Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫേസ്ബുക്കിന്റെ പുതിയ ഓഫീസ് കാണണോ... ഞെട്ടും!

കാലിഫോര്‍ണിയ: ഫേസ്ബുക്ക് ഓരോ ദിവസവും ഉപയോക്താക്കള്‍ക്ക് പുതുമകള്‍ സമ്മാനിച്ചുകൊണ്ടിരിക്കുകയാണ്. കാലത്തിനനുസരിച്ച് മാറ്റങ്ങള്‍വരുത്തുന്നതുകൊണ്ട് തങ്ങള്‍ പിന്തള്ളപ്പെട്ട് പോകുമെന്ന ഭയമൊന്നും മാര്‍ക്ക് സുക്കര്‍ബര്‍ഗിനും കൂട്ടര്‍ക്കും ഇല്ല.

എന്നാല്‍ ഫേസ്ബുക്കിന്റെ പുതിയ സേവനത്തെക്കുറിച്ചല്ല ഇപ്പോള്‍ പറയാന്‍ പോകുന്നത്. അവരുടെ പുതിയ ഓഫീസിനെ കുറിച്ചാണ്. ഞെട്ടിക്കുന്നതാണ് സുക്കര്‍ ബര്‍ഗിന്റെ കാഴ്ചപ്പാടുകള്‍.

Faceboo Office

ആയിരം പേര്‍ക്ക് ഒരുമിച്ച് ജോലി ചെയ്യാന്‍ പറ്റുന്ന ഒരു കെട്ടിടമാണിത്(ഇങ്ങനെ എത്ര കെട്ടിടങ്ങള്‍ കണ്ടിട്ടുണ്ട് എന്ന് പറഞ്ഞ് പുച്ഛിച്ച് തള്ളണ്ട). എന്നാല്‍ ഈ ആയിരം പേര്‍ക്കുമിടയില്‍ മതിലുകളുടെ തടസ്സം ഉണ്ടാകില്ല. പൂര്‍ണമായും തുറന്ന ഒറ്റമുറിയാണിത്.

Today we moved into our new Facebook building in Menlo Park, California.Our goal was to create the perfect engineering...

Posted by Mark Zuckerberg on Monday, 30 March 2015

ഇതുകൊണ്ട് തീര്‍ന്നില്ല. ഈ കെട്ടിടത്തിന്റെ മേല്‍ക്കൂര എത്രയുണ്ടെന്നറിയാമോ... ഒമ്പത് ഏക്കര്‍. ഈ ഒമ്പത് ഏക്കറില്‍ ഒരുഗ്രന്‍ പൂന്തോട്ടവും, ആളുകള്‍ക്ക് നടക്കാനും ഇരിക്കാനും ഒക്കെ ഉള്ള സംവിധാനങ്ങളും ഉണ്ട്.

കാലിഫോര്‍ണിയയിലെ മെന്‍ലോ പാര്‍ക്കിലാണ് ഈ ഓഫീസ്. ആളുകള്‍ക്ക് ഒരുമിച്ചിരിക്കാനും സന്തോഷത്തോടെ ജോലി ചെയ്യാനും ആണ് ഇങ്ങനെ ഒരു ഓഫീസ് തയ്യാറാക്കിയിരിക്കുന്നതെന്നാണ് സുക്കര്‍ബര്‍ഗ് തന്റെ ഫേസ്ബുക്ക് പേജില്‍ പറയുന്നത്. അതിരുകളില്ലാത്ത സോഷ്യല്‍ മീഡിയ ലോകം പോലെ അതിരുകളില്ലാത്ത ഒരു ഓഫീസ്.

മാര്‍ച്ച് 31 നാണ് പുതിയ ഓഫീസിലേക്ക് മാറിയത്. ഓഫീസിന്റെ കൂടുതല്‍ ചിത്രങ്ങള്‍ ഉടന്‍ പുറത്ത് വിടുമെന്ന ഉറപ്പും നല്‍കുന്നുണ്ട് സുക്കര്‍ബര്‍ഗ്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+