ഫേസ്ബുക്ക് തുണച്ചു;15 വര്‍ഷം മുമ്പ് കാണാതായ മകനെ അമ്മ കണ്ടെത്തി
കാലിഫോര്‍ണിയ: ഫേസ്ബുക്ക് മറ്റൊരു ഒന്നിക്കലിനു കൂടി സാക്ഷിയാവുകയാണ് .പതിനഞ്ച് വര്‍ഷം മുമ്പ് അച്ഛന്‍ തട്ടിക്കൊണ്ടു പോയ മകനെ അമ്മ ഫേസ്ബുക്കിലൂടെ കണ്ടെത്തി. കാലിഫോര്‍ണിയ സ്വദേശിനിയായ ഹോപ്പ് ഹോളണ്ടാണ് മകന്‍ ജൊനാഥനെ ഫേസ്ബുക്കിലൂടെ കണ്ടെത്തിയത്.
അവധിക്കാലം ചെലവഴിക്കാന്‍ പോവുകയാണെന്ന് പറഞ്ഞ് മൂന്ന് വയസ് പ്രായമുള്ള ജൊനാഥനെ 2000ത്തില്‍ അച്ഛന്‍ തട്ടിക്കൊണ്ടു പോവുകയായിരുന്നു. പിന്നീട് സെന്‍ട്രല്‍ മെക്‌സികോയിലെ സക്യാറെകാസിലാണ് ജൊനാഥന്‍ ഇത്രയും കാലം താമസിച്ചിരുന്നത്.

മാനസികമായി തകര്‍ന്ന ഹോപ്പ് പിന്നീട് വര്‍ഷങ്ങളായി പലമാര്‍ഗങ്ങളിലൂടെയും മകനെ കണ്ടെത്താന്‍ ശ്രമിച്ചിരുന്നു എന്നാല്‍ കണ്ടെത്താന്‍ ആയില്ല. ഇതേ സമയം തനിക്ക് നഷ്ടപ്പെട്ട അമ്മയെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ജൊനാഥന്‍.
അമ്മയോ തന്റെ മൂത്ത സഹോദരനോ കാണുമെന്ന പ്രതീക്ഷയിലാണ് പതിനെട്ടുകാരനായ ജെനാഥന്‍ തങ്ങളുടെ പഴയ കുടുംബ ചിത്രംഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഈ ചിത്രം കഴിഞ്ഞ ജനുവരിയിലാണ് ഹോപ് കണ്ടത്.ഉടന്‍ തന്നെ ഹോപ്പ് മകനെ ഫോണില്‍ വിളിച്ചു. നീണ്ട 15 വര്‍ഷത്തിന് ശേഷം അമ്മയും മകനും വീണ്ടും സംസാരിച്ചു.












Click it and Unblock the Notifications