കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ് ബുക്കില്‍ വീണ്ടും വീഡിയോ നിയന്ത്രണം

  • By Meera Balan
Google Oneindia Malayalam News

ലണ്ടന്‍: അസ്വസ്തത ഉളവാക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്യാമെന്ന് ഉടമകള്‍ പറഞ്ഞിന് തൊട്ടു പിന്നാലെ തീരുമാനം മാറ്റി.ചൊവ്വാഴ്ചായാണ് സൈറ്റില്‍ ശിരഛേദം ചെയ്യപ്പെട്ട സ്ത്രീയുടെ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്യപ്പെട്ടത്. തുടര്‍ന്ന് തങ്ങളുടെ സൈറ്റില്‍ ഇത്തരം ദൃശ്യങ്ങള്‍ അനുവദനീയമാണെന്നായിരുന്നു ഫേസ് ബുക്ക് വക്താക്കള്‍ പറഞ്ഞത്.

റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ദൃശ്യങ്ങള്‍ പരിശോധിയ്ക്കുമെന്നും അനുസൃതമായ നടപടി സ്വീകരിയ്ക്കുമെന്നും ഫേസ് ബുക്ക് വക്താക്കള്‍ അറിയിച്ചു. ദൃശ്യങ്ങള്‍ക്കുണ്ടായിരുന്ന നിരോധനം ഫേസ് ബുക്ക് മാറ്റിയത് കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. അസ്വസ്തതയുളവാക്കുന്ന ദൃശ്യങ്ങള്‍ക്കുണ്ടായിരുന്ന നിരോധനം നീക്കിയത് തെറ്റായ നടപടിയായിരുന്നുവെന്നാണ് ഫേസ് ബുക്കിന്റെ ഇപ്പോഴത്തെ നിലപാട്.

Face Book

ഫേസ് ബുക്കിന്റെ തീരുമാനത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ കുററപ്പെടുത്തിയിരുന്നു. 13 വയസ്സുമുതലുള്ളവര്‍ക്ക് ഫേസ് ബുക്കില്‍ അക്കൗണ്ട് ഉപയോഗിയ്ക്കാന്‍ അനുമതിയുള്ള സാഹചര്യത്തില്‍ ഫേസ് ബുക്കിന്‍റെ നീക്കം ഏറെ വിഷമിപ്പിയ്ക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ ഏറ്റവും അധികം പേര്‍ ഉപയോഗിയ്ക്കുന്ന സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റാണ് ഫേസ് ബുക്ക്

English summary
Facebook removes beheading video, updates violent images standards
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X