കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ് ബുക്ക് രഹസ്യ വെബ്സൈറ്റ് തുടങ്ങി

  • By Meera Balan
Google Oneindia Malayalam News

ലണ്ടന്‍: ഫേസ്ബുക്കിനും രഹസ്യ വെബ്‌സൈറ്റ്. പ്രൊഫഷണല്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളോട് കിടമത്സരത്തിനൊരുങ്ങന്നതിന്‍റെ ഭാഗമായാണ് ഫേസ് ബുക്കിന് പുതിയ സൈറ്റ് ഒരുങ്ങിയത്. 'ഫേസ് ബുക്ക് അറ്റ് വര്‍ക്ക് 'എന്നാണ് വെബ്‌സൈറ്റിന്റെ പേര്. പേഴ്‌സണല്‍ പ്രൊഫൈല്‍ ഉപയോഗിയ്ക്കാതെ വര്‍ക്ക് പ്രൊഫൈല്‍ ഉപയോഗിച്ച് ഫേസ് ബുക്കിന്റെ പ്രൊഫഷണല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റില്‍ ചേക്കേറാം. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമല്ല. ഫിനാന്‍ഷ്യല്‍ ടൈംസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

പ്രൊഫഷണല്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളായ ലിന്‍ക്ഡ്ഇന്‍, ഗൂഗിള്‍ , മൈക്രോ സോഫ്ട് എന്നിവയോട് മത്സരിയ്ക്കുന്നതിനാണ് ഫേസ്ബുക്ക് പുതിയ വെബ്‌സൈറ്റുമായി രംഗത്തെത്തിയിരിയ്ക്കുന്നതെന്നും ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Face Book

ഫേസ്ബുക്കിന്റെ ഫ്രൊഫഷണല്‍ സൈറ്റിലൂടെ നിങ്ങള്‍ക്ക് ഔദ്യോഗിക കാര്യങ്ങള്‍ കൂടുതല്‍ ആകര്‍ഷകമാക്കാം. സഹപ്രവര്‍ത്തകരുമായി ചാറ്റ് ചെയ്യാം, പ്രൊഫഷണല്‍സുമായി കണക്ട് ചെയ്യാം, ഡോക്യുമെന്റുകള്‍ കൈമാറാം.

ചുരുക്കത്തില്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റില്‍ നിന്നും പ്രൊഫഷണല്‍ ആയി മാറുമ്പോള്‍ ഫേസ് ബുക്കിന് കൂടുതല്‍ ഉപഭോക്താക്കളെ ലഭിയ്ക്കുമെന്ന് സാരം. പല വന്‍കിട കമ്പനികളും ജോലിസമയത്ത് ഫേസ് ബുക്ക് ഉപയോഗത്തെ പ്രോത്സാഹിപ്പിയ്ക്കാറില്ല. എന്നാല്‍ പ്രൊഫഷണല്‍ ആകുന്നതോടെ ഇത്തരത്തിലുള്ള സ്ഥാപനങ്ങളിലും ഫേസ്ബുക്കിന് എത്താനാകും.

English summary
Facebook's new secret website revealedNew website will compete with professional social networks LinkedIn, Google, Microsoft.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X