കുട്ടികളെ അശ്ലീല വാക്കുപയോഗിച്ച് തെറിപറഞ്ഞ നഴ്സറി നഴ്സിനെ സസ്പെന്‍ഡ് ചെയ്തു
ലണ്ടന്‍: നഴ്സറി ക്ലാസിലെ കുട്ടികളെ അശ്ലീല വാക്കുപയോഗിച്ച് തെറിപറഞ്ഞ നഴ്സറി നഴ്സിനെ അധികൃതര്‍ സസ്പെന്‍ഡ് ചെയ്തു. സ്കോട്ലന്‍ഡിലെ മദര്‍വെല്‍ ടൗണിലെ ഒരു നഴ്സറി സ്കൂളിലെ നഴ്സായ ഹെയ്ലി നീസണ്‍ ആണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവാദത്തിലായത്.
പതിനെട്ടുകാരിയായ പെണ്‍കുട്ടി ഫോര്ജ്വുഡ് നഴ്സറി സെന്ററില്‍ ജോലിയില്‍ പ്രവേശിച്ച് ആദ്യത്തെ ദിവസം തന്നെയാണ് സംഭവം. ആദ്യദിവസം റൂമില്‍ മടങ്ങിയെത്തിയശേഷം അവര്‍ തന്റെ അനുഭവം ഫേസ്ബുക്കില്‍ കുറിച്ചിടുകയായിരുന്നു. കുട്ടികള്‍ തന്നെ കടിക്കുകയും, അടിക്കുകയും ഒക്കെ ചെയ്തെന്നു പറഞ്ഞ ഹെയ്ലി അവരെ അശ്ലീല വാക്കുകള്‍ കൊണ്ട് വിശേഷിപ്പിക്കുകയും ചെയ്തു.

നഴ്സിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട ഒരു കുട്ടിയുടെ അമ്മയാണ് ഇതിനെതിരെ ആദ്യം രംഗത്തെത്തിയത്. ഇതോടെ സംഭവം മറ്റ് രക്ഷിതാക്കളും ഏറ്റെടുക്കുകയായിരുന്നു. തങ്ങളുടെ കുട്ടികളെ നഴ്സ് വിശേഷിപ്പിച്ച വാക്കുകള്‍ കണ്ട് താന്‍ ഞെട്ടിപ്പോയെന്ന് ഒരു മാതാവ് പറയുന്നു. ഇവര്‍ പിന്നീട് നഴ്സിനെതിരെ നടപടി ആവശ്യപ്പെട്ട് അധികൃതരെ സമീപിച്ചു.
രണ്ടും മൂന്നും വയസുള്ള കുട്ടികളാണ് നഴ്സറിയിലുള്ളത്. അവിടുത്തെ ജീവനക്കാരില്‍ വിശ്വാസം അര്‍പ്പിച്ച് വലിയൊരു തുക ഫീസായി നല്‍കുകയും ചെയ്യുന്നു. എന്നാല്‍, ചെറിയ കുട്ടികളുടെ കുസൃതികള്‍ പോലും സഹിക്കാന്‍ കഴിയാത്ത ഒരു നഴ്സിനെ തങ്ങള്‍ എങ്ങിനെയാണ് വിശ്വസിക്കുകയെന്ന് അമ്മമാര്‍ ചോദിക്കുന്നു. രക്ഷിതാക്കളുടെ കൂട്ടായ പരാതിയെ തുടര്‍ന്ന് അധികൃതര്‍ ഹെയ്ലിയെ പിന്നീട് സസ്പെന്‍ഡ് ചെയ്തു.
-
'മീനാക്ഷിയെ കളഞ്ഞില്ലേ, ആർക്ക് വേണ്ടിയാണ് ഈ സമ്പാദിച്ച് കൂട്ടുന്നത്; മഞ്ജു വാര്യർക്ക് അധിക്ഷേപം..മറുപടി -
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക -
എണ്ണവില 150 ഡോളര്‍ കടക്കുമോ? എങ്കില്‍ പിന്നെ സ്വര്‍ണം വാങ്ങിവെച്ചവരെ കാത്തിരിക്കുന്നത് വന്‍ നഷ്ടം! -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
ദിലീപ് ആണ് ആള്, പണികൊടുത്തിരിക്കും എന്ന് അറിയാം';ദിലീപ്-വിനയൻ വീഡിയോ വൈറൽ..കമൻ്റുകൾ -
മമ്മൂട്ടി ദുഷ്ടനല്ല, അങ്ങോട്ട് പേടിപ്പിച്ചാൽ പേടിക്കും..ഇതൊക്കെ നമ്മൾ അനുഭവിച്ചതാണ്': ഗണേഷ് കുമാർ -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ -
സര്‍ക്കാര്‍ ജീവനക്കാരേക്കാള്‍ അധികശമ്പളം കെഎസ്ഇബി ജീവനക്കാര്‍ക്ക് നല്‍കേണ്ടതില്ല: സംസ്ഥാന സര്‍ക്കാര്‍ -
'പാവം' ഗുണ്ടകൾക്ക് പോലും ഈ നാട്ടിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയി, അനുഭവിച്ചേ പോകൂ; സന്തോഷ് പണ്ഡിറ്റ് -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
തനിച്ച് മല്‍സരിക്കും എന്ന് എസ്ഡിപിഐ; 111 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളായി, 'ബിജെപിയെ ഒറ്റപ്പെടുത്തണം' -
കൈനിറയെ പണം ലഭിക്കും... പലവഴിക്ക് ആസ്തി കൂടും; മഹാലക്ഷ്മിയുടെ അനുഗ്രഹത്തില്‍ രാജയോഗം












Click it and Unblock the Notifications