കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവസാനം ഫേസ്ബുക്ക് മാപ്പുപറഞ്ഞു

Google Oneindia Malayalam News

അക്കൗണ്ട് തുടങ്ങുമ്പോള്‍ യഥാര്‍ഥ പേര് തന്നെ ഉപയോഗിക്കണമെന്ന നിര്‍ബന്ധം അവസാനം ഫേസ്ബുക്ക് ഉപേക്ഷിച്ചു. ഇതുമൂലം ഉപഭോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് ഫേസ്ബുക്ക് മാപ്പും പറഞ്ഞു.

യഥാര്‍ഥ പേരുകള്‍ ഉപയോഗിക്കാത്തതിന്റെ പേരില്‍ ട്രാന്‍സ്‌ജെന്‍ഡര്‍, ഡ്രാഗ്ക്വീന്‍, എല്‍.ജി.ബി.ടി. വിഭാഗത്തില്‍പ്പെട്ടവരുടെ അക്കൗണ്ടുകള്‍ ഫേസ്ബുക്ക് റദ്ദാക്കിയിരുന്നു. അക്കൗണ്ടില്‍ സ്വന്തം പേര് തന്നെ ഉപയോഗിക്കണമെന്ന നിയമം കര്‍ശനമാക്കകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനെതിരെ വന്‍ പ്രതിഷേധമാണ് ഉണ്ടായത്. ഈ സാഹചര്യത്തിലാണ് തീരുമാനം ഉപേക്ഷിച്ച് ഈ വിഭാഗത്തോട് ഫേസ്ബുക്ക് മാപ്പ് പറഞ്ഞത്.

facebook

വ്യാജപേരുകളില്‍ അക്കൗണ്ട് തുടങ്ങുന്നതു മൂലമുളള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ ആയിരുന്നു ഇത്തരമൊരു നയം ഫേസ്ബുക്ക് ആലോചിച്ചത്. പീഡനത്തിന് ഇരയാകുന്നവര്‍, ജഡ്ജിമാര്‍, സാമൂഹ്യപ്രവര്‍ത്തകര്‍ തുടങ്ങി നിരവധി പേര്‍ സ്വന്തം പേരില്‍ അക്കൗണ്ട് തുടങ്ങുന്നതിലെ ബുദ്ധിമുട്ടുകള്‍ വ്യക്തമാക്കിയിരുന്നു. അക്കൗണ്ട് തുടങ്ങാന്‍ യഥാര്‍ഥ പേര് നിര്‍ബന്ധമില്ലെങ്കിലും ഇനി മുതല്‍ വെരിഫിക്കേഷനുകള്‍ കര്‍ശനമായിരിക്കും.

English summary
Facebook apologized for the misunderstandings about its policy requiring users to use their “real name” on the social network. Real-name policy" led to LGBT users being blocked from their accounts.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X