ഞാന്‍ ഒരിക്കലും അനുവദിക്കില്ല. ഓരോരുത്തര്‍ക്കും പേടിയില്ലാതെ അഭിപ്രായങ്ങള്‍ പറയാനുള്ള ഇടമാണ് ഞാന്‍ ഉറപ്പുനല്‍കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആളുകള്‍ ഫേസ്ബുക്കിലൂടെ തങ്ങളുടെ അഭിപ്രായങ്ങള്‍ പറയുന്നു. ഓരോ രാജ്യത്തെയും നിയമങ്ങള്‍ ഞങ്ങള്‍ പാലിക്കുന്നുണ്ട്. എന്നാല്‍ ആരെന്ത് പറയണം എന്ന് ആജ്ഞാപിക്കാന്‍ ഒരു രാജ്യത്തെയും ഒരു സംഘടനയെയും അനുവദിക്കില്ല.

ഒരു ലക്ഷത്തില്‍പ്പരം പേരാണ് സക്കര്‍ബര്‍ഗിന്റെ പോസ്റ്റ് ലൈക്ക് ചെയ്തത്. കമന്റുകളും ഷെയറുകളും വേറെ. ഫേസ്ബുക്കിലെ പോസ്റ്റിനെ തുടര്‍ന്ന് പാകിസ്താനില്‍ നിന്നുള്ള ഫേസ്ബുക്ക് യൂസര്‍മാര്‍ സക്കര്‍ബര്‍ഗിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. ഒരാള്‍ നടത്തിയ ഭീഷണിക്ക് പാകിസ്താനെ മൊത്തം സംശയത്തിന്റെ നിഴലിലാക്കുകയാണ് സക്കര്‍ബര്‍ഗ് എന്നാണ് ആരോപണം. കമന്റുകളോടും സക്കര്‍ബര്‍ഗ് പ്രതികരിക്കുന്നുണ്ട്.

English summary
Facebook owner Mark Zuckerberg reveals, Pak militant had threatened him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X