ഓര്‍ക്കാന്‍ ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ഫേസ്ബുക്ക് വാളില്‍ കയറി വരുന്നത് ഇനി മുതല്‍ തടയാം...
ലണ്ടന്‍: ഫേസ്ബുക്ക് വാളില്‍ നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത പോസ്റ്റുകള്‍ ഒഴിവാക്കണമെന്ന് ആഗ്രഹിച്ചിട്ടുണ്ടോ? ഫേസ്ബുക്ക് അതിനും പരിഹാരം കണ്ടെത്തി. നിങ്ങള്‍ കാണാന്‍ ആഗ്രഹിക്കാത്ത ഫോട്ടോകളും ഫ്രണ്ട്ഷിപ്പുകളും ഇനി മുതല്‍ വാളില്‍ പ്രത്യക്ഷപ്പെടില്ല.
'ഓണ്‍ ദിസ് ഡേ' എന്നു ഓപ്ഷനാണ് ഇതിനു വേണ്ടി ഫേസ്ബുക്ക് കണ്ടെത്തിയിരിക്കുന്നത്. മാര്‍ച്ച് മാസം മുതലാണ് പുതിയ ഓപ്ഷന്‍ ആക്ടീവ് ആകുന്നത്. ഈ ഓപ്ഷനില്‍ നിങ്ങള്‍ കാണാന്‍ ആഗ്രഹിക്കാത്ത വ്യക്തിയുടെ പേരോ തിയ്യതിയോ നല്‍കിയാല്‍ മതി ബാക്കി കാര്യങ്ങള്‍ ഫേസ്ബുക്ക് നോക്കി കോളും.

ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത കാര്യങ്ങളും മനസ്സിനെ വിഷമിപ്പിക്കുന്ന കാര്യങ്ങളും പുതിയ ഓപ്ഷനിലൂടെ വേണ്ടെന്നു വെയ്ക്കാം.
കഴിഞ്ഞ മാസത്തിലാണ് അണ്‍ലൈക്ക് ബട്ടന്‍ കൊണ്ടുവരുന്നു എന്ന വാര്‍ത്ത ഫേസ്ബുക്ക് പുറത്തു വിട്ടത്. മനസ്സിനു വേദന നല്‍ക്കുന്ന പോസ്റ്റുകള്‍ക്കും ലൈക്ക് അടിക്കാന്‍ നിര്‍ബന്ധിതരാക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ യൂസേഴ്‌സിന്റെ പ്രത്യേക ആവശ്യപ്രകാരമായിരുന്നു ഇത്.












Click it and Unblock the Notifications