ഫെയ്സ്ബുക്ക് ഫോട്ടോ ടാഗിംഗ് നിര്‍ത്തലാക്കി?
കാലിഫോര്‍ണിയ: പ്രമുഖ സോഷ്യല്‍ മീഡിയ വെബ്ബ്സൈറ്റായ ഫെയ്സ്ബുക്ക് നിയമക്കുരുക്കില്‍. ഫെയ്സ്ബുക്കില്‍ സുഹൃത്തുക്കളുടെ നിരന്തരമായുള്ള ഫെയ്സ്ബുക്ക് ടാഗിംഗ് അലോസരപ്പെടുത്തുവെന്ന് കാണിച്ച് ഫെയ്സ്ബുക്ക് ഉപയോക്താക്കള്‍ നല്‍കിയിട്ടുള്ള പരാതിയില്‍ ഉടനടി പരിഹാരം കണ്ടേക്കാം. ഉപയോക്താക്കളുടെ ആവശ്യം എളുപ്പത്തില്‍ തള്ളിക്കളയാന്‍ കഴിയാത്ത ഫെയ്സ്ബുക്ക് ടാഗിങ്ങില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഫെയ്സ്ബുക്ക് നിര്‍ബന്ധിതരായേക്കുമെന്നാണ് ടെക് ലോകം വിലയിരുത്തുന്നത്.
അനാവശ്യ ടാഗിങ്ങ് തങ്ങളുടെ സ്വകാര്യത ലംഘിക്കുന്നുവെന്ന് കാണിച്ച് ഒരുകൂട്ടം ഉപയോക്താക്കള്‍ സമര്‍പ്പിച്ചിട്ടുള്ള പരാതിയില്‍ നിയമനടപടി നേരിടുകയാണ് ലോകത്തെ ഏറ്റവുമധിരകം ഉപയോക്താക്കളുള്ള സോഷ്യല്‍ മീഡിയ.

പരാതികള്‍ തള്ളണമെന്ന് ഫെയ്സ്ബുക്കിന്റെ ആവശ്യം കാലിഫോര്‍ണിയയിലെ ഫെഡറല്‍ കോടതി തള്ളിക്കളഞ്ഞു. കേസ് നിയമപരമായി നിലനില്‍ക്കുന്നില്ലെന്ന ഫെയ്സ്ബുക്കിന്റെ വാദത്തിന് തിരിച്ചടിയായിരുന്നു കോടതിയുടെ നിലപാട്. എന്നാല്‍ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്നത് തടയുന്ന ഇല്യാനോസ് നിയമപ്രകാരം കേസ് നിലനില്‍ക്കുന്നതാണെന്ന് കോടതി വ്യക്തമാക്കി.
ഫെയ്സ്ബുക്ക് 2010 ല്‍ അവതരിപ്പിച്ച ഫോട്ടോ ടാഗിങ്ങ് ടൂള്‍ സംവിധാനമാണ് ഫെയ്സ്ബുക്കിനെ ഇപ്പോള്‍ നിയമക്കുരുക്കിലാക്കിയിട്ടുള്ളത്. അപ് ലോഡ് ചെയ്യുന്ന ചിത്രങ്ങളെ സുഹൃത്തുക്കളുടെ അക്കൗണ്ടുമായി ബന്ധപ്പെടുത്താന്‍ ഉപയോഗിക്കുന്ന സഹായിക്കുന്ന സംവിധാനമാണ് ടാഗിംഗ്. ഫേസ് റെക്കഗ്നിഷന്‍ സംവിധാനത്തിലൂടെയാണ് ഫെയ്സ്ബുക്ക് ഇത് സാധ്യമാക്കുന്നത്. ഇഷ്ടമനുസരിച്ച് സുഹൃത്തുക്കള്‍ക്ക് യൂസറുടെ ടാഗിങ്ങ് സ്വീകരിക്കാനോ നിരസിക്കാനോ സാധിക്കുമെന്നും, ടാഗ് ചെയ്തതിന് ശേഷം ടാഗ് നീക്കം ചെയ്യാനുള്ള സൗകര്യവും ഫെയ്സ്ബുക്ക് നല്‍കുന്നുണ്ട്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications